വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, July 24, 2018

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

🔖 വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു...
* പാർശ്വഫലങ്ങൾ:*
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർത്തിട്ടുണ്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല ...

🔖 തേയില പൊടി

ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു...
❗ പാർശ്വഫലങ്ങൾ:
ശ്വാസ കോശ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപ്പെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്...

🔖 തേൻ

പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു...
❗ പാർശ്വഫലങ്ങൾ:
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം...

🔖 മഞ്ഞൾ പൊടി

മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു...
❗പാർശ്വഫലങ്ങൾ:
തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിറമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലർത്തിയിട്ടുണ്ട്...

🔖 പഞ്ചസാര

യുറിയ, ചോക്ക് പൗഡർ തുടങ്ങിയവ മിക്സ്‌ ചെയ്യുന്നു...
❗ പാർശ്വഫലങ്ങൾ:
ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
വെള്ളത്തിൽ കലർത്തി നോക്കുക, ചോക്ക് പൗഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും...

🔖 മുളക് പൊടിയിലെ മായം

മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേർക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേർക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല...
❗ പാർശ്വഫലങ്ങൾ:
 ഭക്ഷ്യവസ്തുക്കളില്‍ ചേർക്കാന്‍ അനുവാദമില്ലാത്ത ഇത്, കരള്‍ വൃക്ക തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
അല്പം മുളക് പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക...

🔖 മഞ്ഞൾപ്പൊടി/മല്ലിപ്പൊടിയിലെ മായം

മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്‌ക്രോമേറ്റും, ചോളപ്പൊടിയുമൊക്കെ ചേർക്കാറുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്സ്ര നീക്കിയ മല്ലി പൊടിച്ചുമാണ് ചേർക്കുന്നത്. സാമ്പാർപൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേർത്ത് സ്റ്റാര്ച്ചും ചേര്ക്കുന്നതായും കാണുന്നു...
❗പാർശ്വഫലങ്ങൾ:
തളര്‍വാതം പോലത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേർത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുർഗന്ധവുമുണ്ടാകും...

🔖 പാലിലെ മായം

തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേർന്നിട്ടുണ്ടെന്ന് സംശയിക്കാം.
മായം കലർന്ന പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും...

പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേർത്താല്‍ അങ്ങനെ സംഭവിക്കും.
പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേർത്തതുകൊണ്ടാവാം.
പാലില്‍ രാസവസ്തുക്കള്‍ ചേർന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല...

🔖 അരിയിലെ മായം

വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേർത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേർക്കാറുണ്ട്. ഭാരം വർദ്ധിപ്പിക്കാനായി ചേർക്കുന്ന പല വർണ്ണക്കല്ലുകളും മാർബിള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്. അരിയില്‍ ചേർക്കാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിർമിച്ച് നൽകുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേർക്കു ന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാർത്ഥങ്ങളും ചേർക്കാറുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നൽകാനായി അരിയില്‍ ചേർക്കുന്നതായും കാണുന്നു...

അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേർത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേർത്തതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാർത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാൻഡ് നോക്കി വാങ്ങുക...

📌 ഇവരോട് പരാതി പറയാം ...🗣

ഭക്ഷ്യവസ്തുക്കളില്‍ മായം ചേർന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസർക്കാണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസർമാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസർമാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലൻസ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിർബന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം...

📍ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസർമാർ ...

കോഴിക്കോട് - ഡി ശിവകുമാര്‍: 9447891742
ഇടുക്കി - ഗംഗാഭായ് ജി: 9447790164
വയനാട് - ആര്‍.എസ്. സതീഷ് കുമാര്‍: 04935- 246970
ആലപ്പുഴ - ഡി. അഷ്‌റഫുദ്ദീന്‍: 9447668643
പാലക്കാട് - ജോസഫ് ഷാജി ജോർജ്: 9447211166
പത്തനംതിട്ട - എന്‍. രമേഷ് ബാബു: 9447956792
എറണാകുളം - കെ. അജിത് കുമാര്‍: 9447193041
തൃശൂര്‍ - ബി. ജയചന്ദ്രന്‍: 9446053987
കൊല്ലം - എ.കെ. മിനി: 9447556744
മലപ്പുറം - കെ. സുഗുണന്‍: 9633486072
കണ്ണൂര്‍ - വി.കെ. ശശീന്ദ്രന്‍: 9446166341
തിരുവനന്തപുരം - സി. ഉഷാറാണി: 9446332757
കോട്ടയം - ഡേവിഡ് ജോണ്‍: 9447598637
കാസർകോഡ് - എന്‍. ഹലീല്‍: 9446369563

📍മൊബൈല്‍ വിജിലൻസ് സ്‌ക്വാഡുകള്‍ ...

എറണാകുളം - എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട് - കെ. അജിത്ത് കുമാര്‍: 9447193041
തിരുവനന്തപുരം - സുദർശനൻ എസ്: 9447890575

       🔖 വിലാസം ...📝

സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍
തൈക്കാട് പി ഒ, തിരുവനന്തപുരം.
ഫോണ്‍: 0471-2322833 / 2322844

Friday, June 15, 2018

എന്താണ് വാട്ടർ തെറാപ്പി.?


വാട്ടര്‍ തെറാപ്പി എന്ന ചികിത്സ ജപ്പാന്‍ കാരുടെ കണ്ടെത്തലാണ്.
ശുദ്ധജലം നല്‍കി രോഗങ്ങളെ തടയാനും, രോഗങ്ങളെ ചികിത്സിക്കാനും കഴിയും. എന്നതാണ് കണ്ടെത്തല്‍
രാവിലെ ഉണര്‍ന്നാലുടന്‍ വായ കഴുകി വയര്‍ നിറയെ വെള്ളം കുടിക്കുക.

മൂന്നു മുതല്‍ അഞ്ചു ഗ്ലാസ് വരെ ആവാം.
പച്ചവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ആവാം.
പതിവായി കുടിക്കണം.
ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്..
വാട്ടര്‍ തെറാപ്പി എല്ലാ അവയവങ്ങള്‍ക്കും ഗുണകരമാണ്..
ഇത് കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മിക്ക രോഗങ്ങളുടെയും കാരണമായ മലബന്ധം കുറയ്ക്കുന്നു.
അമിത വണ്ണം, രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മം തിളക്കമുള്ളതക്കുകയും ചെയ്യുന്നു.
അതുപോലെ വെറും വയറ്റിലെ വെള്ളം കുടി രക്തം ശുദ്ധീകരികരിച്ച് ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ സഹായിക്കുന്നു..
ഇത് ശീലമാക്കിയവര്‍ക്ക് യുറിക്ആസിഡ്, കിഡ്നിസ്റ്റോണ്‍ എന്നിവ വരാന്‍ സാധ്യത വളരെ കുറവാണ്.
ഇത് പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ മരുന്നില്ലാതെ ഈ രീതിയില്‍ മാറ്റാവുന്നതുമാണ് .
വാട്ടർ തെറാപ്പി ചെയ്യുന്നതിനോടൊപ്പം തെറ്റായ ഭക്ഷണക്രമങ്ങൾ മാറ്റിയില്ലെങ്കിൽ ഫലം ലഭിക്കുന്നതല്ല
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

Friday, April 20, 2018

ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്..?

ഒറ്റപ്പാലത്തുള്ള ഹോസ്പിറ്റലുകളിൽഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്...!
ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക???

അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്...!
ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്...!
മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്...!അത് ഏകദേശം ഇങ്ങനെയാണ്:

ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം...25 ഓപ്പറേഷനുകൾ റഫർ ചെയ്തിരിക്കണം...

ശ്രദ്ധിക്കുക,
അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്,
അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്...!

കാണിച്ചാൽ,
ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ കുറിച്ചിരിക്കും...!
നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാൻ നിർബന്ധിച്ചാലോ ഉടൻ അവിടെനിന്നും ഇറങ്ങുക...!
നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക...!ഇനി, അഥവാ,
ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...! 
ഇത് സംബന്ധിച്ച് നിങ്ങൾക്ക് ആധികാരികമായും സൗജന്യമായും വിവരങ്ങൾ ലഭിക്കാൻ ഇപ്പോൾ ഇന്ത്യയിൽ സൗകര്യമുണ്ട്...!

ഈ നമ്പറിൽ വിളിക്കുക : 70266 46022

അല്ലെങ്കിൽ നിങ്ങളുടെ രോഗവിവരങ്ങൾ ഈ മെയിലിലേക്ക് അയയ്ക്കുക: medical@medisense.meor.  അതുമല്ലെങ്കിൽ medisensehealth.com എന്ന സൈറ്റ് സന്ദർശിക്കുക.

അവിടെ നിങ്ങൾക്ക് നിങ്ങളുടെ രോഗ വിവരങ്ങൾ ആധികാരികമായി പറഞ്ഞുതരാൻ ഡോക്ടർമാർ ഉണ്ട്. അവർ നിങ്ങളെ സഹായിക്കും...!
ഇത് തികച്ചും ഫ്രീ ആയ സർവീസ് ആണ്. ഇന്ത്യയിലൂടെ 21 നഗരങ്ങളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്...!
ഒറ്റപ്പാലത്തും പരിസരത്തുമുള്ള ഒത്തിരി ആശുപത്രികളിലും
ഈ കളി നടക്കുന്നുണ്ട്.....

1.DR  വിക്രംശങ്കർ
2.DR  ഫ്രിജോ
3 DR അച്ചുതൻ
ബാക്കി പിന്നിൽ വരും.....
Please Share...!!! 🙏

Friday, March 23, 2018

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??

ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ .


My aim is to provide better HEART HEALTH, and save patients from stroke…. without english medicines

കൊളസ്ട്രോൾ അല്ല, ” കാത്സ്യം” ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് .

ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ
അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,……കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ.

കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് .
അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന്
ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പോരാതെ വന്നിരിക്കുക ആണ് .
…………………………. ………………..
Our bodies make all the cholesterol we need. About 85 percent of your blood cholesterol level is endogenous, which means it is produced by your body. The other 15 percent or so comes from an external source
Cholesterol is mainly produced by your liver (about 1,000 milligrams a day), Cholesterol is essential for:
• Formation and maintenance of cell membranes (helps the cell to resist changes in temperature and protects and insulates nerve fibers)
• Formation of sex hormones (progesterone, testosterone, estradiol, cortisol)
• Production of bile salts, which help to digest food
• Conversion into vitamin D in the skin when exposed to sunlight.

ഇനി എങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിക്കാം.

രക്തത്തിൽ നിന്നും ശരീരത്തിന്റെ നാനാ ഭാഗത്തും അടിഞ്ഞു കൂടുന്ന കല്ല് ആണ് കാത്സ്യം . ഹൃദയത്തിലും അത് തന്നെ ആണ് അടിയുന്നത്. രക്ത ധമനിയിൽ മുറിവ് ഉണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞു ഇരിക്കും എന്ന് മാത്രം. ദ്രവ രൂപത്തിൽ രക്തത്തിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ശരീര ഊഷ്മാവിൽ എങ്ങും കട്ടി പിടിച്ചു കണ്ടിട്ടില്ല .
പണ്ട് കാലത്ത്, ജനങ്ങൾ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്ത ശേഷം അവശേഷിച്ചിരുന്ന കാത്സ്യത്തിന്റെയും മറ്റു ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ അതെ ദിവസം തന്നെ അവർ കഴിച്ചിരുന്ന സസ്യാഹാരം അലിയിച്ചു പുറം തള്ളിയിരുന്നു .. അത് അലിയിച്ചത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം തന്നെ ആയിരുന്നു. വാഴപിണ്ടി, ഓമയ്ക്ക, പുളിഞ്ചിക്ക, ഇഞ്ചി, നാരങ്ങ, GARLIC, തുടങ്ങിയ പലതും അക്കൂട്ടത്തിൽ പെട്ട സസ്യാഹാരം ആയിരുന്നു . . പ്രസ്തുത ആഹാരങ്ങളിൽ കാത്സ്യത്തെ അലിയിക്കാൻ ഉള്ള ശക്തി വളരെ പരിമിതം ആണ്. എങ്കിലും വളരെ കൃത്യ നിഷ്ഠയോടെ അത് അതിന്റെ ജോലി ചെയ്തിരുന്നു .
………………..
…………..
പണ്ട് ജനങ്ങള് എവിടെ യാത്ര പോയാലും ക്ഷീണവും ദാഹവും മൂലം വഴിയിൽ ഉള്ള പെട്ടി കടകളിൽ നിന്നും ഇഞ്ചി ഇട്ട മോരും , നാരങ്ങ വെള്ളവും ഒക്കെ യെധേഷ്ടം കുടിച്ചിരുന്നു . ഇങ്ങനെ ഉള്ള പാനീയങ്ങളും ശരീരത്തിലെ കാത്സ്യത്തെ അലിയിക്കാൻ ഉതകുന്നവ ആയിരുന്നു.
………. ………
പണ്ട് മണ് കലത്തിൽ ചിരട്ട തവി ഉപയോഗിച്ച് പാചകം ചെയ്തിരുന്നു ഇന്നോ? ലോഹപാത്രങ്ങളിൽ ഉള്ള പാചകം മൂലം ലോഹത്തെ അലിയിക്കാൻ ഉള്ള പരിമിതം ആയ ശക്തി സസ്യാഹാരത്തിൽ നിന്നും നഷ്ടപ്പെടുന്നു. പോരാത്തതിന് അലൂമിനിയത്തിലെ വിഷാംശം ആണ് ആഹാരത്തിൽ എത്തുന്നത് ??!!
………
സാധിക്കും എങ്കിൽ മണ് കലത്തിൽ ചോറ് വെക്കുക . മണ് ചട്ടിയിൽ തന്നെ കറികൾ പാചകം ചെയ്യുക . അങ്ങനെ അന്നന്ന് രക്തത്തിൽ അധികം ആയി കാണപ്പെടുന്ന കാത്സ്യത്തെ നമ്മൾ കഴിക്കുന്ന സസ്യ ആഹാരം തന്നെ അലിയിക്കട്ടെ . എന്ത് അസുഖം ഉണ്ടായാലും കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കുക . കാരണം നാം കഴിക്കുന്ന ആഹാരത്തിൽ ആവശ്യത്തിൽ അധികം കാത്സ്യം ഒണ്ടു .

HIGH BP എന്നത് ഒരു രോഗം അല്ല

അടഞ്ഞതും ചുരുങ്ങിയതും ആയ രക്ത കുഴലുകളിലൂടെ കൂടുതൽ മർദ്ദം കൊടുത്ത് രക്തം കയറ്റി വിടാൻ ഹൃദയം ശ്രമിക്കുമ്പോൾ ഹൈ BP ഉണ്ടാകുന്നു. അത് ഒരു രോഗം അല്ല . BP കുറക്കാൻ ഉള്ള മരുന്ന് അല്ല കഴിക്കേണ്ടത്. ഇനി വേണം എങ്കിൽ BP കൂട്ടാൻ ഉള്ള രാസ മരുന്ന് അവർ തരും. കഴിക്കരുത്. വെള്ളം കൂടുതൽ കൂടുതൽ കുടിച്ചാൽ മാത്രം മതി. ശരീരത്തിൽ എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് രക്ത സമ്മർദം. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും രക്തത്തിനെ അളവ് കൂടുന്നത് മൂലം BP കൂടും. അത് എങ്ങനെ രോഗം ആകും?
ECOSPIRIN എന്ന രാസ മരുന്ന് തുടരെ കഴിച്ചാൽ രക്ത ധമനികൾ ലോലം ആകും, ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ സാധ്യത ഒണ്ടു എന്ന് കൂടി ഓർക്കുക.

BP ഉള്ളവർ ഉപ്പു കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല . അധികം ഉപ്പു മാംസ പേശികളിലെ വെള്ളത്തെ പുറത്തു ചാടിക്കും എന്ന് മാത്രം . അങ്ങനെ രക്തത്തിന്റെ അളവ് താല്ക്കാലികം ആയി കൂടും . BP കൂടും . മൂത്രം പോയി കഴിയുമ്പോൾ നോർമൽ ആകും . ഇതൊന്നും ആന കാര്യം ആയി എടുക്കരുത് .

100 വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കാൻ ആയി ദൈവം സൃഷ്ടിച്ചത് ആണ് നമ്മുടെ ഹൃദയം. രാസ മരുന്ന് കഴിച്ചു അതിനെ നശിപ്പിക്കരുത് .

ആവശ്യത്തിൽ അധികം വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്കും SILENT ATTACK, STROKE, എന്നിവ വരുക ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക . ദാഹം തോന്നാതെ തന്നെ വെള്ളം കുടിക്കുക. നമുക്ക് CARDIOLOGIST, NERUROLOGIST, OPTHAMOLOGIST, ഇവരുടെ ഒന്നും ആവശ്യം ഇല്ല. ഹൃദയം തിരുവനംതപുരത്തു നിന്ന് പറന്നു കൊച്ചിയിൽ എത്തുന്നത് കണ്ടു പരസ്യത്തിൽ മയങ്ങി വീഴരുത്.
മനുഷ്യ ശരീരം സസ്യ ഭുക്ക് ആയി നിർമിക്ക പെട്ടത് ആണ്, സസ്യ ആഹാരം ഒരു ശീലം ആക്കൂ . എല്ലാ അസുഗങ്ങൾക്കും അതിൽ തന്നെ പരിഹാരം ഉണ്ട്.
“പ്രഷർ, കൊളസ്ട്രോൾ, കൂടാതെ ECOSPIRIN,….. ഈ മരുന്നുകൾ, ഹൃദ്രോഗികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്നുള്ള എന്റെ അഭിപ്രായം World Health Organisation (WHO), പരിഗണനക്ക് ആയി അവരുടെ റിവ്യൂ കോളത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ആവശ്യക്കാർക്ക് വായിക്കാം .” 
പ്രഷർ നു ഉള്ള മരുന്ന് രോഗിയെ സൈലന്റ് അട്ടാക്കിലേക്ക് തള്ളി വിടുക ആണ് ചെയ്യുന്നത് . പ്രഷർ നുള്ള BETA BLOCKER ഇനത്തിൽ പെട്ട രാസ മരുന്ന് ഹൃദയത്തിന്റെ പ്രവർത്തനം മന്ധീഭാവിപ്പിക്കുന്നത് മൂലം ഭാവിയിൽ PACE MAKER വച്ച് ജീവിക്കേണ്ടി വരും .
PRESSURE ഒരു രോഗം അല്ല . പിന്നെ മരുന്ന് എന്തിനു കഴിക്കണം??????

പ്രഷർ കൂടിയാൽ സ്ട്രോക്ക് കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് എന്നുള്ള ചിന്താഗതി വെറും പഴഞ്ചൻ ആണ് . 30 വര്ഷം മുൻപേ അറ്റാക്കിനു മരുന്ന് കൊടുത്ത് തുടങ്ങിയ നാൾ മുതൽ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ആധുനിക വൈദ്യ ശാസ്ത്രം ജനങ്ങളിൽ കുത്തി വച്ച വിഷം ??!! . അതിനു ശേഷം അറ്റാക്ക് 100 ഇരട്ടിയിൽ അധികം വർദ്ധിച്ചിട്ടും ചിന്താഗതി മാറ്റാൻ അവർ തയ്യാർ അല്ല .!! ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ളത് ഒരു ചികിത്സ അല്ല . അത് മൂലം രക്തത്തിന്റെ ഘടന തന്നെ മാറും. ആന്തരിക അവയവങ്ങൾ നശിക്കും . SYMPTOMATIC TREATMENT അല്ല മനുഷ്യർക്ക് ആവശ്യം . കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ വൈദ്യ സമൂഹം തയ്യാര് ആകണം .

കൊളസ്ട്രോൾ കൂടുതൽ എങ്കിൽ നമ്മുടെ കരൾ ആരോഗ്യം ഉള്ളത് ആണ് എന്ന് ജനങ്ങൾ ചിന്തിക്കണം . അല്ലാതെ HDL, LDL, എന്നൊക്കെ പറഞ്ഞു വൈദ്യ ശാസ്ത്രത്തിലെ ജ്ഞാനം കൂടുതൽ ആണ് എന്ന് നടിക്കരുത് . സ്വന്തം ആയി കൊളസ്ട്രോൾ മരുന്ന് വാങ്ങി കഴിക്കുന്ന ഗതികേടിലേക്ക് മനുഷ്യർ അധപ്പതിച്ചു കഴിഞ്ഞു .

പ്രഷർ കൂടുതൽ ഉള്ളപ്പോൾ ആരോഗ്യം ഉള്ള ഹൃദയം അതിന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ നെഞ്ച് വേദനയോ തലക്ക് പെരുപ്പോ തോന്നാം. അടഞ്ഞ രക്ത ധമനിയിലൂടെ രക്തം കയറി പോകുമ്പോൾ ഞരമ്പിൽ അനുഭവപ്പെടുന്ന വേദന ആണ് അത്. പ്രഷർ കുറച്ചാൽ വേദന മാറും. ഒരിക്കലും അത് ചെയ്യരുത്. രക്തം എത്തേണ്ടിടത്ത് എത്താതെ ഭാവിയിൽ അറ്റാക്കോ സ്ട്രോക്കോ വരും. പ്രഷർ കൂടുതൽ ഉള്ളപ്പോൾ കൂടുതൽ വെള്ളം ആവർത്തിച്ചു ആവർത്തിച്ചു കുടിച്ചു പ്രഷർ കൂട്ടി കൊടുക്കണം.

വെള്ളം കൂടുതൽ കുടിച്ചാൽ BP കുറഞ്ഞു കിട്ടും എന്ന് ആരും ചിന്തിക്കരുത്. അത് BP കൂട്ടുക ആണ് ചെയ്യുന്നത്. ആ കൂടിയ BP രക്തത്തെ എത്തേണ്ടിടത്ത് എത്തിക്കാൻ സഹായിക്കും എന്ന് ഉറപ്പ്. ചുരുങ്ങിയ രക്തകുഴൽ വികസിച്ചു കിട്ടാൻ കുറെ സമയം എടുക്കും. അതിനു ശേഷമേ BP normal ആകൂ. ഇവർ BP കുറക്കാൻ ആയി കൊടുക്കുന്ന water pills എന്ന് അറിയപ്പെടുന്ന dieuratics ഇനത്തിൽ പെട്ട thiazide എന്ന രാസ മരുന്ന് രക്തത്തിലെ ജലാംശത്തെ പുറത്തു കളയുക ആണ് ചെയ്യുന്നത്?! അപ്പോൾ രക്തത്തിനെ അളവ് കുറയും, BP കുറയും. എത്രത്തോളം ദ്രോഹം ആണ് ആ ചെയ്യുന്നത് എന്ന് ഊഹിക്കവുന്നത്തെ ഒള്ളു. അല്ലെങ്കിൽ ഡോക്ടർമാർ പ്രതികരിക്കട്ടെ .

കൃത്രിമം ആയി BP കുറക്കുന്നവരുടെ രക്ത ഓട്ടം കുറയും. ഞരമ്പുകൾ ചുരുങ്ങും. OPTIC NERVE ചുരുങ്ങി GLUCOMA ബാധിക്കാം. സൈലന്റ് അറ്റാക്ക്, STROKE, എന്നിവ വരാൻ ഉള്ള സാധ്യത ഏറും. ജനങ്ങൾ പ്രതികരിക്കണ്ട അവസ്ഥ സംജാതം ആയിരിക്കുക ആണ്.

Western countries are experts in the material philosophy based science without understanding that it is good only for technological developments, and not good for studying or understanding the science of living organisms.
Biological developments started in India ever since the evolution of human race and our AYURVEDA is the GOD FATHER of all medical sciences. People must understand that.
“NEED OF THE HOUR IS NOT “SYMPTOMATIC TREATMENT”, and life long medication is utter nonsense.
The American Medical Association, in its official journal (JAMA), admits that 44% of all coronary artery bypass surgery is done for inappropriate reasons.??
………
ഏതൊരു വ്യക്തിക്ക് എപ്പോൾ ഹൃദയത്തിൽ വേദനയോ തലയ്ക്കു പെരുപ്പോ അനുഭവപ്പെട്ടാൽ HEART /BRAIN ലൂടെ യുള്ള രക്ത ഓട്ടത്തിൽ തടസം നേരിടുന്നു എന്ന് മാത്രം ചിന്തിക്കുക. ഒട്ടും ഭയക്കേണ്ട കാര്യം ഇല്ല . ഇളം ചൂട് വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ആയാലും പെട്ടന്ന് കൂടുതൽ കുടിക്കുക. അത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കും. തടസത്തെ അതി ജീവിച്ചു രക്തം എത്തേണ്ടിടത്ത് എത്തും .
ECOSPIRIN എന്ന രാസ മരുന്ന് നിത്യേന കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ഇങ്ങനെ കൂടുതൽ വെള്ളം കുടിച്ചാൽ രക്ത ധമനികൾ പൊട്ടി ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് .

SILENT ATTACK.
ഇനി സൈലന്റ് അറ്റാക്കിനെ പറ്റി ചിന്തിക്കാം. രക്തത്തിലെ ജലാംശം കുറയുന്നത് ആണ് ഇതിനു കാരണം .” രക്തത്തിന്റെ പ്രധാന ഘടകം വെള്ളം തന്നെ.” (1) പ്രമേഹ രോഗികൾ കൂടുതൽ പ്രാവശ്യം മൂത്ര വിസർജ്ജനം നടത്തുന്നതിലൂടെ രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു . (2) പ്രഷർ കുറക്കാൻ ഉള്ള DIEURATICS ഇനത്തിൽ പെട്ട രാസ മരുന്നുകൾ (3) കൂടുതൽ യാത്ര ചെയ്യുന്നവർ. എന്നിങ്ങനെ പോകും പട്ടിക.
കാലക്രമേണ രക്തത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു രക്ത ധമനികൾ ചുരുങ്ങി കട്ടിപിടിക്കുന്നു. അത് മൂലം കൂടുതൽ ജലം ഉൾക്കൊള്ളാൻ ശരീരത്തിന് സാധിക്കുന്നില്ല. അങ്ങനെ രക്ത ഓട്ടം നിലച്ചു ബോധം നശിച്ചു രോഗി മരിച്ചു വീഴുന്നു . രക്ത കുഴലുകൾ കാലക്രമേണ കൊണ്ട് ചുരുങ്ങി രക്ത ഓട്ടം നിലക്കുന്നതിനാൽ ആണ് വേദന അറിയാത്തത്.
ഹൃദയത്തിലെ രക്ത ധമനികളിൽ ഒരിടത്ത് മാത്രം കാത്സ്യം അടിഞ്ഞു കൂടി, പെട്ടന്ന് രക്ത ഓട്ടത്തെ തടസപ്പെടുത്തുന്ന അറ്റാക്ക്, അതീവ വേദനയോടെ ഉണ്ടാകുന്ന ഒന്നാണ് . പെട്ടന്ന് രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക ആണ് രണ്ടിനും താല്ക്കാലിക പരിഹാരം . വേദനയോടെ ഉള്ള അറ്റാക്ക് ആണ് വന്നത് എങ്കിൽ KIDNEY STONE അലിയിക്കുന്ന മാതിരി ഉള്ള മരുന്നുകൾ തുടരെ കുറെ നാൾ കഴിക്കേണ്ടി വരും . അങ്ങനെ ഉള്ള മരുന്ന് കഴിക്കുമ്പോൾ അത് ഫലപ്രദം ആകണം എങ്കിൽ ആവശ്യം ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് .
……………
………….
ലോകാരാധ്യനും ഭാരതത്തിൻറെ അഭിമാനവും ആയിരുന്ന മുൻ രാഷ്ട്രപതി സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചപ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്താൻ എല്ലാ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു . എന്നാൽ അദ്ദേഹത്തിന്റെ രോഗ വിവരം ചർച്ച ചെയ്യാൻ എന്തേ ആരും മുതിർന്നില്ല.?? അദ്ദേഹത്തിനു പോലും സംരക്ഷണം കൊടുക്കാൻ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞില്ല . പിന്നെ എന്ത് വിശ്വാസത്തിൽ വേണം സാധാരണ ജനങ്ങൾ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ??
……….. ……………
ഞാൻ ഒരു ഡോക്ടർ അല്ല. 5 വർഷങ്ങൾ മുൻപ് കേരളത്തിലെ അതി പ്രശസ്ത മായ ഒരു ആസ്പത്രിയിൽ ഭാര്യക്ക് ANGIOPLASTY നടത്തിയ ശേഷം അവർ നല്കിയ തെറ്റായ രാസ മരുന്ന് കഴിച്ചു രണ്ടു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ട്. രക്ഷ ഇല്ല എന്ന് മനസിലാക്കി ഒരു RESERCH തന്നെ നടത്തി. ഒടുവിൽ എല്ലാ മരുന്നും വേണ്ട എന്ന് വച്ച് സുഖം ആയി ജീവിക്കുന്നു . ഇന്ന് ആയിരുന്നു എങ്കിൽ അങ്ങനെ ഒരു ANGIOPLASTY ഒഴിവ് ആക്കിയേനെ .
. ………… ……..
പൂർണ വിശ്വാസം ഉണ്ടായിട്ടു തന്നെ ആണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് . മനുഷ്യന്റെ ജീവിത ശൈലി പഠിക്കുന്നതിനു ഒരു മെഡിക്കൽ ഡിഗ്രി യും ആവശ്യം ഇല്ല . ഞാൻ ഒരു ഇംഗ്ലീഷ് മരുന്നും നിര്ദേശിക്കുന്നില്ല. എന്റെ ചെറുപ്പത്തിൽ (60 വർഷങ്ങൾ മുൻപ്) നമ്മുടെ പ്രധാന നഗരങ്ങളിൽ പോലും ഒരു ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ ഇല്ലായിരുന്നു. ജനങ്ങള് സുഖം ആയി വയസ് ചെന്ന് മരിക്കുന്നത് ആണ് കണ്ടിട്ടുള്ളത് .
വിമർശനം എത്ര വേണം എങ്കിലും ആകാം. വിമർശിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു എങ്കിൽ SHARE ചെയ്യുക.. ആരെങ്കിലും ഒക്കെ രെക്ഷ പെടട്ടെ.. .
…………….
I am trying to free people from medical superstition, and black mail. come with specific point. I will clear all your doubt. or you may contact 9400622546

[Courtesy: Whatsap message]

Tuesday, February 20, 2018

DISHA O471 2552056,  Toll Free 1056

പ്രിയരേ

ഈ രണ്ട് phone No ക ളും നമ്മൾ Maximum share ചെയ്യുകയും ഒപ്പം തന്നെ നമ്മുടെ Mobൽ Save ചെയ്യുകയും ചെയ്യേണ്ട വളരേ പ്രധാനപ്പെട്ട  ഫോൺ നമ്പരുകളാണ്.

ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു Network  ശൃംഗലയാണിത് ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദ മറുപടി നിങ്ങൾക്ക് ലഭിക്കും.

ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും.

2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയും ചെയ്യും.

3 രാത്രി നിങ്ങടെ വീട്ടിലെ കു ഞ്ഞിന്റെ ചെവിയിൽ ഒരു പ്രാണി കേറി ആകെ വെപ്രാളം എന്ത് ചെയ്യും എന്നറിയില്ല ഈ നമ്പറിൽ വിളിച്ചാൽ എന്ത് ചെയ്യണം എന്ന് വിദഗ്ദ നിർദ്ദേശം ലഭിക്കും.

4 അതുപോലെ പല ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പഠന പ്രശ്നങ്ങൾക്കും സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങൾക്കും എവിടെ പരിഹാരം ഉണ്ടാവും എന്ന് നമ്മൾക്കറിയില്ല നിങ്ങൾ ഈ നമ്പറിൽ വിളിച്ചു നോക്കു കൃത്യമായ ഉത്തരം ലഭിക്കുന്ന പരിഹാരം ലഭിക്കുന്ന സ്ഥലത്ത് നിങ്ങെളെ എത്തിക്കും കേരള ഗവ. ബൃഹത്തായ ഒരു പദ്ധതിയാണിത് എല്ലാവരും പ്രയോജനപ്പെടുത്തുക. 
                          
By 
           Shaju panayan, Field Ass t.., FSDTU  NTA

Thursday, December 14, 2017

വിരുദ്ധാഹാരങ്ങള്‍............/


ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ ആഹാരശീലത്തില്‍ നിന്ന് അവയെ ഒഴിവാക്കണം.

ചില വിരുദ്ധാഹാരങ്ങള്‍ ഇതാ
* പാലും മത്സ്യവും
* മോര്,തൈര്, വാഴപ്പഴം
* തേനും നെയ്യും
* കോഴിയിറച്ചിയും തൈരും
* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്
* മുതിരയും പാലും
* മാമ്പഴവും പാലും
* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്
* മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നത്
* ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്
* നല്ല ചൂടുള്ളതും വളരെയധികം തണുത്തതുമായ ആഹാരം ഒന്നിച്ചുപയോഗിക്കുന്നത്.
* വേവിച്ചതും വേവിക്കാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത്.

ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍
പാല്‍, തേന്‍, ഉഴുന്നു, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി, ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്.

മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്.

പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്നു, അമരക്കായ്, മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം, മോര്, ആടിന്‍ മാംസം , കൂണ്‍, ഇളനീര്, ഇലനീര്‍ക്കാംബ്, 

അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.

ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്

മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്

എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മാംസത്തോടെയും , മാട്ടിന്‍ മാംസത്തോടെയും കൂടെ കഴിക്കരുത്

പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്

പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്

കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്

തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്

തൈരും കോഴിമാംസവും ചേര്‍ത്ത് കഴിക്കരുത്

പാല്‍പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്

മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്

പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്

തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്

ചൂടാക്കിയോ , ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേന്‍ കഴിക്കരുത് .

നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്

ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്

ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം.

Friday, October 27, 2017

ഹൃദയാഘാതം ഉണ്ടാകുന്നതു ഉറക്കക്കുറവുമൂലവും ആകാം ?


കാൻസറിന്റെ മരുന്നു തേടിയുള്ള ഒരു യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത്

കാൻസറിന്റെ മരുന്നു തേടിയുള്ള  ഒരു യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത്. ദയവു ചെയ്തു ആരും വായിക്കാതെ തള്ളിക്കളയരുത്. ഒരു ഫോട്ടോ ഇടുമ്പോൾ അഞ്ഞൂറോ ആയിരമോ ലൈക്കുകൾ കൊടുക്കുന്ന നിങ്ങൾ ആർക്കെങ്കിലുമൊക്കെ പ്രയോജനപ്രദമാകുന്ന ഈ Postലൈക്ക് ചെയ്യാനും share ചെയ്യാനും മറക്കരുത്.

    
    കാൻസർ ...... വിളിക്കാതെ വരുന്ന വിരുന്നുകാരൻ. മരണമെത്തുംമുൻപേ മരണത്തിന്റെഗന്ധവുമായി വരുന്ന ഈ വിരുന്നുകാരനേ ഭയത്തോടു മാത്രം കാണുന്നവരാണ് നമ്മളോരോരുത്തരും. ശത്രുവിനു പോലും വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവരാണ് നമ്മളോരോരുത്തരും. ഇന്ന് 100ൽ ഒരാൾക്ക് എന്നതിൽ നിന്നും 4 ഓ5 ഓ എന്ന നിരക്കിലേക്ക് ഇത് കൂടുന്നു. ചില കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകർത്തു കളയുന്നു ഈ വില്ലൻ.പിഞ്ചു കുഞ്ഞുങ്ങളുടെ രോഗവിവരം അതിലേറെ വേദനിപ്പിക്കുന്നു. ഈ രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ ചികിത്സയിലൂടെയാണ് രോഗി അതീവ ക്ഷീണാവസ്ഥയിലേക്ക് മാറുന്നത്. യഥാർത്ഥത്തിൽ കീമോ ഒരു ചികിത്സയാണോ കീമോയിലൂടെ എത്ര പേർ രോഗമുക്താവസ്ഥയിലേക്ക് വന്നിട്ടുണ്ട് ഒന്നു പരിശോധിക്കാം. ഞാൻ ഒരുപാടു പേരുടെ ചികിത്സാർത്ഥം ഓരോ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. അവരെയെല്ലാം ഒരുനാൾ മരണം കൂട്ടിക്കൊണ്ടുപോയി. ഈ ഘട്ടത്തിൽ ഇതിന് ഏതെങ്കിലും ഫലപ്രദമായ നാട്ടു ചികിത്സ ഉണ്ടോ എന്ന അന്വേഷണം എന്റെ സുഹൃത്തുകൾ വഴി എന്നെ കൊണ്ടെത്തിച്ചത് കർണാടകയിലെ ഷിമോഗ എന്ന ജില്ലയിൽ ആണ്. അവിടുത്തെ ഫലപ്രദമായ നാട്ടു ചികിത്സ. പിന്നീട് ഈ ചികിത്സയിലൂടെ രോഗശാന്തി ലഭിച്ചവരിലേക്കും അന്വേഷണം നീണ്ടു.അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ വില്ലൻ രോഗം എന്റെ സുഹൃത്തിന്റ ജേഷ്ഠനെ പിടികൂടിയത്. ഞാൻ സുഹൃത്തിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പിന്നെ ഒട്ടും താമസിക്കാതെ ഞാനും സുഹൃത്തും പൊന്നാനിയിലുള്ള എന്റെ ഒരു സുഹൃത്തും ( ഈ മരുന്നു ഉപയോഗിക്കുന്ന ഒരാളുടെ അമ്മാവനും കൂടി ) നേരേ ഷിമോഗയ്ക്ക് .മംഗലാപുരത്തു നിന്നും ഉടുപ്പിയിലേക്ക്, ഉടുപ്പിയിൽ നിന്നും തീർത്തഹള്ളി, അവിടെ നിന്നും അനന്ത്പുര, അവിടെ നിന്നും നരാസിക് പുര എന്ന ഗ്രാമത്തിൽ എത്തി.ഏകദേശം ഉടുപ്പിയിൽ നിന്നും വനപ്രദേശത്തുകൂടി180 km വരും ഈ സ്ഥലത്തേക്ക് .ട്രെയിൻ മാർഗം പോകുന്നവർ മംഗലാപുരത്തു നിന്നു ഉടുപ്പിയിലെത്തുകയും ഉടുപ്പിയിൽ നിന്നു അനന്ത്പുരയിലേക്കു ബസും ലഭ്യമാണ്. അനന്ത്പുരയിലെത്തി ഒരു ഓട്ടോറിക്ഷ വിളിച്ചു, N.ടനാരായണമൂർത്തി വൈദ്യരുട പേരു പറഞ്ഞാൽ ഓട്ടോക്കാരൻ കൃത്യമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു തരും. അനന്ത്പുരയിൽ നിന്നു 8, 10 km വരുംനരാസിക് പുര എന്നഗ്രാമത്തിലേക്ക്. ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പോൾ വൈകുന്നേരം 5 മണിയോടകമായി. വൈദ്യരുടെ വീട് കണ്ടു പിടിച്ചതിനു ശേഷം തിരിച്ചു ഞങ്ങൾ അനന്ത്പുര എന്ന കൊച്ചു ടൗൺഷിപ്പിലെത്തി ഭക്ഷണം കഴിച്ചു.8 മണിയോടു കൂടി ഞങ്ങൾ വീണ്ടുംവൈദ്യരുടെ വീടിന്റെ സമീപത്തെത്തി. പിറ്റേ ദിവസം ഉച്ചയ്ക്ക് 2.30 pm നേ മരുന്നു കൊടുക്കാൻ തുടങ്ങുകയുള്ളു. അവിടുത്തെ രീതികളെക്കുറിച്ചറിയാവുന്ന ഞങ്ങളുടെ സുഹൃത്ത് പറഞ്ഞതനുസരിച്ച് രാത്രി 8 മണിക്ക് തന്നെ വൈദ്യരുടെ വീടിന്റെ കോമ്പൗണ്ടിൽ കയറി ബാഗ് വെച്ചു ക്യൂ നിൽക്കാൻ തുടങ്ങി.ഞങ്ങളായിരുന്നു ക്യൂവിലെ ആദ്യത്തെ ഊഴം.ഏകദേശം രാത്രി 2 മണിയായപ്പോൾ ഞങ്ങൾക്കു പുറകിലായി നിരനിരയായി നൂറോളം പേരെത്തി. നേരം പുലർന്നപ്പോൾ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ ആയി മാറി. വൈദ്യരുടെ വീടിനു സമീപമുള്ള മൂന്നു ഗ്രൗണ്ടുകൾ നിറയെ കാറുകൾ കൊണ്ടു നിറഞ്ഞു. ആ ക്യുവിൽ നിന്ന മിക്കവരും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ,യു പി, ഝാർഖണ്ഡ്, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്.ഇവരിൽ മിക്കവരും ഈ മരുന്നു കഴിച്ചിട്ടു രോഗശമനം ഉണ്ടായ ആളുകളുടെ ബന്ധുക്കളാണ്.പുതിയതായി വരുന്നവരുമുണ്ട്.ക്യൂവിൽ നിന്നമലയാളികളെ പരിചയപ്പെട്ടപ്പോൾ മിക്കവരും കേര ള ത്തിലെ പ്രശസ്തമായ ആശുപത്രികളിൽ നിന്നും യാതൊരു രക്ഷയുമില്ലെന്നു പറഞ്ഞു തിരിച്ചയക്കപ്പെട്ടവരുടെ ബന്ധുക്കളാണ്.ഇവരെല്ലാരും തന്നെ നാരായണമൂർത്തിയുടെ ചികിത്സാരീതിയെക്കുറിച്ചു നേരത്തേ കേട്ടറിഞ്ഞവരാണ്. അപ്പോൾ അവർക്ക് ഇതിനേക്കുറിച്ച് വിശ്വാസമില്ലാത്തതിനാൽ അലോപ്പതി ചികിത്സയിലേക്ക് തിരിയുകയായിരുന്നു. അവസാനം എല്ലാ പ്രതീക്ഷയും കൈവിട്ടപ്പോഴാണ് വൈദ്യരുടെ സഹായം തേടിയെത്തിയത്.ഇപ്പോഴിതിൽ പലരും രോഗാവസ്ഥയെ അതിജീവിച്ചവരാണ്. ആ കൂട്ടത്തിൽ വന്ന മലയാളികളുടെ Phone No ഉം വിശദവിവരങ്ങളും ചുവടെ ചേർക്കുന്നതാണ്. ആ യാത്രയിൽ നിന്നും ഒരു കാര്യം എന്നിക്ക് വളരെ വ്യക്തമായി മനസ്സിലായി കാൻസർ ഒരു മാറാരോഗമല്ലെന്നും കീമോ അതിനൊരു ചികിത്സയല്ലെന്നും..... ഈ ചികിൽസയ്ക്ക് രോഗിയെ കൊണ്ട് ചെല്ലേണ്ടതില്ല....

shyam Lal....ഇദ് ദേഹത്തിന്റെ ഭാര്യ. കേരളത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ നിന്നും ഇനി യാതൊരു രക്ഷയും ഇല്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു. വൈദ്യരുടെ ചികിൽസാർത്ഥം ഇപ്പോൾ കാറോടിച്ച് .സ്ക്കൂളിൽ പഠിപ്പിക്കാൻ പോകുന്നു. സാർ ഇപ്പോൾ നിരവധി പേർക്ക് കൗൺസിലിംഗ് നടത്തി ഈ ചികിസയിലൂടെ ഒരു പാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നു. 

മനോഹരേട്ടൻ ചെറായിൽ വീട്..... ബോണിലും ലെൻസിലും ക്യാൻസർ വന്നിട്ട് RCC യിൽ നിന്നും തിരികെ യാതൊരു രക്ഷയും ഇല്ല എന്ന് പറഞ്ഞ് തിരികെ അയച്ച ആൾ ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങി ഇദ്ദേഹത്തിന്റെ നമ്പർ 96452 17701 

വൈദ്യരുടെ കൂടുതൽ വിവരങ്ങൾ google ൽ Nട നാരായണ മൂർത്തി ഷിമോഗ എന്ന് സെർച്ച് ചെയ്യുക.
സുധീർ - 9946677742
പ്രസാദ് - 9946777 174
എന്റെ നമ്പർ 949524 2436
ഇങ്ങനെ നിരവധി പേർ..... ദയവ് ചെയ്ത് ഇത് ലൈക്കും ഷെയറും ചെയ്യുക.

Sunday, October 1, 2017

ഒറ്റ രാത്രികൊണ്ട് വയർ കുറയ്ക്കാം ........?

ഒറ്റ രാത്രികൊണ്ട് വയർ കുറയ്ക്കാം ഒറ്റ രാത്രി കൊണ്ട് കുറയില്ലെന്ന് വാശിപിടിച്ച് നില്‍ക്കുന്ന ഏത് വയറും കുറയ്ക്കാനുള്ള പോംവഴിയുണ്ട്. കഠിന വ്യായാമത്തിന്റേയോ പട്ടിണി കിടക്കലിന്റെയോ ആവശ്യമില്ല. ഒറ്റ രാത്രി കൊണ്ട് 2.5 cm വയർ കുറയ്ക്കാം....

Tuesday, September 19, 2017

വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. !!

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു

നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍  വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത  26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി  അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്.  കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.

വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?

കുമ്പളം
മത്തന്‍
പച്ചമാങ്ങ
ചൗചൗ
പീച്ചങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്വാഴ
കൂമ്പ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളി പൂവ്
ചൈനീസ് കാബേജ്.

എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...

ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:

മഞ്ഞ കാപ്‌സിക്കം (42%)
മല്ലിയില- (26 % )
ചുവന്ന കാപ്‌സിക്കം (25 %)
ബജി മുളക് ( 20%)
ബീറ്റ് റൂട്ട്  (18%)
കാബേജ് വയലറ്റ് (18%)
കറിവേപ്പില( 17%)
പച്ചമുളക് ( 16%)
കോളിഫ്‌ളവര്‍( 16%)
കാരറ്റ് (15 % )
സാമ്പാര്‍ മുളക് ( 13 %)
ചുവപ്പ് ചീര(12%)
അമരയ്ക്ക( 12%)
പച്ച കാപ്‌സിക്കം( 11 %)
പച്ചചീര(11%)
നെല്ലിക്ക( 11%)
പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍

മുരിങ്ങയ്ക്ക 9 %
പടവലം  8 %
വഴുതന-  8%-
ബീന്‍സ്- 7 %
സാലഡ് വെള്ളരി- 7 %-
വെള്ളരി 6 %
ഇഞ്ചി - 6%- 
വെണ്ടയ്ക്ക  5 %
കത്തിരി 5%-
കോവക്ക 4 %
തക്കാളി- 4 %-
കാബേജ് വെള്ള 4 %

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.
========================

പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക

മണ്ണാര്‍ക്കാടിന്‍റെ സ്വന്തം കമ്മാപ്പ !!


മണ്ണാര്‍ക്കാടിന്‍റെ സ്വന്തം കമ്മാപ്പ സാറ് തന്‍റെ മണ്ണാര്‍ക്കാട്ടെ ജീവിതവും ആശുപത്രി വിശേഷങ്ങളും കുടുംബ കാര്യങ്ങളും എല്ലാം നമ്മളുമായി പങ്ക് വെക്കുന്നു. ഷെയര്‍ ചെയ്ത് കാണുക...!!

Wednesday, August 16, 2017

താടി വളരാന്‍ ചില വഴികള്‍...........?

താടി വളരാന്‍ ചില വഴികള്‍


താടി വളര്‍ത്താതെ ഷേവ് ചെയ്ത മുഖം ആകര്‍ഷകമാണെങ്കിലും പല പുരുഷന്മാരും താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. പല ആകൃതിയില്‍ താടി വെട്ടിയൊതുക്കി നിര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. കട്ടിയും കരുത്തുമുള്ള താടി ശക്തനായ ഒരു പുരുഷന്‍റെ അടയാളമാണ്. ശക്തിയുടെ പ്രതീകമായ താടി ഉപേക്ഷിക്കുക എല്ലാവര്‍ക്കും സാധ്യമല്ല.
ചര്‍മത്തിലെ മുറിപ്പാടുകള്‍ അകറ്റാം

പലരുടെയും രഹസ്യ സന്തോഷമാവും താടി വളര്‍ത്തുന്നത്. ചിലപ്പോള്‍ ഇത് ഒരു വൈദഗ്ദ്യത്തിന്‍റെ ലക്ഷണവുമാകാം. പലരെയും സംബന്ധിച്ച് താടി നല്ലതുപോലെ വളര്‍ത്തുക എന്നത് സാധ്യമാകില്ല. ജനിതപ്രത്യേകതകളും, പ്രായവും താടി വളരുന്നതിന് പിന്നിലെ ഘടകങ്ങളാണ്.
എന്നാല്‍ പ്രായത്തെ ആസ്പദമാക്കി സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ ചില വഴികളുണ്ട്. മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് അത്തരത്തില്‍ ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും. മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പരിചയപ്പെടാം.
1.ആഹാരം - പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണവും, ആവശ്യത്തിന് ഉറക്കവും താടി രോമങ്ങള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്. ആവശ്യത്തിന് സമയം ഉറങ്ങുന്നതും അനിവാര്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ വെള്ളമെങ്കിലും കുടിക്കുക. മാനസിക സമ്മര്‍ദ്ധം കഴിയുന്നിടത്തോളം ഒഴിവാക്കുന്നത് രോമ വളര്‍ച്ച മുരടിക്കുന്നതും, കൊഴിച്ചിലുണ്ടാവുന്നതും തടയും.

2. വളരാനനുവദിക്കുക - താടി വളര്‍ന്നുവരുമ്പോള്‍ അത് മുഖത്ത് പൂര്‍ണ്ണമായും ഉണ്ടാവില്ല. എന്നാല്‍ രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും. അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. ഇതിനായി അല്പം സഹിഷ്ണുതയോടെ കാത്തിരിക്കുക.

3. ഉരുമ്മല്‍ - നിങ്ങള്‍ക്ക് സമയം ലഭിക്കുന്നത് പോലെ മുഖത്തെ ചര്‍മ്മം ഉരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യുക. ഒരു സ്ക്രബ്ലോ, പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയന്‍റോ ഉപയോഗിക്കുക. ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും. പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയേറ്റ് മാസ്കും ഉപയോഗിക്കാവുന്നതാണ്.4. ക്രമീകരണം - ഒരിക്കല്‍ താടി വളര്‍ത്തിത്തുടങ്ങിയാല്‍ അത് നല്ല നിലയില്‍ മുറിച്ച് നിലനിര്‍ത്തുക. ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, പുതിനയെണ്ണ എന്നിവ മുഖചര്‍മ്മത്തിന് നവോന്മേഷം നല്കും.
5. വിറ്റാമിനുകള്‍ - ഭക്ഷണത്തിലും സൗന്ദര്യസംരക്ഷണ വസ്തുക്കളിലും വിറ്റാമിന്‍ ബി ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ ബി 1, ബി 6, ബി 12, എന്നിവ രോമവളര്‍ച്ചെയ ശക്തിപ്പെടുത്തുന്നവയാണ്. ബയോട്ടിനും പതിവായി കഴിക്കുക. മുടിയും നഖവും വളരാന്‍ ഇത് ഫലപ്രദമാണ്. കരള്‍, മുത്തുച്ചിപ്പി, കോളിഫ്ലവര്‍, പയര്‍, മത്സ്യം, കാരറ്റ്, വാഴപ്പഴം, സോയ പൊടി, മുട്ടയുടെ മഞ്ഞക്കരു, ധാന്യങ്ങള്‍ എന്നിവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
മലയാളം വീഡിയോ കാണാം 
താടി വളരാൻ ഉള്ള രഹസ്യങ്ങൾ 
വീഡിയോ കാണൂ : https://youtu.be/U0PIAGIere0

Friday, August 4, 2017

സുന്ദരമായ ചുണ്ടുകൾ സ്വന്തമാക്കാൻ...?

സുന്ദരമായ ചുണ്ടുകളാണ്‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അസുന്ദരമായ ചുണ്ടുകളാണ്‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അത്രയ്‌ക്ക് മനോഹരമായിരിക്കും. പലരുടെയും പ്രശ്‌നം ചുണ്ടുകള്‍ക്ക്‌ നിറം ഇല്ല എന്നതാണ്‌. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന്‌ പരിഹാരം കാണാന്‍ കഴിയും.ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളാണ് വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍ , രക്തപ്രസാദമില്ലാത്ത ചുണ്ടകള്‍ എന്നിവ. കുറച്ച് ശ്രദ്ധ നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ കഴിയുന്നതാണ്.

1. വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും.
2 . വരണ്ട ചുണ്ടുകള്‍ മാറുവാന്‍ വെള്ളരി, തക്കാളി, കറ്റാര്‍ വാഴ പള്‍പ്പ് എന്നിവ ഏതെങ്കിലും കൊണ്ട് മസാജ് ചെയ്യാവുന്നതാണ്.
3 . ബീറ്റ്‌റൂട്ട്‌ തേനില്‍ ചാലിച്ച്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്‌ക്കുകയും ചെയ്യും.
4. പനിനീരും ഗ്ലിസറിനും ചേര്‍ത്ത്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടുകളില്‍ പുരട്ടുക.
5 . ചുണ്ടില്‍ നറു നെയ്യ്‌ പുരട്ടുന്നത്‌ മൃദുലതയും ഭംഗിയും വര്‍ധിപ്പിക്കും.
6 . ബദാം ഓയില്‍ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ ചുണ്ടിന്‌ ഭംഗി നല്‍കും.
7 . വെള്ളം കുടിക്കുന്നതും ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കും.
8 . ഒരു തുള്ളി നാരങ്ങ നീരും രണ്ട്‌ തുള്ളി തേനും ചേര്‍ത്ത്‌ ചുണ്ടില്‍ പുരട്ടുന്നത്‌ നല്ലതാണ്‌.
9 . വേനല്‍കാലത്ത്‌ ചുണ്ടുകളെ പരിചരിക്കാന്‍ വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത്‌ പുരട്ടുക.
10 . തക്കാളിയുടെ നീരില്‍ വെളിച്ചെണ്ണ ചേര്‍ത്ത്‌ പുരട്ടുന്നത്‌ നന്നായിരിക്കും.
11 . മാതളനാരങ്ങയുടെ നീരില്‍ നെയ്യ്‌ ചേര്‍ത്ത്‌ പുരട്ടുക.
12 . കാപ്പിയുടെ അളവ്‌ കുറയ്‌ക്കുക.
13 . എണ്ണയില്‍ പഞ്ചസാര ചേര്‍ത്ത്‌ ചുണ്ടുകളില്‍ മസാജ്‌ ചെയ്‌താല്‍ മൃദുലമാകും.
14 . ചുണ്ട്‌ കടിക്കുന്ന ശീലം ഉപേക്ഷിക്കുക. ഇത്‌ ചുണ്ടിന്റെ ഭംഗി നഷ്‌ട്ടപ്പെടുത്തും.
15 . പനിനീര്‍ റോസിന്റെ ഇതളുകള്‍ നെയ്യില്‍ ചാലിച്ച്‌ ചുണ്ടില്‍ പുരട്ടുക. നിറവും മൃദുലതയും ലഭിക്കും.

Thursday, August 3, 2017

കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റൽ

ഇത് പോണ്ടിച്ചേരിയിൽ ഉള്ള ജിപ്മര്‍ ഹോസ്പിറ്റൽ. (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്). 

 ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്‌റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്.

 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ( Ministry of Health and Family Welfare) കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. 

 തമിഴ്‌നാട്ടിൽ കന്യാകുമാരി മുതൽ ചെന്നൈ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നു. എന്നാൽ കേരളത്തിൽ നിന്നും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇവിടെ എത്തുന്നുള്ളു എന്നാണു ജിപ്മർ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം അസ്സി. പ്രൊഫസ്സർ ഡോ.കന്തസ്വാമി എന്നോട് പറഞ്ഞത്. 

 കൂടുതൽ ആളുകളോട് ഈ ഹോസ്പിറ്റലിനെക്കുറിച്ചു പറയണം എന്നും അവർക്കും കൂടി അർഹതപ്പെട്ട സൗജന്യ ചികിത്സയുടെ ആനുകൂല്യം എല്ലാവർക്കും ലഭിക്കണം എന്നും ഈ ഡോക്ടർ പറയുകയുണ്ടായി. ഞാൻ ഇതിനകം ഒന്ന് രണ്ടു രോഗികളെ ഇങ്ങോട്ടേക്ക് അയക്കുകയും ചെയ്തു.   ഇവിടെ എടുത്തു പറയേണ്ട കാര്യം കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളിലും പല ലക്ഷങ്ങൾ പറഞ്ഞ ആൻജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം ഇവിടെ സൗജന്യമായി ചെയ്ത് കൊടുത്തു.!!!!!!!!!!! 

ഒരു രോഗം വന്നാൽ തകർന്നു പോകുന്ന അത്ര സാമ്പത്തിക ശേഷി മാത്രമുള്ള അനേകായിരം കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട്. ചികിത്സ നടത്തി തകർന്നു പോയ, ആത്മഹത്യ ചെയ്ത കുടുംബങ്ങളെ എനിക്കും നിങ്ങൾക്കും ഒരു പക്ഷെ നേരിട്ടറിയാം. അത്തരക്കാരെ ഏതു വിധത്തിലും പോണ്ടിച്ചേരിയിൽ ഉള്ള ഈ ഹോസ്പിറ്റലിൽ എത്തിക്കാനായാൽ അതൊരു പുണ്യമാവും...അനുഭവമാണ്..
-------------------------------------------------------------
ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക..
-------------------------------------------------------------
വിലാസം:
ജിപ്മർ ഹോസ്പിറ്റൽ,
ധന്വന്തരി നഗർ, പോണ്ടിച്ചേരി
=============
വെബ്‌സൈറ്റ്:
http://jipmer.edu.in
===============
Contact 
===============
JIPMER, Dhanvantri Nagar, Gorimedu, Puducherry-605 006. FOR HOSPITAL & PATIENT RELATED: Hospital Office : 0413- 2296000

Sunday, July 30, 2017

പ്രധാനമന്ത്രി ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി....?

Pradanmantri Jan Aushadhi

പ്രിയ സുഹൃത്തേ, 
ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു പ്രധാനമന്ത്രി ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കലൂർ വഴി വരുമ്പോൾ Bus Stand ന് അടുത്തുളള Penta tower ൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾ ത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെ രുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി..... പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... അവിടെയുള്ള മരുന്നു കളെ പ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി തരുന്നതാണ്.
Pradanmantri Jan Aushadhi medical store.പ്രധാനമന്ത്രി ജൻ ഔഷധി കേരളത്തിൽ മെഡിക്കൽ സ്റ്റോറുകൾ 63 Call (9am to 6pm) പൊതു ജനങ്ങൾക്കുവേണ്ടി താങ്കൾ ഈ സന്ദേശം എല്ലാപേരിലും എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിശ്വസിക്കുന്നു.... 

Jan Aushadhi Stores Kerala

1. Kozhikode Jan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602Mr. Shukoor M.0495-2293500(Tel),+91 9446161710(Mob) kmctmch@gmail.com

2. Thrissur Jan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-680004Ms. Divya Babu+91 9744702851(Mob), 0487 -2380990(Tel)divyababudevna@gmail.com

3. Kollam Jan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533Mr. Susan K. Cherukulath+91 9961410350(Mob) cap1map@hotmail.com

4. Anagamaly Jan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala - 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel) janoushadhi@gmail.com

5. Ernakulam Jan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)kartha.kailas@gmail.com

6. Ernakulam Jan Aushadhi Store, Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala - 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel) janaushadhikerala@gmail.com

7. Thrissur Jan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala - 680020Ms. Sindhu Gopinath+91 9847467595(Mob) varadabasi@yahoo.com

8. Thrissur Jan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala - 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)siddique_shefas@yahoo.com

9. Kollam Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel) janaushadhikottiyam@gmail.com

10. Manjeri Jan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala - 676121Mr. Jubin Thomas P+91 9447358761(Mob) jubinthomaspv@gmail.com

11. Thrissur Jan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel) dubaiin77@gmail.com

12. Trivandrum Jan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala - 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel) neyyattinkarascb170@gmail.com

13. Ernakulam Jan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala - 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel) janaushadhinparavur@gmail.com

14. Perinthalmanna Jan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 8893155531(Mob), 04933-218218(Tel)janaushadhipmna@gmail.com

15. Thiruvananthapuram Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)  anithasuresh506@gmail.com

16. Thrissur Jan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob), baluk_k22@yahoo.com

17. Pala Jan Aushadhi Medical Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel) jankiscomp@gmail.com

18. Pala Jan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)  jankiscoc@gmail.com

19. Thiruvananthapuram Jan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob), krish.pillai47@gmail.com

20. Kannur Jan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)sreelalindian@gmail.com

21. Thrissur Jan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)  menonjaya2@gmail.com

22. Ernakulum Jan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9744667734(Mob), janthripunithura@gmail.com

23. Thiruvilwamala Jan Aushadhi Medical Store,17/526 H, R.K Complex, Near South Indian Bank, Thiruvilwamala, Thrissur(Dist.), Kerala-680588Ms. Sripriya.M+91 9072395567, 9745295567(Mob) sripriyam.nair@yahoo.com

24. Melattur Jan Aushadhi Medical Store, Ali Arimbras Dental Clinic, Rahath Plaza, Karuvarakund Road, Melattur, Kerala-679326Dr . Mohammed Aly+91 9495139430 dr.aliarimbras@gmail.com

25. Kottayam Jan Aushadhi Medical Store,52/50&51 Near Floral Park Hotel, Medical College Road, Gandhi Nagar, PO Kottayam, Kerala-8Mr. Harish+91 8547109509(Mob), harishambady@gmail.com

26. Trivandrum Jan Aushadhi Medical Store,IX/498,Kottaram Vilakam,Venjaramoodu, Trivandrum,Kerala-695607Ms. K.Jayalakshmi+91 9400817461 /9895159881/9497746155(Mob)jayalakshmirajeev1971@gmail.com

27. Ernakulam Jan Aushadhi Medical Store, VIII/110e, J.P.Chenn Complex,Near Court Complex,Kolenchery,Ernakulam,Kerala-682311Mr. Saju Isaac/ Gincy Mol Baby+91 9605813343(Mob) sajuisaac@gmail.com

28. Kottayam Jan Aushadhi Medical Store,XII/344, Kidangoor South. P.O, Kottayam, Taluk: Meenachil (Kottayam),Kerala-686583Mr. Preshoba Balakrishnan+91 9895993584(Mob), kidangoorscb3431@gmail.com

29. Kozhikode Jan Aushadhi Medical Store,Sreedhar Arcade, Near Bus Stand, Balussery, Kozhikode, KeralaMr. Resmith T.N.+91 9745684858(Mob)resmith1729@gmail.com

30. Ernakulam Jan Aushadhi Medical Store, Pallikkavala,Cheranalloor,Ernakulam,Kerala-34Mr. Lincy Sebastian/Susine Jacob+91 9846662126(Mob) lincykj2016@gmail.com

31. Palakkad Jan Aushadhi Medical Store,#6/117,Ideal complex,Near Urban Bank,Pathiripala,Palakkad,Kerala-686583Mr. Afnaz A.A+91 8891449938/9544256988(Mob),  afnafnav@gmail.com

32. Kollam Jan Aushadhi Medical Store,Parippally, Oppsite Lekshmi Hotel(NH Road),Parippally P.O,Kollam(Dist), Kerala-691574Mr. Deepu Sankar+91 9947195529(Mob)janaushadhiparippally@gmail.com

33. Palakkad Jan Aushadhi Medical Store, 1/95, Swadheena Arcade,Hospital Junction,Kadampazhipuram, Ottappalam, Palakkad,Kerala-678633-NA-+91 9447220018(Mob) cholayilvasudevan@gmail.com

34. Thrissur Jan Aushadhi Medical Store,15/706, Opposite Police Station , Mala PO, Mala, Thrissur,Kerala-680732Ms. Lixy AT+91 9495883727/ 9562681101(Mob), Info.bossofindia@gmail.com

35. Thrissur Jan Aushadhi Medical Store, XXII (590A-16&590A-17),Rehmaniya Building,Main Road, Opp.Sub Jail,Chavakkad, Kerala-680506Mr. Sandeep P.P.+91 9387878781(Mob)sandeep.pakkath@gmail.com

36. Palakkad Jan Aushadhi Medical Store, 14/641, K.K.Complex,Mappattukara Road,Mulayankavu, Pattambi,Palakkad,Kerala-679337Mr. Abhishek J+91 9746467745/ 9846217328(Mob)  abhishekjanardhanan@gmail.com

37. Thiruvananthapuram Jan Aushadhi Medical Store, 15/891-B,Omkaram Building,Sivan Kovil Junction, Vithura.PO, Nedumangad,Thiruvananthapuram,Kerala-695551Ms. Umalekshmi R.+91 9995331327(Mob), itsmeummu@gmail.com

38. Thrissur Jan Aushadhi Medical Store, VI/645-B1, Chowallur Shopping Center, Mundur, Thrissur, Kerala-680520Mr. Latha Raj P+91 9447236951(Mob)lathaydas@gmail.com

39. Thrissur Jan Aushadhi Medical Store, Room No. 10/233, Chenthrappinni,Thrissur District,Kerala-680687Mr. Sana Narayanan K+91 9447236951(Mob) janaushadhichenthrappinni@gmail.com

40. Thiruvananthapuram Jan Aushadhi Medical Store, KDP XVII/160, Pazhaya Uchakada, Kakkavila PO, Neyyatinkara, Thiruvananthapuram,Kerala-695506Ms. Subashini M.+91 9895482415(Mob), subashinis1960@gmail.com

41. Paravoor Kavala Jan Aushadhi Medical Store, Silver Wings Medical Centre Complex,Thottakattukara PO,Paravoor Kavala,Ernakulam,Kerala-683108Mr. Muralidharan A.K+91 8129253479(Mob)muralidharanmundekat@gmail.com

42. Cherpu Jan Aushadhi Medical Store, XX/91A,Nedumpilly Buildings,Cherpu,Thrissur,Kerala-680561Mr. T.V. Yatheendradas+91 9447236951(Mob) janaushadhicherpu@gmail.com

43. Thrissur Jan Aushadhi Medical Store,XI/829-C, Thriprayar Trade Center,Thriprayar,Thrissur,Kerala-680567Mr. Arun Das T+91 9447236951(Mob), janaushadhithriprayar@gmail.com

44. Thrissur Jan Aushadhi Medical Store, III/68,Three Star Nagar,Pavaratty,Thrissur,Kerala-680507Mr. Praveen Das T+91 9447236951(Mob)janaushadhipavaratty@gmail.com

45. Vadakkencherry Jan Aushadhi Medical Store, 12/1802,Maliyakkal Towers Kizhakkencherry Road,Vadakkencherry, Palakkad Dt,Kerala-678683Mr. Lissy Nandakmar+91 8157060508(Mob) lisyalias@gmail.com

46. Calicut Jan Aushadhi Medical Store,30/1212-N1,Prasanth Building, Medical College PO,Medical College,Kozhikode,Kerala-673008Mr. Prasanth. N+91 9447054188(Mob), janaushadhicalicut@gmail.com

47. Alappuzha Jan Aushadhi Medical Store, V/574-C,Moonnamkara,Cherthala PO,Cherthala,Alappuzha,Kerala-688524Mr. Prasanna P+91 9995138539(Mob)sevabharathictl@gmail.com

48. Thrissur Jan Aushadhi Medical Store,Moonnupeedika,Thrissur,Kerala-680681Mr. Shaji O./ Baseer+91 9562430686/9946186291(Mob)  cptrust2016@gmail.com

49. Calicut Jan Aushadhi Medical Store,Nedumplavil Building,Near KSFE Chit Funds,Pattikad,Kerala-680652Mr. Zonjo Antony+91 9746136894(Mob), janaushadhipattikad@gmail.com

50. Nemmara Jan Aushadhi Medical Store,#XX/72 B&C,S.M Building,Ayinampadam,Near D.F.O. Office,Main Road,Nemmara,Kerala-678508Mr. Haridas K & Bharat Kumar+91 9746286695/8281420191(Mob) nemmarajas@gmail.com

51. Thuravoor Jan Aushadhi Medical Store,11/503,Opposite Govt Taluk Hospital,Thuravoor PO,Cherthala,Kerala-688532Mr. Revathy S Nair+91 9037000056 /9037000057(Mob) janaushadhi.thuravoor@gmail.com

52. Thrissur Jan Aushadhi Medical Store,Mecheri Building,X1/321-5,Near ICICI Bank,Ollur P.O.,Thrissur,Kerala-680306Mr. Jojy V.A.+91 9447878985(Mob), janollurthrissur@gmail.com

53. Thiruvanathapuram Jan Aushadhi Medical Store,TC 2/460(5),Muthoot Building,Opp Civil Supplies Petrol Pump,Ullor,Medical College Road,KeralaMr. Anitha Alex+91 8594076298(Mob)janaushadhimedstore@gmail.com

54. Thrissur Jan Aushadhi Medical Store,VI/367, Ahmed Complex, Vellangallur, Konathukunnu, Thrissur,Kerala-680662Mr. Banesh A. K.+91 9846678917(Mob) baneshakarthik@gmail.com

55. Kunnamkulam Jan Aushadhi Medical Store,1/946-A-7,Sudarsana Building,Wadakkanchery Road,Kunnamkulam,Thrichur,Kerala-680506Mr. Sanjai PS+91 9400574665(Mob), sanjay.pakkath@gmail.com

56. Thrissur Jan Aushadhi Medical Store,Ramachandra Arcade Amala Nagar,Distt-Thrissur,KeralaMr. Albert Devassy+91 9995234355(Mob), 04872307599(Tel)albert.do1971@gmail.com

57. Kollam Jan Aushadhi Medical Store,CP IX/965,Siva Pooja,Earm,Karamcodu P.O.,Chathannoor,Kollam,Kerala-691579Ms. Divya C+91 9446796628(Mob) 1975.suresh@gmail.com

58. Ernakulam Jan Aushadhi Medical Store,12/111-B,Opp Medical College,HMT Colony PO,Kalamassery,Cochin,Kerala-683503Dr. Shaji AK+91 9497704077(Mob), janaushadhi.hmtcolony@gmail.com

59. Mattannur Jan Aushadhi Medical Store,MM VII/611,Opp Mattannur Govt Hospital,Mattannur,Kannur,Kerala-670702Mr. Unnikrishnan R+91 9495163275(Mob), unniramala@gmail.com

60. Kollam Jan Aushadhi Medical Store,Chenamkara Jn,Thevalakkara P.O,Kollam District,Kerala-690524Mr. Ajith Alex+91 9871914660(Mob),04762872660(Tel) ajithalex2004@yahoo.co.in

61. Palakkad Jan Aushadhi Medical Store,12/675(3),Near Head Post Office,College Road,Palakkad,Kerala-678001Mr. Shibu Thomas+91 9544867401(Mob), shibuox@gmail.com

62. Pathanamthitta Jan Aushadhi Medical Store, IX,696,Vazhayil,Puthenparampil,Pazhavangadi,Ranny, Pathanamthitta,Kerala–689673Mr. Alex P. Thomas+91 9946413299(Mob), janaushadhiranny@gmail.com

63. Kozhikode Jan Aushadhi Medical Store, 18/356H, Lama Building, Koyilandy Post, Koyilandy, Kozhikode, Kerala - 673305Mr. Aswathi Pavithran+91 9946223370(Mob) koyilandysevabharathi@gmail.com.

Tuesday, July 25, 2017

ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക


ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക , നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ എടുത്തു എന്തെങ്കിലും സ്വഭാവത്തിലോ, ശരീരത്തിലോ, ഒന്നര വയസ്സിനു ശേക്ഷം കണ്ണിന്റെ സ്ഥാന  മാറ്റം, വിക്കൽ , മുഖം കോടി പോവുക , ഒരു വശത്തേക്ക് കഴുത്ത്  ചെരിഞ്ഞ് പോവുക, അമിത ദേഷ്യം , ബോധമില്ലായിമ , സ്വഭാവത്തിൽ മാറ്റങ്ങൾ എന്നിവ നിങ്ങളുടെ കുട്ടികൾക്ക് കണ്ടാൽ  ഇത് വാക്സിനുമായി ബന്ധമുണ്ടോ എന്ന സംശയം തോന്നിയാൽ ഈ വിവരങ്ങൾ അറിയാൻ ഈ ബ്ലോഗ്ഗിനെ ഓർക്കുക, അന്ന് ഇത് വായിക്കുക. ഇതിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. സാധാരണയായി സ്വന്തം  അനുഭവങ്ങൾ വരുന്നവർ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളു , വായിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളു .

വാക്സിൻ എടുത്തതിനു ശേക്ഷം എന്തെങ്കിലും  സംഭവിച്ചാൽ നിങ്ങളെ പല ഡോക്ടറും എതിർക്കും,പലരും ഭീക്ഷണിപെടുത്തും, പലരും പരിഹസിക്കും അതിലൊന്നും മനസ്സ് തളരാതെ ഈ ബ്ലോഗ്ഗിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിച്ചതിനു ശേക്ഷം, ആവശ്യമുള്ള രേഖകൾ ഇതിൽ നിന്നും പ്രിൻറ് ചെയ്ത്   നിയമപരമായി പരാതി നൽകുക. ആരോഗ്യ വകുപ്പ് എതിർത്താൽ മനസ്സ് തളരാതെ കോടതിയിൽ പോവുക. 

നിങ്ങളുടെ വക്കീലിന് ഈ നിയമങ്ങൾ അറിയില്ലെങ്കിൽ AEFI GUIDELINES  നൽകുക.  ഇതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.  

Sunday, July 23, 2017

Janakeeya nattu vaidyashala

[ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. ‘ആയുസ്സ്’ എന്നും ‘വേദം’ എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍‌വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍‌വേദം ആയുസ്സിന്‍റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍‌വേദം ഊന്നല്‍ നല്‍കുന്നത്.
ആയുര്‍‌വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍‌ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍‌വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍‌വേദത്തിന്‍റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു.] for more details click here 
/center>

Sunday, June 4, 2017

ചെമ്പരത്തി- ആരോഗ്യ ഗുണങ്ങൾ....?

മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും ഉളള ചെടിയാണ് ചെമ്പരത്തി. പൂജകള്‍ക്ക് ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.

ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്.

പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് പഴസത്തിന്റെ ഗുണം ചെയ്യും. പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്.

മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. പ്രമേഹം, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്. ചുവന്ന ചെമ്പരത്തിപ്പൂ കൊണ്ട് എന്തെങ്കിലും മരുന്നുണ്ടാക്കിക്കഴിക്കുന്നത് വിളര്‍ച്ച കുറയ്ക്കാന്‍ നല്ലതാണ്.

രക്തത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചെമ്പരത്തിപ്പൂ സഹായിക്കും. കിഴക്കന്‍ രാജ്യങ്ങളില്‍ ചെമ്പരത്തിപ്പൂ ഭക്ഷ്യവസ്തുക്കള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കാറുണ്ട്. മുടിക്ക് ഏറ്റവും പറ്റിയ ഔഷധമാണ് ചെമ്പരത്തിയുടെ പൂവും ഇലകളും. ഇവയുടെ സത്ത് മുടി വളരാനും മുടിയുടെ വരള്‍ച്ച മാറ്റാനും സഹായിക്കും. ഒന്നാന്തരം ഒരു ഹെയര്‍ കണ്ടീഷണറാണ് ചെമ്പരത്തി.

Please subscibe  utube channel n show your support...videos will come soon...
login gmail account n click the below link and subscribe


https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !