മുഖക്കുരു മാറ്റാന് ബ്യൂട്ടി പാര്ലറുകളും ആശുപത്രികളും കയറിയിറങ്ങേണ്ട, ജ്യൂസു കുടിച്ചാല് മതി. വിഡ്ഢിത്തം എന്നോര്ക്കാന് വരട്ടെ. ചര്മസംരക്ഷണത്തില് പഴച്ചാറുകളുടെ സ്ഥാനം പഠനങ്ങള് തെളിയിച്ചിട്ടുള്ളതാണ്കാരറ്റ് ജ്യൂസില് ധാരാളം കരോട്ടിനോയിഡ്സും ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്മത്തിളക്കം വര്ദ്ധിപ്പിക്കുകയും സൗന്ദര്യം വര്ദ്ധിപ്പിക്കുകയും ചെയ്യും. വൈറ്റമിനുകളും പ്രോട്ടീനുകളും ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷപദാര്ത്ഥങ്ങളെ പുറന്തള്ളുവാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. മുഖക്കുരുവിന് പ്രധാന കാരണം ഇത്തരം പദാര്ത്ഥങ്ങളാണ്. ശരീരത്തിലെ എണ്ണഗ്രന്ഥികളുടെ ഉല്പാദനം കൂടുമ്പോഴാണ് എണ്ണമയമുള്ള ചര്മമുണ്ടാകുന്നത്. ഇത് മുഖക്കുരുവിന് വഴി വയ്ക്കുന്നു. ചെറുനാരങ്ങാ ജ്യൂസ് എണ്ണഗ്രന്ഥികളുടെ ഉല്പാദനത്തെ നിയന്ത്രിക്കുകയും അങ്ങനെ മുഖക്കുരു കുറയ്ക്കുകയും ചെയ്യും. ചര്മത്തിളക്കം കൂട്ടാനും ചെറുനാരങ്ങാ ജ്യൂസ് നല്ലതാണ്. ആപ്പിള് ജ്യൂസില് തേനോ പാലോ കലര്ത്തി കുടിയ്ക്കുന്നത് മുഖക്കുരു അകറ്റും. ആപ്പിള് ജ്യൂസില് വൈറ്റമിന്, പ്രോട്ടീന്, ധാതുക്കള് എന്നിവ അടങ്ങിയിട്ടുണ്ട്. ചര്മസുഷിരങ്ങള് തുറക്കുന്നതിനും മുഖത്ത് തിളക്കം നല്കുന്നതിനും ആപ്പിള് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.
(courtesy:thatsmalayalam.oneindia.com)
No comments:
Post a Comment