വാത്സ്യായനന്റെ കാമസൂത്രം !!
പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ. ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം. കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍ , നാടകങ്ങള്‍ , സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ...