ലോസ് ആഞ്ജലീസ്: കൈക്കുഞ്ഞ് എന്ന് എല്ലാ അര്‍ഥത്തിലും ലോകം വിളിച്ച മെലിന്‍ഡ സ്റ്റാര്‍ ഗുയ്‌ഡോ ഇനി അങ്ങനെയല്ല. കൈപ്പത്തിയോളം വലുപ്പവുമായി (269 ഗ്രാം) അഞ്ചുമാസം മുമ്പ് പിറന്നു വീണ കുഞ്ഞു മെലിന്‍ഡ ഇത്രയും നാളത്തെ ആസ്പത്രി വാസത്തിനു ശേഷം ഇനി അമ്മയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ 2.04 കിലോഗ്രാമാണ് മെലിന്‍ഡയുടെ ഭാരം.
ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ മൂന്നാമത്തെ കുഞ്ഞാണ് മെലിന്‍ഡ. അമേരിക്കയിലെ രണ്ടാമത്തെയും. ലോസ് ആഞ്ജലീസിലെ യു.എസ്.സി. മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ആഗസ്തിലാണ് മെലിന്‍ഡയുടെ ജനനം. ഇരുപത്തിരണ്ടുകാരിയായ ഹെഡി ഇബാറയാണ് കുഞ്ഞിന്റെ അമ്മ.
ഗര്‍ഭിണിയായിരിക്കെ ഇബാറയ്ക്ക് രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇരുപത്തിനാലാം ആഴ്ചയില്‍ ശസ്ത്രക്രിയയിലൂടെ മെലിന്‍ഡയെ പുറത്തെടുക്കുകയായിരുന്നു. അഞ്ചുമാസം ഇന്‍ക്യൂബേറ്ററിലായിരുന്ന മെലിന്‍ഡയെ വീട്ടിലെത്തിച്ചാലും മുന്‍കരുതലെന്ന നിലയില്‍ ശ്വസനം ഓക്‌സിജന്‍ ട്യൂബിലൂടെയായിരിക്കും.

(courtesy:mathrubhumi.com)
No comments:
Post a Comment