തിരക്കു പിടിച്ച ജിവിതത്തിനിടയില്‍ ശരിയായ രീതിയിലുള്ള സൗന്ദര്യസംരക്ഷണത്തിന് സമയം കിട്ടാത്തതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. എന്നാല്‍ സൗന്ദര്യമെന്നാല്‍ മുഖത്തിന്റെ ഭംഗി എന്നതിലപ്പുറം ആരും ചിന്തിക്കാറില്ല. കൈകളുടെ സൗന്ദര്യം പ്രധാനമായും ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്‌തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നാണ് കൈകളുടെ വൃത്തി. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു അവയവമാണ് കൈ. എന്നാല്‍ അത് ശുചിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ എത്ര പേര്‍ ശ്രദ്ധിക്കുന്നുണ്ട്? കുറച്ചു സമയം മാനിക്യൂറിനായി ചെലവഴിച്ചാല്‍ ആരെയും അസൂയപ്പെടുത്തുന്ന കൈകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. കൈകളുടെ ചര്‍മ്മം മൃദുലവും കട്ടികുറഞ്ഞതുമാണ്. അതുകൊണ്ടു തന്നെ കൈകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ദിവസവും നാലു നേരമെങ്കിലും കൈകള്‍ നനയ്‌ക്കുക. കൈകള്‍ ഉണങ്ങിയിരിക്കരുത്. ഇതു കൈകള്‍ വരണ്ടു പോകുന്നതിനും വിണ്ടുകീറുന്നതിനും കാരണമാകും. ആഴ്‌ചയില്‍ ഒരിക്കല്‍ മുഖത്തുപയോഗിക്കുന്ന ക്രീം കിടക്കുന്നതിനു മുന്‍പായി കൈകളില്‍ പുരട്ടുക. സോപ്പുപയോഗിച്ച് കൈ കഴുകിയതിനു ശേഷം കൈകള്‍ ഉണങ്ങിയിരുന്നാല്‍ കൈ വീണ്ടും നനച്ച് അല്‍പ്പം ഉപ്പ് കൈകളില്‍ വിതറി തിരുമ്മുക. അല്‍പ്പനേരത്തിനു ശേഷം കഴുകിക്കളയുക. പിന്നീട് ഏതെങ്കിലും മോയിസ്‌ചുറൈസര്‍ ക്രീം പുരട്ടുണം. അടുക്കളയിലും പുറത്തും പണി ചെയ്യുമ്പോള്‍ കൈയുറ ധരിക്കുന്നത് നല്ലതാണ്. സോപ്പിന്റെ അലര്‍ജിയും മറ്റും ഒഴിവാക്കാന്‍ ഇതു സഹായിക്കും. മാനിക്യൂര്‍ ചെയ്യുന്നത് കൈകളുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കും. മാനിക്യൂര്‍ ചെയ്യുന്നതിനു മുന്‍പായി ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.പുറത്തു പോകുന്നതിനു മുന്‍പായി സണ്‍സ്‌ക്രീന്‍ ലോഷനോ സണ്‍ബ്ലോക് ക്രീമോ കൈയില്‍ പുരട്ടുക. കൈകള്‍ ഈര്‍പ്പമുള്ളതായി സൂക്ഷിക്കുന്നത് ഫംഗസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ഇത്തരം ഫംഗസ് ബാധ മറ്റു രോഗങ്ങളിലേക്കും നയിക്കും.
വാം ഓയില്‍ ബാത്ത്, ഹെര്‍ബല്‍ തെറാപ്പി പോലുള്ളവ കൈകളെ മൃദുലവും തിളക്കവും ഉള്ളതാക്കാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ ഗ്ലിസറിനും നാരങ്ങാനീരും റോസ്‌വാട്ടറും ചേര്‍ത്ത മിശ്രിതത്തില്‍ കൈകള്‍ മുക്കി വെക്കുന്നത് മൃദുലമായ കൈകള്‍ ലഭിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബിയുടെ കുറവ് കൈ നഖത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. കാത്സ്യത്തിന്റെ കുറവ് നഖം പൊട്ടുന്നതിനു കാരണമാകും. വെള്ളരിക്കാനീരും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം ദിവസവും കൈയില്‍ പുരട്ടുന്നത് കൈകള്‍ തിളങ്ങാന്‍ സഹായിക്കും. പാല്‍പ്പാടയും ബദാം കുരുവും ഗ്ലിസറിനും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം കൈകളില്‍ പുട്ടുന്നത് ബ്ലീച്ച ഇഫക്‌ട് നല്‍കും. ഇത് കൈകള്‍ കൂടുതല്‍ സുന്ദരമാകുന്നതിനു സഹായിക്കും. കൂടാതെ നിര്‍ജീവമായ സെല്ലുകളെ നീക്കം ചെയ്യുകയും ചെയ്യും. തേനും ഓറഞ്ചുനീരും ചേര്‍ന്ന മിശ്രിതം കൈകളില്‍ പുരട്ടുന്നത് സൂര്യപ്രകാശത്തില്‍ നിന്നും കൈകളെ സംരക്ഷിക്കുകയും കൈകള്‍ കറുക്കുന്നത് തടയുകയും ചെയ്യും. മുട്ടയുടെ വെള്ള കൈകളില്‍ പുരട്ടുന്നത് കൈകളിലെ ചര്‍മ്മം ചുളിയുന്നത് തടയാന്‍ സഹായിക്കും.
ചില പൊടിക്കെകള്‍
റോസ് വാട്ടര്‍ മസാജ്: ഒരു ടീസ്‌പൂണ്‍ ഗ്ലിസറിന്‍, നാരങ്ങാനീര്, 5 തുള്ളി റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്‌ത് 15-30 മിനിട്ട് ഇതു കൊണ്ട് കൈകള്‍ മസാജ് ചെയ്യുക.നെയില്‍ സോക്ക്: ഒരു കപ്പു വെള്ളത്തില്‍ നാരങ്ങ നീരും ഒരു ടേബിള്‍ സ്‌പൂണ്‍ അലോവേരാ ജെല്ലും 10 തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയിലും ചേര്‍ത്ത് കൈ അതില്‍ മുക്കി വെക്കുക. 10 മിനിട്ട് ഇടവിട്ട് കൈകള്‍ മാറി മാറി മുക്കി പിടിക്കുക.
മാനിക്യൂര്‍: മാനിക്യൂര്‍ പലവിധത്തിലുണ്ട്. സാധാരണയായി ചെയ്യുന്ന രീതീ: സ്‌ക്രബ്ബറുപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിനു ശേഷം ഉണങ്ങിയ ടൗവ്വല്‍ കൊണ്ട് മൃദൃവായി തുടച്ചുണക്കുക. നഖം ഇഷ്‌ടമുള്ള ആകൃതിയില്‍ വെട്ടി ഷേപ്പു വരുത്തുക. പിന്നീട് ഒരു ബൗളില്‍ സോപ്പുവെള്ളം എടുത്ത് ബാഹ്യ ചര്‍മ്മം മൃദുവാകുന്നതു വരെ 5-10 മിനിട്ട് കൈ അതില്‍ മുക്കി വെക്കുക. അതിനുശേഷം ഏതങ്കിലും ക്രീം കൈയില്‍ പുരട്ടി, ടവ്വല്‍ കൊണ്ട് പൊതിഞ്ഞു വെക്കുകയോ കൈയുറ ധരിക്കുകയോ ചെയ്യുക. 10-15 മിനിട്ടുകള്‍ക്കു ശേഷം ടവല്‍ മാറ്റി ക്യൂട്ടിക്കിള്‍ പുഷര്‍ കൊണ്ട് ഓരോ നഖത്തിന്റെയും ബാഹ്യ ചര്‍മ്മം പുറകോട്ടു മാറ്റി ആ ചര്‍മ്മം നീക്കം ചെയ്യുക. വേദനയോ അണുബാധയോ ഉള്ളവര്‍ ക്യൂട്ടിക്കിള്‍ മുറിക്കാതിരിക്കുക. പിന്നീട് ഏതെങ്കിലും ലോഷന്‍ പുരട്ടി കൈ മസാജ് ചെയ്യുക.
ജിഷ ജെയിംസ്

No comments:
Post a Comment