വായിക്കനെതുന്നവര്‍ താല്പര്യമുള്ള ലേഖനങ്ങള്‍ വായനക്കുശേഷം അവരവരുടെ കൂട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ഇടതു സൈഡ് ലുള്ള ലൈക്‌ ബട്ടനിലൂടെയോ, താഴെയുള്ള (പോസ്റ്റിന്റെ) ലൈക്‌ ബട്ടനിലൂടെയോ ക്ലിക്കി അവരെയും ആരോഗ്യ വാര്‍ത്തകള്‍ അറിയിക്കൂ, അതുപോലെ പുതിയ സൈറ്റ് ലിങ്കുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നത് വിസിറ്റ് ചെയ്തു നോക്കി ആരോഗ്യകരമായ സൈറ്റ്കളെ കുറിച്ച് മനസ്സിലാക്കി വയ്ക്കുന്നതും നല്ലതാണു.[ബ്ലോഗ്‌ വലുതാക്കി വായിക്കാന്‍ കണ്ട്രോള്‍ [അറിയാത്തവര്‍ക്കായി കീ ബോര്‍ഡില്‍ "സിടിആര്‍എല്‍" എന്നാ ബട്ടന്‍.] ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ആവശ്യമുള്ളത്ര വലുതാക്കി ബ്ലോഗ്‌ വായിക്കാന്‍ കഴിയം; ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ താഴേക്ക്‌ തിരിക്കുക. ][ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കും., പെശ്യൻസ് കാണിക്കുക ! ]
[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Thursday, October 6, 2016

യാത്രക്കാരുടെ ശ്രദ്ധക്ക്...................?

യാത്രക്കാരുടെ ശ്രദ്ധക്ക്..
ഈയിടെ നോർത്ത് ഇന്ത്യയിൽ ട്രെക്കിങ്ങിനു പോയി, ഹൃദയാഘാതം വന്നു മരിച്ച ഒരു 34 കാരന്റെ കഥ വായിക്കുകയുണ്ടായി. എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു അറിഞ്ഞ പല കാര്യങ്ങളും.
യാത്രക്കിറങ്ങുമ്പോൾ ഒരു കുഴപ്പവും ഇല്ലാതിരുന്ന ഒരു യുവാവ്, ട്രെക്കിങ് തുടങ്ങിയ ദിവസം തന്നെ ആകസ്മികമായി ഹൃദയാഘാതം വന്നു മരിക്കുന്നു. കൂടുതകൾ വാർത്തകൾ വായിച്ചപ്പോൾ, ഇതിൽ ആകസ്മികത ഒട്ടും തന്നെയില്ല എന്ന് ഞാൻ ഒരു നടുക്കത്തോടെ മനസ്സിലാക്കി. കേരളത്തിൽ നിന്ന് നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രക്കിടയിൽ എപ്പോഴോ ഇദ്ദേഹത്തിന് വയറിളക്കം പിടിപെട്ടിരുന്നു. മിക്കവാറും ഫുഡ് പോയ്സണിംഗ് അല്ലെങ്കിൽ ഇൻഫെക്ഷൻ ആയിരുന്നിരിക്കും കാരണം. ഞാൻ അറിഞ്ഞിടത്തോളം, ഇദ്ദേഹം വയറിളക്കം പെട്ടെന്ന് പിടിച്ചു നിർത്താനുള്ള ഗുളികകൾ കഴിച്ചു യാത്ര തുടർന്നു. ട്രെക്കിങ്ങിന് പോകാൻ അനുവാദം കിട്ടിയെല്ലെങ്കിലോ എന്നോർത്ത് കൂടെയുണ്ടായിരുന്ന ആരോടും ഈ വിവരം പറഞ്ഞുമില്ല! മരണത്തിന്റെ വായിലേക്കാണ് നടന്നടുക്കുന്നത് എന്ന് ആ പാവം ഒരിക്കലും ചിന്തിച്ചു കാണില്ല.
വയറിളക്കവും, ചർദിയും ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും സോഡിയം പോലുള്ള ലവണങ്ങൾ പെട്ടെന്ന് നഷ്ടമാകുന്നു. ഇത് ശരീരത്തെ മൊത്തമായും, പേശികളെയും മസ്തികഷത്തെയും പ്രത്യേകിച്ചും തളർത്തുന്നു. 
ഈ അവസ്ഥയിൽ ട്രെക്കിങ് പോലുള്ള, വളരെയധികം അധ്വാനം ആവശ്യമുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അത് ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മൾ ശ്രദ്ധിക്കേണ്ടത്:
1. വയറിളക്കം യാത്രകളുടെ സന്തത സഹചാരിയാണ്. അത് തടയാനായി ആദ്യം ചെയ്യേണ്ടത്, കഴിയുന്നതും വൃത്തിയുള്ള സാഹചര്യങ്ങളിൽ നിന്ന് ചൂടോടെയുള്ള ഭക്ഷണം വാങ്ങി കഴിക്കുക, തിളപ്പിച്ച വെള്ളം, ചായ, കാപ്പി എന്നിവ കുടിക്കുക, കഴിയുന്നതും ജ്യൂസ്, ഐസ് ഇട്ട ഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കുക എന്നതാണ്. കൂടാതെ, വേവിക്കാത്ത പച്ചക്കറികൾ, നന്നായി വേവിക്കാത്ത മത്സ്യമാംസാദികൾ, ഷെൽ ഫിഷ് എന്നിവ കഴിവതും ഒഴിവാക്കുക. പഴവർഗങ്ങൾ നന്നായി കഴുകിയതിനു ശേഷം മാത്രം കഴിക്കുക.
"If it is not cooked, washed or peeled, forget it" എന്നതാണവം യാത്രക്കാരുടെ മോട്ടോ.
ദൂരയാത്രകളിൽ എപ്പോഴും Oral Rehydration Solution (ORS )കയ്യിൽ വെച്ചാൽ അത് അത്യാവശ്യഘട്ടത്തിൽ വളരെ ഉപകാരപ്രദമായിരിക്കും.
2. വയറിളക്കമോ ചർദിയോ വന്നു കഴിഞ്ഞാൽ നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. യാത്ര ഒഴിവാക്കി റസ്റ്റ് എടുക്കാൻ തീരുമാനിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. പതിവിൽ കൂടുതലായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം, ORS എന്നിവ കുടിക്കുന്നതാണ് ഉത്തമം. ആൽക്കഹോൾ, കാപ്പി, ചായ, കോക്ക്, പോപ്, കൂടുതൽ മധുരം ചേർത്ത ഡ്രിങ്ക്സ് എന്നിവ ഡിഹൈഡ്രേഷനും വയറിളക്കവും കൂട്ടാൻ സാധ്യതയുള്ളത് കൊണ്ട് തീർത്തും ഒഴിവാക്കേണ്ടതുണ്ടു.
എന്താണ് ORS?
ORS എല്ലാ മെഡിക്കൽ ഷോപ്പിലും ലഭ്യമാണ്. ഇനി പെട്ടെന്ന് ഒരത്യാവശ്യം വന്നാൽ നമുക്ക് തന്നെ ORS ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ, 1 ടീസ്പൂൺ ഉപ്പും 4 ടീസ്പൂൺ നിറയെ പഞ്ചസാരയും ചേർത്ത് ഇളക്കിയാൽ ORS ആയി. ഇത് ഇടക്കിടെ കുടിക്കുമ്പോൾ, വയറിളക്കം മൂലം ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലാംശം, സോഡിയം, ഗ്ലുക്കോസ് എന്നിവ നികത്തപ്പെടുന്നു. മുതിർന്നവർക്ക് ഒരു ദിവസം 2 ലിറ്റർ ORS വരെ കുടിക്കാവുന്നതാണ്.
കുട്ടികൾക്കാണ് അസുഖമെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന ORS തന്നെ കഴിവതും ഉപയോഗിക്കുകയും, അതിൽ പറയുന്ന നിർദേശം അനുസരിച്ചു ORS കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.
എന്നിട്ടും വയറിളക്കവും ചർദിയും 24 മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുകയോ, അതീവ ക്ഷീണം തോന്നുകയോ, പനി അനുഭവപ്പെടുകയോ ചെയ്യുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടത് ആവശ്യമാണ്.
വയറിളക്കം പെട്ടെന്ന് നിർത്താൻ മരുന്ന് കഴിക്കുമ്പോൾ, ബാക്ടീരിയ കുടലിൽ തന്നെ അടിഞ്ഞു കൂടി, കുടൽ പൊട്ടി, ഇൻഫെക്ഷൻ ശരീരത്തെ മൊത്തമായി (സെപ്ടിസീമിയ) ബാധിച്ചു സംഗതി വളരെ സീരിയസ് ആകാൻ സാധ്യത ഏറെയാണ്. അതുപോലെതന്നെ, വയറു വേദന ഉണ്ടെങ്കിൽ, വേദനക്കുള്ള മരുന്ന് കഴിച്ചു മിണ്ടാതിരുന്നാൽ വയറിനകത്തു നടക്കുന്ന കാര്യങ്ങൾ നാം അറിയാതെ പോകും. അതുകൊണ്ടുതന്നെ, വയറിളക്കത്തിന് മരുന്ന് കഴിക്കുന്നത് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്.
3. ഇൻഫെക്ഷൻ, കൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരിലേക്കും വളരെ പെട്ടെന്ന് പകരാൻ ഇടയാകുന്നു. ഇതു തടയുന്നതിന് പ്രധാനമായും ചെയ്യേണ്ടത്, കൈകൾ സോപ്പുപയോഗിച്ചു, പ്രത്യേകിച്ചും ഭക്ഷണത്തിനു മുൻപ്, കഴുകി വൃത്തിയാക്കുക എന്നതാണ്. പറ്റുമെങ്കിൽ ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കുന്നത് അണുക്കളെ തടയാൻ സഹായിക്കുന്നു.
വയറിളക്കം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും, ചില ഘട്ടങ്ങളിൽ, പ്രത്യേകിച്ച് യാത്രകളിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ട്രെക്കിങ്ങും, നോർത്ത് ഇന്ത്യൻ യാത്രകളും ഇന്ന് മലയാളികൾക്കു സുപരിചിതമാണ്. വളരെ ലാഘവത്തോടെ നാം കാണുന്ന, ഒന്നു ശ്രദ്ധിച്ചാൽ പ്രശ്നക്കാരല്ലാത്ത വയറിളക്കവും ഛർദിയും, നമ്മുടെ അശ്രദ്ധയും അറിവില്ലായ്മയും കൊണ്ട് മരണഹേതുവകുന്നത് നമുക്ക് തീർച്ചയായും ഒഴിവാക്കാവുന്നതാണ്, നാം ഒഴിവാക്കേണ്ടതാണ്.
(courtesy: Dr. Naseena Methal)

Sunday, October 2, 2016

മൊബൈൽ ഫോണുകൾ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ?

ഇന്നത്തെ കാലത്ത് മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. ഇമെയിൽ, ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ കൂടി മൊബൈലിൽ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായപ്പോൾ ആളുകളിൽ ഇതിൻറെ ഉപയോഗം വർദ്ധിച്ചു.ഇന്ന് മനുഷ്യന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മൊബൈൽ ഫോണുകൾ. എന്നാൽ ഇതിൻറെ ഉപയോഗം ആരോഗ്യത്തിന് പല ദോഷങ്ങളും ചെയ്യുന്നുണ്ട്. അവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

1.നിങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുമ്പോഴോ, സ്റ്റാന്‍ഡ്-ബൈ മോഡില്‍ വയ്ക്കുമ്പോഴോ ഫോണ്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പാലിക്കേണ്ട കുറഞ്ഞ ദൂരം എത്രയാണെന്ന് നിങ്ങളുടെ സെല്‍ഫോണ്‍ മാനുവലിൽ പറഞ്ഞിട്ടുണ്ടാകും.ഇത് വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക.

2.കോള്‍ ചെയ്യുന്നതിനേക്കാള്‍ കഴിയുന്നതും ടെക്‌സ്റ്റ് മെസേജിങ് നടത്താന്‍ ശ്രമിക്കുക

.3.ദീർഘനേരം സംസാരിക്കേണ്ടി വരുമ്പോൾ കോഡ് ഉപയോഗിച്ചുളള ഫോണ്‍ പ്രവര്‍ത്തിപ്പിക്കുക.

4. രാത്രിയില്‍ ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയിണയ്ക്ക് ഇടയിലോ, കിടക്കയ്ക്ക് അരികിലുളള മേശയിലോ വയ്ക്കാതിരിക്കുക.ഇത് ഇലക്ട്രോമാഗ്നെറ്റിക് കിരണങ്ങളില്‍ നിന്ന് രക്ഷ നേടാൻ നിങ്ങളെ സഹായിക്കും.

5.സെല്‍ഫോണിലെ ഇലക്ട്രോമാഗ്നെറ്റിക് ഫീല്‍ഡില്‍ നിന്ന് രക്ഷ നേടുന്നതിനായി സ്പീക്കര്‍ മോഡിലോ, വയര്‍ ഉപയോഗിച്ചുളള ഹെഡ്‌സെറ്റിലോ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക.

6.ബസ്സുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എന്നിവിടങ്ങളിൽ നിന്നുള്ള മൊബൈൽ ഫോണ്‍ ഉപയോഗം കുറയ്ക്കുക.ഇത്തരത്തിലുള്ള ഉപയോഗം മറ്റുളളവരിലേക്ക് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കും.

7.ഫോണ്‍ വിളിച്ചു കഴിഞ്ഞാൽ സംസാരിക്കേണ്ട ആള്‍ ഫോണ്‍ എടുത്ത ശേഷം മാത്രം സെല്‍ കാതില്‍ വയ്ക്കാന്‍ ശ്രമിക്കുക.ഇല്ലെങ്കിൽ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ നിങ്ങളുടെ കാതിനടുത്ത് പടരുന്നതിന് കാരണമായിത്തീരും.

8.സെല്‍ഫോണുകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച് കൊണ്ട് നടക്കുമ്പോള്‍ കീപാഡിന്റെ വശം നിങ്ങള്‍ക്ക് നേരെയും, സെല്‍ഫോണിന്റെ പുറക് വശം പുറം ഭാഗത്തേക്കും ആയി വയ്ക്കുന്നത് നിങ്ങളില്‍ നിന്ന് ഇലക്ടോമാഗ്നെറ്റിക് ഫീല്‍ഡുകള്‍ പുറത്തേക്ക് സഞ്ചരിക്കുന്നതിന് ഇടയാക്കുന്നു.

9.സിഗ്നല്‍ കുറഞ്ഞ പ്രദേശങ്ങളിലോ, യാത്ര ചെയ്യുമ്പോഴോ സിഗ്നല്‍ വലിച്ചെടുക്കാന്‍ സെല്‍ഫോണ്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍ അപ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനും കൂടുതലായിരിക്കും. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ഉള്ള ഫോണ്‍ ഉപയോഗം കുറയ്ക്കുക.

10.കുട്ടികളുടെ തലയോട്ടി പ്രായപൂര്‍ത്തിയായവരേക്കാള്‍ ലോലമാണ്. അതുകൊണ്ട് സെല്‍ഫോണില്‍ നിന്നുളള റേഡിയേഷനുകള്‍ കുട്ടികളുടെ തലച്ചോറില്‍ കൂടുതല്‍ എളുപ്പത്തില്‍ തുളച്ചു കയറുന്നു. അതിനാൽ കുട്ടികളിൽ മൊബൈൽ ഫോണ്‍ ഉപയോഗം കഴിയുന്നതും കുറയ്ക്കുക.

കിഡ്നി സ്റ്റോൺ അലിയിച്ചു കളയാനുള്ള എളുപ്പ വിദ്യ !!

നിങ്ങളിൽ ആർക്കെങ്കിലും മൂത്രത്തിൽ കല്ലുണ്ടോ?എന്നാൽ അതിനൊരു ഒരു ലളിത പരിഹാരം ഞങ്ങൾ നിർദ്ദേശിക്കുന്നു.ഒരു ചെറിയ ഒറ്റമൂലി ആയതു കൊണ്ട് യാതൊരു വിധ സൈഡ് എഫ്കറ്റുകൾ ഇല്ല.ഏവർക്കും ഉപകാരപ്രദമായ ഈ മലയാളം വീഡിയോ കാണാൻ മറക്കരുത്.

Follow by Email

Cannot read this blog ?

Please download the font manually by clicking on the below link and copy to your Fonts directory:

Download here & Here
Download font for PC

Cookery tips Beauty tips Home garden

ആരോഗ്യ സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തൃപ്തികരമായ മറുപടി നല്‍കുന്നു. click here

Kidney help line !

വൃക്ക ദാന രംഗത്തെ മഹാ മനീഷി ! ഫാദര്‍; ഡേവിസ ചിറമേല്‍ ; ടെലിഫോണ്‍; 9846236342 ഇ-മെയില്‍; frdavischiramel @gmail .കോം

Mathrubhumi Eves

Popular Posts

Dr's Booking by S M S !