Posts

Showing posts from August, 2014

ഉറക്കത്തിന്റെ ആഴമളക്കാന്‍ "ആപ്പ്‌" !!

Image
ഒരു മനുഷ്യന്‍ ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉറക്കത്തിനായാണ് ചിലവഴിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ ഉന്‍മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ഉറക്കം അത്യാവശ്യവുമാണ്. ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉന്‍മേഷം ലഭിക്കാത്തവരും ധാരാളം. ഈ സാഹചര്യത്തിലാണ്  'നീബോക്‌സ്' എന്ന ഗ്രീക്ക് കമ്പനി 'പില്ലോ' എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി  രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരം അളക്കാനും മെച്ചപ്പെടുത്താനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.

കോഴിയിറച്ചിയിലെ ആന്‍റിബയോട്ടിക്: ??

തിരുവനന്തപുരം/ മലപ്പുറം : കോഴിയിറച്ചിയില്‍ ആന്‍റിബയോട്ടിക് സാന്നിധ്യമുണ്ടെന്ന ഡല്‍ഹി കേന്ദ്രമായുള്ള സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ)പരിശോധനാ ഫലം ഇറച്ചി ഉപഭോക്താക്കളെയും കോഴിഫാം നടത്തിപ്പുകാരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നു. എന്നാല്‍, ഇതിന്‍െറ ഉപയോഗം ആശങ്കപടര്‍ത്തിയിട്ടും നിയന്ത്രിക്കാന്‍ നടപടികളില്ലാതെ വകുപ്പുകള്‍ കുഴങ്ങുന്നു. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ളെന്നതും പരിശോധിക്കാനുള്ള അംഗീകൃത സംവിധാനം ഇല്ളെന്നതുമാണ് നടപടിക്ക് പ്രധാന തടസ്സം. ഫാമില്‍ വളര്‍ത്തുന്ന ജീവികള്‍ക്ക് ആന്‍റിബയോട്ടിക്സ് നല്‍കരുതെന്ന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിരോധം ഏര്‍പ്പെടുത്തി ശാസ്ത്രീയമായ പഠനത്തിന് മുതിര്‍ന്നാല്‍ കോഴിയിറച്ചി ലഭ്യമല്ലാത്ത സ്ഥിതിവരും. ഇത് വലിയ പ്രതിസന്ധിയാകും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക. അതിനാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇറച്ചിയും ഒപ്പം കോഴികളെയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗസംരക്...