സൗന്ദര്യസംരക്ഷണത്തിന് പാല്‍ !!

പാലിന്റെ ഗുണങ്ങള്‍ അക്കമിട്ടു നിരത്തേണ്ട കാര്യമില്ല. ആരോഗ്യകാര്യത്തിലെന്ന പോലെ ചര്‍മ,സൗന്ദര്യ സംരക്ഷണത്തിനും പാല്‍ പലവിധത്തിലും ഉപയോഗപ്രദമാകുന്നുണ്ട്. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റാണ് പാല്‍. അതുകൊണ്ടു തന്നെ പല ബ്യൂട്ടി പാര്‍ലറുകളിലും പാല്‍ ക്ലെന്‍സിംഗിന് ഉപയോഗിക്കാറുണ്ട്. മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും മാറ്റാന്‍ ജാതിക്ക പൊടിച്ചത് ചെറുചൂടുള്ള പാലില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ മതിയാകും. വിന്ററില്‍ ചര്‍മം വരണ്ടുപൊട്ടുന്നത് സാധാരണമാാണ്. പാലില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തും ചര്‍മത്തിലും മസാജ് ചെയ്യുന്നത് ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്. മുഖക്കുരുവും ബ്ലാക് ഹെഡ്‌സും മാറ്റാനുള്ള ഒരു വഴി കൂടിയാണിത്. തേനും പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു ദിവസവും പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. മുഖത്തെ കറുത്ത പാടുകളും കുത്തുകളും മായുന്നതിനും ചര്‍മം വരളാതിരിക്കാനും ഇത് നല്ലൊരു മാര്‍ഗമാണ്.സ്‌ട്രോബെറി ഉടച്ചത് പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും. പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കും. ദിവസവും പാല്‍ കുടിയ്ക്കുന്നത് ചര്‍മത്തിന് നല്ലതാണെന്നര്‍ത്ഥം.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !