Posts

Showing posts with the label Mobile radiation

മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ ഒഴിവാക്കാന്‍ !!

ഓടുന്ന ട്രെയിന്‍, കാര്‍, ബസ്‌ എന്നിവയ്ക്കുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. കണക്ഷന്‍ നിലനിറുത്താന്‍ മൂന്നിരട്ടിയെങ്കിലും റേഡിയേഷന്‍ ഉണ്ടാകും എന ്നാണു പഠനങ്ങള്‍ കാണിക്കുന്നത്. അമിതറേഡിയേഷന്‍ കാരണം ചിലപ്പോള്‍ ഉപകരണത്തിന് തന്നെ കേടുണ്ടാകാം. അതുപോലെ ലിഫ്റ്റ്‌ പോലുള്ള കുടുസ്സു ലോഹ മുറിയില്‍ മൊബൈല്‍ ഉപയോഗിച്ചാലും ഇതേ ഫലം ഉണ്ടാകാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വര്‍ എന്നിവയ്ക്കടുത്തു നിന്നും മൊബൈല്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ക്രമാതീതമായി കൂടിയിട്ടുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളേയും മാറ്റാന്‍ ഇതിനെ റേഡിയേഷന് കഴിയുന്നുണ്ട്. തേനീച്ചകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതും ദേശാടനക്കിളികള്‍ ദിശ തെറ്റി പറക്കുന്നതും ഇതിനു ഉദാഹരണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ മനുഷ്യന്‍റെ ആരോഗ്യത്തിനു ആശങ്കാജനകമായ വ്യതിയാനം വരുത്താന്‍ മൊബൈല്‍ ഫോണ്‍ കാരണമാകും എന്നാണു WHO മുന്നറിയിപ്പ് തരുന്നത്.for more click here 

മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദമുണ്ടാക്കുമെന്ന് പഠനം !

ജെറൂസലം: മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടത്തെല്‍. മനുഷ്യരിലെ ഉമിനീരിനെ അടിസ്ഥാനപ്പെടുത്തി ഇന്‍റര്‍ നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി) നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടത്തെല്‍ നടത്തിയത്. തുടര്‍ച്ചയായുള്ള മൊബൈല്‍ ഉപയോഗമാണ് അപകടകരം. കൂടുതല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരില്‍ മനുഷ്യ കോശത്തെ നശിപ്പിക്കുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് ഉയര്‍ന്ന അളവിലാണ് കണ്ടുവരുന്നത്. ഡി.എന്‍.എയെ വരെ ഇതു ബാധിക്കും.

അമ്മ മൊബൈലില്‍? കുഞ്ഞിന് ദോഷം ?

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്. 1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മൊബൈല്‍ ടവര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ട് !!

കൊച്ചി: മൊബൈല്‍ ടവറുകളുടെ അതിപ്രസരവും ഫോണുകളുടെ ഉപയോഗവും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൊബൈല്‍ ടവറിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എസ്. ശര്‍മയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനക്ക് നല്‍കിയത്. ടവറുകളിലും മൊബൈല്‍ ഫോണുകളിലുംനിന്നുണ്ടാകുന്ന വികിരണങ്ങള്‍ നേരിട്ട് മനുഷ്യനെ ബാധിക്കുന്നതിന് പുറമെ പരിസ്ഥിതിയിലും മാറ്റമുണ്ടാക്കും. ഈ മാറ്റങ്ങളും മനുഷ്യന് ദോഷം ചെയ്യും. ടവറുകളും ഫോണുകളും ഇലക്ട്രോണിക് കാന്തിക തരംഗങ്ങളാണ് പുറന്തള്ളുന്നത്. തല, ത്വക്ക്, കോശം തുടങ്ങിയവയെ എളുപ്പം ബാധിക്കുന്നതാണ് ഈ വികിരണങ്ങള്‍. ആലസ്യം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ദഹനക്കുറവ് തുടങ്ങിയവക്കും ഉന്മാദം, വിഷാദം എന്നീ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുതരം തത്തകളുടെ സമ്...