123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, September 26, 2015

4 നിയമങ്ങള പാലിച്ചാൽ ഒരു നൂറു രോഗത്തിൽ നിന്ന് രക്ഷപെടാം !!


വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.നമ്മുടെ ശരീരത്തിലെ വാത,പിത്ത,കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം,ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം,ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്,അദ്ദേഹം തൻറെതന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം)ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ)എഴുതിവെച്ചിട്ടുണ്ട്,മനുഷ്യൻ തന്റെ നിത്യജീവിതത്തിൽആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ,അതിൽ 4 നിയമങ്ങൾ പറയാം നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക,മറ്റുള്ളവർക്കുംപറഞ്ഞുകൊടുക്കുക,അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും,കഴിച്ചഉടനെയും വെള്ളംകുടിക്കാതിരിക്കുക,വാഘ്ബട്ട മഹർഷി പറയുന്നു"ഭോജനാന്തേ വിഷംവാരി"ഭക്ഷണത്തിന്ശേഷം കുടിക്കുന്നവെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്,നിങ്ങൾ ചോദിക്കുംഎന്താണ് കാരണം,ഞാൻ സരളമായഭാഷയിൽ പറയാം,നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും അതിന് സംസ്കൃതത്തിലും,ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും,മലയാളത്തിൽ ആമാശയംഎന്ന് പറയും,ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും,അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും,ഈഅഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്,ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും,എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്,അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി,ആഅഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും,ആഅഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക??അഗ്നിയും,ജലവുമായി ഒരിക്കലും ചേരില്ല,ആവെള്ളം അഗ്നിയെ കെടുത്തും,അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും,ആ അടിയുന്ന ഭക്ഷണം ഒരുനൂറ്തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും,ആവിഷം നമ്മുടെ ജീവിതം നരക തുല്യാമാക്കും,ചിലരൊക്കെ പറയാറുണ്ട്‌ ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു,എനിക്ക്പുളിച്ച്തികട്ടാൻവരുന്നു എന്നൊക്കെ,ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്,അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയംവരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്,കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും,കാരണം ഈ അഗ്നിപ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണ്,അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്,ഹാ കുടിച്ചോ 40 മിനിറ്റ് മുൻപേ കുടിച്ചോ,ഓക്കേ വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ,കുടിക്കാം,മോര് കുടിക്കാം,തൈര്കുടിക്കാം,പഴവര്ഗങ്ങളുടെ നീര്(ജ്യൂസ്‌)കുടിക്കാം,നാരങ്ങവെള്ളം കുടിക്കാം,അല്ലെങ്കിൽ പാലുംകുടിക്കാം,പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്,രാവിലെത്തെ പ്രാതലിന് ശേഷം,ജ്യൂസ്‌,ഉച്ചക്ക് മോര്,തൈര്,നാരങ്ങവെള്ളം,രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷം,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം,രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും.സിപ് ബൈ സിപ്പായി(കുറേശെ)കുടിക്കുക,ചായ,കാപ്പി മുതലായവ കുടിക്കുന്നത്പോലെ,ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്,പ്രകൃതിയിലെ മൃഗങ്ങളെയും,പക്ഷികളെയും നോക്കൂ, ഒരു പക്ഷി എങ്ങിനെയാണ് വെള്ളംകുടിക്കുന്നത് ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്,അത്പോലെ പൂച്ച,പട്ടി,സിംഹം,പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും,പക്ഷിക്കളും വെള്ളം നക്കിയിട്ടും,കൊക്ക് ചാലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്,അവര്ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയുമൊന്നുമില്ല കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്,അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്??അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്,നമ്മൾ മനുഷാരോ,നമ്മൾക്ക് പഠിക്കാൻ സ്കൂൾ,കോളേജ്,വായനശാല എന്ന് വേണ്ട ടീച്ചർ,അധ്യാപകർ,അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നുംഅറിയില്ല!!,,മൂന്ന് ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം,ഫ്രിഡ്ജിൽവെച്ചവെള്ളം,വാട്ടർകൂളറിലെവെള്ളം എന്നിവ കുടിക്കാതിരിക്കുക,നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം,തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്,കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും,ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ,അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും,ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും,ഈവെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടിനടക്കും,ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും,അല്ലെങ്കിൽ ഈവെള്ളംപോയി ശരീരത്തെ തണുപ്പിക്കും,ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരുപക്ഷിയും,മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല,മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്‌ അതുപോലെയാ പലരുടെയും അവസ്ഥ!!!നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക കാരണം രാവിലെ നമ്മുടെ ശരീരത്തിൽആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും.നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ലഒരു ക്ഷാരീയപദാർതമാണ് ഇത് കാലത്ത് തന്നെ വെള്ളത്തിന്റെകൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മാലാകും,അതുകൂടാതെ ഈവെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും,നിങ്ങൾക്ക് രണ്ടോ,മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും,വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും,ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല, "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ (ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം വെള്ളം കുടിക്കുക,വെള്ളം എപ്പോഴും കുറേശെകുറേശെ ആയികുടിക്കുക,തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക,കാലത്ത് 

എഴുന്നേറ്റഉടനെ(ഉഷാപാൻ)വെള്ളംകുടിക്കുക)  for more click here 

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

Tuesday, September 22, 2015

സുന്ദര ചര്‍മത്തിനായി അഞ്ച് ടിപ്സ് !!

വെളുത്തു തുടുത്ത സുന്ദരമായ ചർമം സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ? ഒന്നു മനസു വച്ചാൽ ആർക്കും സുന്ദരിയാകാം. അതിനുവേണ്ടി വിപണിയിൽ കിട്ടുന്ന ക്രീമുകളുടെയൊന്നും പുറകേ പോകേണ്ട. നമ്മുടെ വീട്ടിലുള്ള പാലും തേനുമൊക്കെ ഒന്നാന്തരം സൗന്ദര്യവർധക വസ്തുക്കളാണ്. തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ ടിപ്സ് ഒന്നു പരീക്ഷിക്കൂ...
തേയില വെള്ളവും തേനും
ചായ കുടിച്ചാൽ ക്ഷീണം മാറുമെന്നു നമുക്കറിയാം. ക്ഷീണം മാറ്റാൻ മാത്രമല്ല സന്ദര്യം വർദ്ധിപ്പിക്കാനും ചായ ഉപയോഗിക്കാം. കാൽ കപ്പ് ചായയ്ക്കൊപ്പം 2 വലിയ സ്പൂൺ അരിപ്പൊടിയും അര സ്പൂൺ തേനും ചേർത്ത മിശ്രിതം നന്നായി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ ഇടക്കു നനച്ചു കൊ‌ടുക്കാം. മുഖം കഴുകുന്നതിനു മുൻപ് നന്നായി മസാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൻ നിങ്ങൾക്കും സ്വന്തമാക്കാം പരസ്യത്തിലെ സുന്ദരിയുടേതു പോലെയുള്ള തിളങ്ങുന്ന ചർമം.
ഒാട്സും നാരങ്ങാനീരും
ഒരു സ്പൂൺ വേവിച്ച ഓട്സിൽ ഒരു സ്പൂൺ നാരങ്ങാ നീരു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ ചർമത്തിലെ കറുത്ത പാടുകൾ മാറി ചർമം മൃദുവാകും.
മഞ്ഞളും നാരങ്ങാനീരും
ചർമത്തിന്റെ നിറം വർധിപ്പിക്കാൻ മഞ്ഞളിനെ കൂട്ടു പിടിക്കാം. രണ്ട് സ്പൂൺ കടലമാവ്, ഒരു സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ നാരങ്ങാ നീര് ഒരു സ്പൂൺ പാല് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മതി. നിറം വർധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
തക്കാളിയും മഞ്ഞളും
സൂര്യപ്രകാശമേറ്റു ചർമം കരുവാളിച്ചാൽ തക്കാളി തന്നെ ശരണം. കുരു കളഞ്ഞ തക്കാളി മിക്സിയിലടിച്ച ശേഷം രണ്ടു സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിയശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമ്മത്തിന്റെ കരുവാളിപ്പു മാറി ചർമ്മം തിളങ്ങും.
കടലമാവും പാലും
ചർമം മൃദുവാകാൻ കടലമാവുപയോഗിക്കാം. കടലമാവും പാലും മഞ്ഞൾപ്പൊടിയും നന്നായി യോജിപ്പിച്ച് 5 മിനിറ്റ് ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. നിറം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു പായ്ക്കാണിത്. ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി.

Sunday, September 20, 2015

തുടക്കത്തിൽ തന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം…

ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍.ഏതു സമയത്ത് ആര്‍ക്കു വേണമെങ്കിലും വരാവുന്ന ഒരു രോഗം പിടിപെടാം. പല ഘടകങ്ങളും കാൻസറിന് കാരണമാവുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അവ തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും വലിയ പ്രശ്‌നം. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.അതിന് ചില വഴികളിതാ.
1.ശരീരത്തിലുണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
2. ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നതും ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.
3.ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
4.മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാന്‍സറിന്റെ ലക്ഷണമാണ്.
5. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.
6.മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കായിരിക്കാം.
7.പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
8. ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.
9.ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.
10.പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം .

ഭാഗ്യക്കുറി വഴി ജീവകാരുണ്യം - കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ !!

ഭാഗ്യക്കുറി വഴി ജീവകാരുണ്യം എന്ന ആശയം സാക്ഷാത്‌കരിക്കുന്നതാണ്‌ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, പാലിയേറ്റീവ്‌ കെയര്‍ എന്നിവയുടെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും പരമാവധി രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ ആസ്‌പത്രികളിലും ചികിത്സാനുകൂല്യം ലഭിക്കും. മാരകമല്ലാത്ത രോഗങ്ങള്‍ കാരണം ആസ്‌പത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക്‌ ഒറ്റത്തവണ ചികിത്സാ ധനസഹായമായി അയ്യായിരം രൂപവരെയും നല്‍കുന്നുണ്ട്‌. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ജില്ലാ ലോട്ടറി ഓഫീസര്‍ക്കാണ്‌ നല്‍കേണ്ടത്‌. 
അപേക്ഷ നല്‍കി കഴിഞ്ഞാല്‍ ഒരു അക്‌നോളജ്‌മെന്റ്‌ സ്ലീപ്പ്‌ ലഭിക്കും. ഇതില്‍ രേഖപ്പെടുത്തിട്ടുള്ള ഐ.ഡി നമ്പറുപയോഗിച്ച്‌ അപേക്ഷകന്‌ താന്‍ നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി ഇന്റന്‍നെറ്റിലൂടെ അറിയാന്‍ സാധിക്കും. 
 
റേഷന്‍കാര്‍ഡിന്റെ 1,2,3,22 പേജുകളുടെ ശരിപ്പകര്‍പ്പ്‌, ചികിത്സാ ചെലവുകള്‍ കണക്കാക്കി ചികിത്സ നല്‍കുന്ന ആസ്‌പത്രിയില്‍ നിന്നും ലഭിക്കുന്ന എസ്റ്റിമേറ്റ്‌, രോഗിയുടെ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, രോഗിയും കുടുംബാഗങ്ങളും ചേര്‍ന്ന്‌ സ്വന്തം വീടിനു മുന്‍പില്‍ വച്ച്‌ വീടുകൂടി കാണാവുന്നവിധം എടുത്ത കളര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡിലെ അഡ്രസ്സില്‍ അല്ല അപേക്ഷിക്കുന്നതെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്ന്‌ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌, ആസ്‌പത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ ഐ.പി ടിക്കറ്റിന്റെ അസല്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. 
 
ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ്‌ അപേക്ഷയില്‍ സഹായം ലഭിക്കുന്നത്‌.
 
അനുവദിക്കുന്ന തുക ചികിത്സിക്കുന്ന ആസ്‌പത്രിയിലേക്കും ലഭിക്കും. അപേക്ഷ ഫോറവും മറ്റ്‌ വിവരങ്ങളും www.karunya.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

Monday, September 14, 2015

കാമസൂത്രം - A useful booklet !!


കാമത്തെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമെന്ന നിലയില്‍ ഏതു രാജ്യത്തെ സാഹിത്യത്തെ അപേക്ഷിച്ചും അനുപമമായി തലയെടുപ്പോടെ നില്ക്കുന്ന ഒന്നാണ് കാമസൂത്രം. 
പാശ്ചാത്യലോകത്ത് പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും കൃതികള്‍ പോലെ വാത്സ്യായനന്റെ കാമസൂത്രം ഇന്ത്യയെയും സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യരുള്‍പ്പെടെ എല്ലാ ജീവികളുടെയും സഹജവികാരമാണ് ലൈംഗികാസക്തി. ഇതരജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ഏറ്റവും വലിയ ആഹ്ലാദങ്ങളിലൊന്നാണ് ലൈംഗികത. പുരുഷാര്‍ഥങ്ങളിലൊന്നായ കാമത്തെ സാക്ഷാത്ക്കരിക്കേണ്ടതെങ്ങനെയെന്നും ജീവിതത്തെ സമഗ്രമായി ചിട്ടപ്പെടുത്തേണ്ടതെങ്ങനെയെന്നും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു. ഭാരതീയ ക്ലാസിക് കൃതിയായ കാമസൂത്രത്തിന്റെ സമഗ്രവും സംക്ഷിപ്തവും സുഗ്രാഹ്യവുമായ വ്യാഖ്യാനം.
കാമസൂത്രം , വല്സ്യയനന് , പ്രൈസ് ; 135, ബൈ മാതൃഭൂമി , പബ്ലിശേർ , ഭാഷ ; മലയാളം, വിവര്ത്തനം; എന മൂസകുട്ടി. 

Wednesday, September 9, 2015

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മലേറിയ കണ്ടത്തൊം !!


വാഷിങ്ടണ്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മലേറിയ രോഗനിര്‍ണയം സാധ്യമാക്കുന്ന സാങ്കേതികവിദ്യ കണ്ടത്തെി. ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പ്രഫസറായ ജെറാര്‍ഡ് കോട്ട് ആണ് മൊബൈല്‍ കാമറയെ മൈക്രോസ്കോപാക്കി മാറ്റി മലേറിയ കണ്ടത്തെുന്ന വിദ്യ വികസിപ്പിച്ചെടുത്തത്.
മൊബൈലില്‍ ഘടിപ്പിക്കാവുന്ന, കാഴ്ചയില്‍ ഫോണ്‍കെയ്സ് പോലിരിക്കുന്ന ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്. മനുഷ്യരോമത്തെക്കാള്‍ പത്തുമടങ്ങ് ചെറിയ വസ്തുക്കളുടെ ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ ഈ ഉപകരണത്തിന്‍െറ സഹായത്തോടെ സെല്‍ഫോണ്‍ കാമറക്ക് പകര്‍ത്താനാകും. മൊബൈല്‍ ഒപ്ടിക്കല്‍ പോളറൈസേഷന്‍ ഇമേജിങ് ഡിവൈസ് (മോപിഡ്) എന്നാണ് ഉപകരണത്തിന്‍െറ പേര്.

Sunday, September 6, 2015

അർബുദരോഗികൾക്ക് അനുഗ്രഹമായി ദൈവവൃക്ഷം !!

തിരുവനന്തപുരം: കീമോതെറാപ്പിയുടെ രണ്ടാമത്തെ കോഴ്സും കഴിഞ്ഞിരിക്കുന്ന രോഗി. വലിയ പ്രതീക്ഷ വേണ്ടെന്ന ഡോക്ടറുടെ വാക്കുകൾ.


ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷി പറഞ്ഞു, ഒന്ന് കാത്തിരിക്കൂ... അദ്ദേഹം വീട്ടിൽ നട്ടുവളർത്തിയ ലക്ഷ്മിദാരു എന്ന ഔഷധസസ്യത്തിന്റെ ഇലകൾ കൊണ്ടൊരു പരീക്ഷണം. അതിപ്പോൾ രണ്ട് മാസം പിന്നിടുന്നു. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് സാധാരണ സംഭവിക്കാറുള്ള മുടികൊഴിച്ചിൽ പൂർണ്ണമായി നിലച്ചു. അർബുദകോശ വളർച്ച നിയന്ത്രണ വിധേയമായി...

ഒരു രോഗിയുടെ അനുഭവസാക്ഷ്യമാണിത്.

ആഫ്രിക്കൻ സസ്യമാണ് ലക്ഷ്മിദാരു. ദൈവവൃക്ഷമെന്നും സ്വർഗവൃക്ഷമെന്നും പരിസ്ഥിതിസ്നേഹികൾ വിളിക്കുന്നു. അത് ഇങ്ങ് കേരളത്തിലും അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. സൈമറൂബ ഗ്ളോക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഔഷധസസ്യം സൈമറൂബേസി സസ്യജനുസ്സിൽ പെടുന്നു. പ്രായപൂർത്തിയായ ചെടിയുടെ ഇലകൾ ഉണക്കിയശേഷം അവയിട്ട വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്ന അർബുദരോഗികൾക്ക് ആശാവഹമായ പുരോഗതിയുണ്ടാവുന്നതായി ഇത് പരീക്ഷിച്ചറിഞ്ഞ പരിസ്ഥിതിപ്രവർത്തകനും വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററുമായ സി.കെ. കരുണാകരൻ പറയുന്നു. ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷിയിൽ നിന്ന് ചെടി ശേഖരിച്ച കരുണാകരൻ ഇത് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇരുന്നൂറോളം തൈകൾ അദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞു.

രണ്ടര മുതൽ മൂന്ന് വർഷം വരെയാകുന്പോഴാണ് ലക്ഷ്മിദാരു പ്രായപൂർത്തിയാവുക. പത്ത് കിലോഗ്രാം ഭാരമുള്ളവർക്ക് ഇതിന്റെ 3 ഇലകൾ എന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ. 50 കിലോഗ്രാം ഭാരമുള്ളയാളാണെങ്കിൽ 15 ഇലകൾ വേണ്ടിവരും. ഇലകൾ വെയിലില്ലാത്തിടത്ത് വച്ച് ഉണക്കിയെടുക്കണം. പിന്നീട് ചെറുതായി അരിഞ്ഞ് 200 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളപ്പിച്ച് 160- 170 മില്ലി വരെയാക്കിയ ശേഷം എട്ടോ ഒന്പതോ മണിക്കൂർ കഴിഞ്ഞ് ചെറുതായി ചൂടാക്കി കുടിക്കണം. രാവിലെ വെറും വയറ്റിൽ വേണം കുടിക്കാൻ. വീണ്ടും 200 മില്ലിലിറ്റർ വെള്ളമൊഴിച്ച് തിളപ്പിച്ച് എട്ട് മണിക്കൂർ കഴിഞ്ഞ് ചൂടാക്കി കഴിക്കാം. ഒരിക്കൽകൂടി ആവർത്തിക്കാം. ശേഷം പുതിയ ഇലകളിട്ട് ആവർത്തിക്കാം. ദിവസം മൂന്ന് നേരം കഴിക്കണം.

കർണാടകത്തിൽ ഇത് ഉപയോഗിച്ച് ഒരു ഡസനോളം പേർ അർബുദത്തിൽ നിന്ന് മുക്തരായെന്നാണറിവ്. കേരളത്തിലും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. സി.കെ. കരുണാകരന്റെ ഫോൺനന്പർ: 9495059274

(ആത്മനിലയം നഴ്സറിഗാര്‍ഡനില്‍ നിഴല്‍മരം എന്ന പേരില്‍ ഈ ചെടിയുടെ തൈ വാങ്ങാന്‍ കിട്ടും.ആത്മനിലയം നഴ്സറിഗാര്‍ഡന്‍, പാറശാല,തിരുവനന്തപുരം)

(courtesy: keralakaumudi) സി.പിശ്രീഹർഷൻ


Wednesday, September 2, 2015

സംസ്ഥാനത്ത്ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന നിരോധിച്ചു !!

തിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നുകള്‍, മരുന്നിന്‍െറ പേര്, ബാച്ച് നമ്പര്‍, ഉല്‍പാദകര്‍ എന്ന ക്രമത്തില്‍ ചുവടെ:
  • folimax (Folic Acid Tablets IP 5mg) NT 4050304 Dr.Kumar’s Pharmaceuticals Bilaspur,
  • carmisol forte 100ml LRM 003Restech Pharmaceuticals Puducherry,
  • carmisol 100ml LCA 005Restech Pharmaceuticals Puducherry,
  • Carmisol forte 100ml LRM 004Restech Pharmaceuticals Puducherry,
  • Carmisol 100ml LCA 003Restech Pharmaceuticals Puducherry,
  • Carmisol 100ml 2056Bulwark Pharmaceuticals chennai,
  • Pant 40 (Pantoprazole Tablets) TNOT 601 Tanmed Pharmaceuticals chennai,
  • Topp 40 (Pantoprazole Tablets) TP 06 Mepromax Life Science Pvt.Ltd. Dehradun Uttarkhand,
  • GRA 82 (Aspirin IP 82mg) GW 1901Glenwell Pharma Puducherry,
  • Betacil 8 (Betahistine Tablets IP 8mg) BEHS 14 C.I.Laboratories Kolkata,
  • Betacil 8 (Betahistine Tablets IP 8mg) BEHS 11 C.I.Laboratories Kolkata,
  • Rabifeel 20 Tablets (Rabeprazole Sodium IP 20mg) 4245 Tee&Tee Healthcare Himachal Pradesh,
  • Tumcef 500 JM 832C2823 J.M.Remedies Himachal Pradesh,
  • Metar (Metoprolol Tartrate Tablets IP) CN 14002 Ortinn Laboratories Ltd. Medak,
  • Omeprazole Capsure IP 20mg OZC 0248 Unicure India Ltd. Noida,
  • Omeprazole Capsure IP 20mg OZC 0217 Unicure India Ltd. Noida,
  • Lithium carbonate Tablets IP 300mg LCT 0203 Unicure India Ltd. Noida,
  • Zediron Tablets (Ferrous Ascoarbate &Folic Acid Tablets) D 40549 Arion Healthcare Himachal Pradesh,
  • Sixer Ointment 10 Darwin Formulations Pvt. Ltd. Andra Pradesh,
  • Mysolon (Prednisolone IP 10mg) 140923 Modi Lifecare Industries Ltd. Gujarat,
  • Salweet Syrup 1434 Saar Biotech Solan,
  • Orpro Rabeprazole sodium Tablets IP ORO 045 M.M.Healthcare Pvt. Ltd. Himachal Pradesh,
  • Parayes 500 (Paracetamol Tab IP) ZDT 1762 ZEE Laboratories Ltd. Paonta Sahib.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ള വില്‍പനക്കാര്‍ അവ വിതരണക്കാര്‍ക്ക് തിരിച്ചയച്ച് വിശദാംശങ്ങള്‍ ജില്ലാ ഓഫിസില്‍ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

Tuesday, September 1, 2015

പച്ചക്കറികളും ലൈംഗികശേഷിയും !!

ലൈംഗികതാത്പര്യങ്ങളും ക്ഷമതയും വർധിപ്പിക്കാൻ പച്ചക്കറികളെക്കൊണ്ടു കഴിയുമോ എന്നു പലരും ചോദിക്കാറുണ്ട്. പ്രാചീന ഭാരതീയ ഋഷിമാർ അക്കാര്യത്തിൽ ഗവേഷണതൽപരർ ആയിരുന്നു. അവരുടെ ചിന്താസരണി ഗ്രന്ഥരൂപത്തിലും വെളിച്ചം കണ്ടിട്ടുണ്ട്. അവയിൽ മുഖ്യമായതു ചക്രദത്തം. ഭൈഷജ്യരത്നാവലി, വീരസിംഹാവലോകനം, നാഗരസാരസ്വം, ജ്ഞതംഗരംഗം, കുചിമാരതന്ത്രം, രതിരഹസ്യം തുടങ്ങിയവയാണ്. മനുഷ്യനു മാത്രമല്ല, ലോകത്തിലെ സർവജീവികൾക്കും ഭക്ഷണവും വായുവും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യകതയാണു ലൈംഗികത.
പുരുഷന്മാരിൽ ശുക്ലാണുക്കൾ ഉണ്ടാകുന്നതു വൃഷ്ണങ്ങളിലാണ്. വൃഷണങ്ങളിൽ നിർമിക്കപെടുന്ന ഹോർമോൺ പൗരുഷത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. പുരുഷഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിനു പച്ചക്കറികൾക്കു കഴിയുമെന്നതാണു വാസ്തവം.
ഔഷധങ്ങളുടെ പ്രസക്തി
യൗവനാരംഭത്തിൽ പുരുഷഗ്രന്ഥി പൂർണവളർച്ചാരൂപത്തിൽ എത്തുന്നു. 60—ാം വയസിനോടടുപ്പിച്ച് ഇതു സാധാരണയിൽ നിന്നു വിട്ടു വലുതാകുന്നു. വികാരം കുറയുന്നു. സ്രവങ്ങൾ കുറയുകയും ചെയ്യുന്നു. എന്നാൽ 35 വയസ് കഴിഞ്ഞാൽ പുരുഷഗ്രന്ഥി തെല്ലൊന്ന് (അപകടകരമായ വിധത്തിലല്ല) വികസിക്കാറുണ്ട്. ഇതു പുരുഷന്മാരിൽ വികാരാധിക്യം സൃഷ്ടിക്കുന്നു. ചെറുപ്പക്കാരിൽ ഭൂരിഭാഗംപേരിലും പുരുഷ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ തകരാറുകൾ ഉണ്ടാകാത്തതിനാൽ ലൈംഗികവികാരം സാധാരണപോലെയായിരിക്കും.

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...