Posts

Showing posts from December, 2011

പുതുവര്‍ഷത്തില്‍ ചില ആരോഗ്യചിന്തകള്‍ !!

ഒട്ടേറെ പ്രതീക്ഷകളോടെ വീണ്ടുമൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടും നാട്ടാരും . എല്ലാ പുതുവത്സരത്തെയും നാം വരവേല്‍ക്കുന്നത് പുതിയ കുറേ തീരുമാനങ്ങളോട് കൂടിയാണ്. എന്നാല്‍ മിക്കപ്പോഴും ഇത്തരം തീരുമാനങ്ങള്‍ക്ക് ഒന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നതാണ് സത്യം.എങ്കിലും ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കാനായി ചില തീരുമാനങ്ങള്‍ എടുത്തുകൊണ്ട് 2012 നെ വരവേല്‍ക്കാം. ഭക്ഷണം , വ്യായാമം , ഉറക്കം എന്നിവ പരസ്പര പൂരകങ്ങളാണ് എന്ന് ഓര്‍ക്കുക. ഇവ മൂന്നും സന്തുലിതമാവുമ്പോള്‍ മാത്രമെ , ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാവൂ. ദിവസവും അല്‍പ സമയം വ്യായാമത്തിനായി മാറ്റി വെയ്ക്കുക. വ്യായാമം ചെയ്യുന്നത് വഴി ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും സ്വന്തമാക്കാം. പ്രാതല്‍ നിര്‍ബന്ധമായും കഴിക്കണം. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുന്ന...

മാതളം- വൃക്കരോഗികള്‍ക്ക് നല്ലത് !!

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്‍മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌. ഇപ്പോഴിതാ മാതള ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് നല്ലതാണെന്ന് പഠനങ്ങള്‍ . ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈ പാനീയം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഇസ്രയേലിലെ വെസ്റ്റേണ്‍ ഗലീലി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഡയാലിസിസിനു വിധേയരാകുന്ന 101 രോഗികളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് മാതളച്ചാറ് കുടിക്കാന്‍ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം മാതളച്ചാറ് കഴിച്ച രോഗികളില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറഞ്ഞ് സാധാരണഗതിയിലായതായി കണ്ടെത്തി. മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഫലങ്ങളുടെ കൂട്ടത്തില...

വെയിലു കൊണ്ടാല്‍ ബീജ ശേഷി കൂടും

Image
ക്ഷമത കൂടിയ ബീജങ്ങള്‍ ഉണ്ടാകണമെങ്കില്‍ നന്നായി വെയിലു കൊണ്ടാല്‍ മതിയെന്ന് പഠനം. വിറ്റാമിന്‍ ഡിയാണ് ബീജ ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കുമെന്നതാണ് ഇതിന് കാരണം. ബീജത്തിന്റെ ശേഷി കുറയുന്നത് മൂലം ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലെത്തും മുമ്പ് തന്നെ നശിച്ച് പോവുകയും ഭര്‍ഭധാരണം നടക്കാതിരിക്കുകയും ചെയ്യും. പല ദമ്പതികള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം ഇതാണ്. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം അണ്ഡത്തിലേയ്ക്ക് എത്താന്‍ കൂടുതല്‍ ക്ഷമതയും വേഗവുമുള്ള ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. 340 പുരുഷന്മാരിലാണ് ഇത് സ...

മൂത്ര കല്ലിനെ ഒറ്റമൂളിയില്‍ അലിയിച്ചു മാത്യു കുര്യകോസ് !!

tImgnt¡mSv: B[p\nItemIw AhÚXtbmsS XÅn¡fbp¶ \m«dnhpIfn \ns¶Sp¯ Häaqen \ÂIn {]hmknIfS¡w \nch[n t]À¡v aq{X¡Ãn\p ^e{]Zamb NnInÂk \ÂIpIbmWv 78Imc\mb amXyq Ipcymt¡mkv. ssIamdn¡n«nb Häaqen NnInÂkbneqsSbmWv FdWmIpfw amfh\ ]Ånbnse klmbnbmbncp¶ Ct±l¯nsâ NnInÂk. Häaqen NnInÂk \S¯nbncp¶ ^mZÀ tPmk^v Nnäne¸nÅnbn \n¶mWv Ipcymt¡mkn\v acp¶ns\¡pdn¨pÅ Adnhv e`n¨Xv. 26 hÀjw tcmKip{iqjmcwK¯v k´XklNmcnbmbncp¶XnepÅ hnizkvXXbmWv Häaqensb Ipdn¨pÅ ]qÀW hnhc§Ä Ipcymt¡mkn\p ssIamdm³ ^mZdn\v t{]cWbmbXv. Ignª 15 hÀjambn \nkzmÀYambn NnInÂk XpScpIbmWv Cu htbm[nI³. ]mS§fnepw sN½o³sI«nepamWv Cu Häaqen ImWs¸Sp¶Xv. ssZhkn²nt]mse e`n¨ acp¶ns\ em`apWvSm¡m\p]tbmKn¡nsö IÀi\ \ne]mSpaqew acp¶nsâ clkyat\zjn¨v I¨hSXm¸cyt¯msS F¯p¶hsc CbmÄ \ncpÂkmls¸Sp¯pIbmWv ]Xnhv. hymhkmbnImSnØm\¯n acp¶v \nÀamWw \S¯m¯Xnsâ ImcWhpw CXpXs¶bmWv. aq{X¡Ãnsâ hep¸¯n\\pkcn¨mWp NnInÂk. k¦oÀW AhØbmsW¦n acp¶p]tbmKn¨v Bdpamk¯n\Iw kpJs¸Sp¯m\mhpsa¶v sshZyÀ ]dbp¶p.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ തടയാന്‍ നടപടി പരിമിതം !!

പേരുകള്‍ വെബ്‌സൈറ്റില്‍ മാത്രം കൊച്ചി: മരുന്നുവാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധക്ക്; കടയിലേക്ക് പോകും മുമ്പ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് വിശദമായി പരിശോധിച്ചിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ പൊള്ളുന്ന വിലകൊടുത്ത് നിശ്ചിത ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങേണ്ടിവന്നേക്കാം. നിലവാരമില്ലാത്ത മരുന്നുകളെന്ന് പരിശോധനയില്‍ വ്യക്തമായിട്ടും ഇതിന്റെ വില്‍പ്പന സംസ്ഥാനത്തൊരിടത്തും നടക്കുന്നില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്താന്‍ കഴിയാത്തതാണ് പ്രശ്‌നം. ഓരോ മാസവും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഗുണനിലവാരമില്ലാത്ത നിശ്ചിത ബാച്ച് മരുന്നുകളുടെ വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ സാമ്പിള്‍ എടുത്ത് പരിശോധനയുടെ വ്യാപ്തി അനുസരിച്ച് രണ്ടുമുതല്‍ ആറുമാസം വരെ കഴിഞ്ഞാണ് ഫലം കിട്ടുന്നതും തുടര്‍ന്ന് വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും. ആവശ്യകത കൂടുതലുള്ള മരുന്നാണെങ്കില്‍ അപ്പോഴേക്കും വില്‍പ്പന ഏറെ നടന്നിരിക്കും. സംസ്ഥാനത്ത് മരുന്ന് പരിശോധനക്ക് തിരുവനന്തപുരത്ത് മാത്രമാണ് ലാബുള്ളത്. എറണാകുളത്ത് കാക്കനാട് ലാബിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പരിശോധനക്കുള്ള സ...

സമ്മര്‍ദ്ദമൊഴിവാക്കൂ.... ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടൂ

Image
സൌകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ടെന്‍ഷന്‍ കൂടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കിലോമീറ്ററുകള്‍ നടന്ന് ജോലി സ്ഥലത്തും മറ്റും പോകുമ്പോള്‍ നമ്മുടെ സമയം അല്‍പം പോലും തെറ്റാറില്ലായിരുന്നു. വീടു നിറയെ ആളുകളുണ്ടാകുമ്പോഴും അവര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിനെ കുറിച്ചോ മറ്റ് ജോലികളെ കുറിച്ചോ ഉള്ള ചിന്ത നമ്മെ അലട്ടിയിരുന്നില്ല. എന്നാല്‍ വീട്ടില്‍ ഏറിയാല്‍ നാല് അംഗങ്ങളും അതിലേറെ യന്ത്രങ്ങളും ഉള്ള ഇക്കാലത്ത് നമുക്ക് സമ്മര്‍ദ്ദം ഒഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം.   ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഏറെ അപകടം വിളിച്ച് വരുത്തുന്നു. പ്രത്യേകിച്ചും ജോലി സ്ഥലത്തുണ്ടാകുന്ന സമ്മര്‍ദ്ദം ഹൃദയാഘാതവും അനുബന്ധരോഗങ്ങളും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ആളുകളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണത്രെ.ആഘാതങ്ങളുണ്ടാകുന്നവരില്‍ 10 ശതമാനം ആളുകളും ഇത്തരക്കാരാണ്.   5,000 ആളുകളില്‍ മൂന്ന് പതിറ്റാണ്ടായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവര്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജോലി...

കുഞ്ഞിനെ പാലൂട്ടി വളര്‍ത്തൂ....... !!!

Image
കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നത് സൌന്ദര്യത്തെ ബാധിക്കുമെന്ന് കരുതുന്നവരും അതൊരു അസൌകര്യമായി കണക്കാക്കുന്നവരും ഏറെയാണ് നമ്മുടെ നാട്ടില്‍. അമ്മയുടെ പാലാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് അഭ്യസ്തവിദ്യരായ തലമുറയെ ഇടക്കിടെ പരസ്യങ്ങളും മറ്റും വഴി ഓര്‍മിപ്പിക്കേണ്ടി വരുന്നതും അതുകൊണ്ടു തന്നെ. പാലൂട്ടുന്നത് കുഞ്ഞിന്റെ വളര്‍ച്ചക്ക് മാത്രമല്ല ആരോഗ്യപ്രദമായ ഭാവിക്കും വളരെ നല്ലതാണ്. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനും അമിത ഭാരമുള്ളവരാകാനുമുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  9, 18, 36 മാസം പ്രായമുള്ള 330 കുട്ടികളിലാണ് പഠനം നടന്നത്. മുലപ്പാല്‍ കുടിക്കുന്നത്  കുട്ടികളില്‍ രക്തത്തിലെ വളര്‍ച്ചയുടെ ഹോര്‍മോണായ ഐജിഎഫ് ^ 1ന്റെ അനുപാതത്തെ നിയന്ത്രിക്കുന്നു. അതിനാല്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരിക്കും. ഒരോ തവണ മുലയൂട്ടുമ്പോഴും കുട്ടികളില്‍ ഹോര്‍മോണ്‍ നിരക്ക് കുറയുന്നു. ഇതോടൊപ്പം ഭാവിയില്‍ പൊണ്ണത്തടിയന്‍മാരാകാനുള്ള സാധ്യതയും കുറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ മറ്റ് ബേബിഫുഡുകള്‍...

Keralam - Diabetes

Keralites, please act on diabtestes now ?

Twenty years back, the international diabetes federation initiated the process of utilizing a day every year specifically for augmenting the awareness of the public, regarding the preventable disease, diabetes mellitus and its complications. At that time, the disease was a less common disorder in Kerala. Now Kerala is competing to become the World capital of diabetes. This year the slogan for the World Diabetes Day on November 14th is ‘Act on Diabetes Now’ This call for action seems to be the most relevant health message for Kerala. 14th November is the birthday of Frederick Banting who discovered Insulin in 1922 along with his Professor Macleod and Charles Best. This date is observed as the World Diabetes Day in recognition of this seminal contribution.     Diabetes is one of the World’s oldest diseases, and is mentioned in the ayurvedic textbooks as ‘Madhumeha’, meaning sweet urine. It is a disorder of glucose metabolism, caused b...