കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ളത് കാന്‍സര്‍ബാധയാണ്. കാന്‍സര്‍ബാധിതരുടെ എണ്ണം ആണ്ടോടാണ്ട് ക്രമാതീതമായി വര്‍ധിക്കുകയാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മൊത്തം 61,484 പേരാണ് രോഗബാധിതരായതെന്നും അറിയുമ്പോള്‍ സ്ഥിതി എത്ര ഗുരുതരമാണെന്ന് ബോധ്യമാവും. വിവരാവകാശ നിയമപ്രകാരം 2005 മുതല്‍ 2010 വരെയുള്ള കാന്‍സര്‍ബാധയുടെ കണക്ക് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി) നിന്ന് ലഭിച്ചത് താഴെ കൊടുക്കുന്നു.
വര്‍ഷം കാന്‍സര്‍ കേസുകളുടെ എണ്ണം
200 58762
2006 9441
2007 9913
2008 10576
2009 11287
2010 11505
മൊത്തം 61484
ഇവയില്‍തന്നെ മൊത്തം കാന്‍സര്‍കേസുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വയനാട്, കാസര്‍കോട്, ഇടുക്കി, കോട്ടയം എന്നിവ 14, 13, 12, 11 സ്ഥാനങ്ങളിലാണ്. വയനാട് ജില്ലയിലാണ് രോഗം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്തനാര്‍ബുദമാണ്. രണ്ടാംസ്ഥാനത്ത് തൈറോയ്ഡ് കാന്‍സറും.
രോഗബാധിതര്‍ക്ക് ചികിത്സാസഹായം അടിയന്തരമായി എത്തിക്കുന്നതോടൊപ്പം സമീപകാലത്തായി രോഗബാധ ഗുരുതരമായി വര്‍ധിക്കാനിടയായ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അവക്ക് സ്ഥായിയായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയെന്നതും അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവപോലെ കാന്‍സറിനെ ജീവിതശൈലീജന്യരോഗം എന്ന് കണക്കാക്കിക്കൂടാ. കാന്‍സര്‍ രോഗവര്‍ധനയുടെ ‘ക്രെഡിറ്റി’ന് യഥാര്‍ഥ അവകാശി വേറെയുണ്ട്; തോട്ടംമേഖലകളിലുപയോഗിക്കുന്ന പെര്‍സിസ്റ്റന്‍റ് ഓര്‍ഗാനിക് പൊലൂട്ടന്‍റ് (പി.ഒ. പി) ആയ വിഷരാസികങ്ങള്‍. അവയില്‍തന്നെ ഏറ്റവും പ്രധാനം റബര്‍തോട്ടം മേഖലയില്‍ ഉത്തേജക രാസവസ്തുവായി വന്‍തോതില്‍ ഉപയോഗിച്ചുവരുന്ന ഓര്‍ഗനോഹാലോജന്‍ കോമ്പൗണ്ടായ എത്തിഫോണ്‍ അഥവാ എത്രേല്‍ തന്നെ.
വന്‍കിട റബര്‍തോട്ടങ്ങള്‍ രണ്ടുപതിറ്റാണ്ടിലേറെയായി തുടര്‍ച്ചയായി ഈ വിഷരാസികം ഉപയോഗിക്കുന്നുണ്ട്. റബര്‍മരത്തിന്‍െറ ഉല്‍പാദനം നിലക്കുന്ന പട്ടമരപ്പ് ഒഴിവാക്കാനാണിത്. റബര്‍ടാപ്പിങ്ങിന്‍െറ ഇടവേള ഗണ്യമായി വര്‍ധിപ്പിച്ച് ടാപ്പിങ് ദിനങ്ങള്‍ ആഴ്ചയിലൊന്നെന്ന തോതില്‍ കുറക്കും. ഉത്തേജകവസ്തുവായ എത്രേല്‍ പുരട്ടി മരങ്ങള്‍ ടാപ്പ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യും. ടാപ്പിങ് ഇടവേള വര്‍ധിക്കുന്നതോടെ ടാപ്പിങ് തൊഴിലാളിക്ക് നല്‍കുന്ന വേതനം ലാഭിക്കാം; കര്‍ഷകന് ഉല്‍പാദന വര്‍ധന നേടിയെടുക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് റബര്‍ ബോര്‍ഡിന്‍െറ അവകാശവാദം. എന്നാല്‍, ഇതൊരു പാഴ്ശ്രമമത്രെ. ചെറുകിട കൃഷിക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനായി ആവശ്യമായ ഉത്തേജകവസ്തു സൗജന്യമായി നല്‍കുന്നുണ്ട്. അങ്ങനെ വന്‍കിട തോട്ടങ്ങള്‍ക്കു പുറമെ മുഴുവന്‍ ചെറുകിട തോട്ടങ്ങളെയും ഉത്തേജകവസ്തു ഉപയോഗിക്കുന്നവയായി മാറ്റാനാണ് റബര്‍ബോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. ചെറുമരങ്ങള്‍ക്കിടയില്‍ ഇടവിളയായുപയോഗിക്കുന്ന കൈതച്ചക്കച്ചെടികളില്‍ ആവര്‍ത്തിച്ച് നടത്തുന്ന ഉത്തേജകവസ്തു പ്രയോഗം വേറെയുമുണ്ട്. ക്ളോറോ എതില്‍ ഫോസ്ഫോണിക് ആസിഡ് എന്ന രാസനാമമുള്ള, റോന്‍ പോളന്‍ക് എന്ന വിദേശ കമ്പനി നിര്‍മിതമായ ഈ ഉത്തേജക രാസവസ്തു മറ്റെല്ലാ പി.ഒ.പികളെയുംപോലെത്തന്നെ ഹാനികരമായ വിഷരാസികം തന്നെയാണ്. ഒരിക്കല്‍ പ്രകൃതിയില്‍ പ്രയോഗിച്ചുകഴിഞ്ഞാല്‍ പുല്ലും ചെടികളുംവഴി സസ്യഭുക്കുകളായ മൃഗങ്ങളിലെത്തി അവയുടെ പാലിലൂടെയും മാംസത്തിലൂടെയും, മത്സ്യങ്ങളിലൂടെയും മനുഷ്യരിലെത്തിച്ചേരുന്നു. മനുഷ്യരില്‍ ക്രമേണ അളവ് വര്‍ധിച്ച് കാന്‍സര്‍ബാധക്ക് വഴിതുറക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ശിശുവിന് അമ്മയില്‍നിന്ന് ലഭിക്കുന്നതിനു പിറകെ ജനനശേഷം മുലപ്പാലിലൂടെപ്പോലും അത് കിട്ടിക്കൊണ്ടിരിക്കും. കാന്‍സറിന് പുറമെ പലവിധ വൈകല്യങ്ങള്‍ക്കും ഇതിടയാക്കും.
മരത്തില്‍ ആവര്‍ത്തിച്ച് പുരട്ടുന്ന ഈ വിഷവസ്തു ഒലിച്ചിറങ്ങി മണ്ണിനെ മലിനമാക്കി ജലാശയങ്ങളിലെത്തി ഉയര്‍ന്ന ഗാഢതയോടെ ഒഴുകി കടലില്‍ ചേരുന്നു. ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെ മുഴുവന്‍ ഇത് വിഷമയമാക്കുന്നു. മധ്യകേരളത്തിലാകെ വ്യാപിച്ചുകിടക്കുന്നതാണ് അഞ്ചുലക്ഷത്തിലേറെ ഹെക്ടര്‍വരുന്ന റബര്‍തോട്ടങ്ങള്‍. അവയില്‍ വലിയ പങ്ക് തോട്ടങ്ങളിലും ഉപയോഗിക്കുന്ന വിഷരാസികം തുടര്‍ച്ചയായി ജലത്തില്‍ അലിഞ്ഞ് നമ്മുടെ 44 നദികളിലുമെത്തി അത് അവസാനം കടലിലെത്തുന്നു, കടല്‍മത്സ്യത്തിലെ ഒരുഭാഗത്തിനെയും വിഷമയമാക്കിക്കൊണ്ട്. വന്‍കിട റബര്‍തോട്ടങ്ങളുള്ള മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയുടെ തീരത്തെ മുഞ്ഞക്കുളം ഗ്രാമം ഇങ്ങനെ കാന്‍സര്‍ ഭീഷണി ഉയര്‍ന്നതിന് ഉദാഹരണമാണ്. തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും കടലുണ്ടിപ്പുഴയിലെ ജലത്തെ ആശ്രയിക്കുന്ന ആ ഗ്രാമത്തില്‍ കാന്‍സര്‍ബാധ ക്രമാതീതമായി ഉയര്‍ന്നു. സ്വന്തമായി റബര്‍തോട്ടങ്ങളില്ളെങ്കില്‍ക്കൂടി, റബര്‍തോട്ടങ്ങളുള്ള രണ്ടു ജില്ലകളില്‍നിന്നുള്ള വിഷജലത്തിന്‍െറ കെടുതികള്‍ പേറേണ്ടിവരുന്ന, അഞ്ചു നദികളിലെ ജലമെത്തുന്ന വേമ്പനാട്ടുകായലിന്‍െറ സാമീപ്യംമൂലം ഭൂഗര്‍ഭജലംപോലും മലിനമായ ആലപ്പുഴ ജില്ല കാന്‍സര്‍ബാധയുടെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താകാനുള്ള കാരണവും മറ്റൊന്നുമല്ല. താരതമ്യേന ഉയര്‍ന്ന ഭൂവിഭാഗങ്ങളിലായിരിക്കയും തീരദേശസാമീപ്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന ജില്ലകളില്‍ ഇക്കാരണംകൊണ്ട് വിഷരാസികം മൂലമുള്ള കാന്‍സര്‍ബാധ കുറവായിക്കാണുന്നു. ഇടുക്കി, വയനാട്, കോട്ടയം ജില്ലകള്‍ ഉദാഹരണം.
റബര്‍ ബോര്‍ഡ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന തീവ്രപ്രചാരണ പരിപാടികള്‍ മുന്നേറി ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളിലും എത്രേല്‍ ഉപയോഗം പതിവാക്കിക്കഴിയുമ്പോള്‍ എന്താകും നമ്മുടെ നാട്ടിലെ സ്ഥിതി? ഓരോ ജില്ലയിലും താലൂക്കിലും ഓരോ പഞ്ചായത്തില്‍പോലും കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്‍ററുകള്‍ തുറക്കേണ്ടിവരില്ളേ?
വിവേചനരഹിതമായ വിഷപ്രയോഗംവഴി പ്രകൃതിയെ മലിനീകരിച്ച് ജനതക്ക് മാരകരോഗം വാങ്ങിക്കൊടുക്കുന്ന അനാവശ്യവും അര്‍ഥശൂന്യവുമായ നടപടിയാണ് റബര്‍ ബോര്‍ഡ് ചെയ്യുന്നത്.
ഇതിനെല്ലാം ഒറ്റയടിക്ക് പരിഹാരമരുളുന്നതും കര്‍ഷക-തൊഴിലാളി പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതും വൃക്ഷങ്ങളുടെ ആരോഗ്യവും ആയുസ്സും അനേകമടങ്ങ് വര്‍ധിപ്പിക്കുന്നതും റബര്‍ ഉല്‍പാദനമേഖലയില്‍ ഒരു ‘ധവളവിപ്ളവ’ത്തിനുതന്നെ വഴിതുറക്കുന്നതുമായ, മറ്റൊരു രാജ്യത്തും നിലവിലില്ലാത്തതുമായ നവ റബര്‍ടാപ്പിങ് സാങ്കേതികവിദ്യ 15 കൊല്ലമായി കൈവശമിരിക്കെയാണ് വിനാശകാരിയായ സാങ്കേതികവിദ്യ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ദുഃഖകരം. രോഗകാരണം വ്യക്തമായ സ്ഥിതിക്ക് അത് ഒഴിവാക്കുകയേ വേണ്ടൂ. അനിയന്ത്രിതമാംവിധം വര്‍ധിക്കുന്ന കാന്‍സര്‍ബാധക്ക് ഇതുവഴി വലിയ അളവില്‍ കടിഞ്ഞാണിടാനാകും. റബര്‍കൃഷി പ്രകൃതിക്കിണങ്ങിയ ജൈവകൃഷിയായി മാറുകയും ചെയ്യും.

(courtesy:madhyamam.com-റബര്‍ ഗവേഷണകേന്ദ്രം റിട്ട. മൈക്കോളജിസ്റ്റാണ് ലേഖിക)
No comments:
Post a Comment