തിരുവനന്തപുരം: ഭിന്നതല വിപണന ശൃംഖല(മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്)യുടെ മറവില്‍ കേരളത്തില്‍ കോടികളുടെ മലേഷ്യന്‍ നിര്‍മ്മിത ലൈംഗിക ഉത്തേജക മരുന്നുകള്‍ വിറ്റഴിക്കുന്നു. മലേഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ബെര്‍നാമ' യില്‍ ഇത്സംബന്ധിച്ച് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി മലേഷ്യന്‍ ഫാര്‍മസി എന്‍ഫോഴ്സ്മെനറ് ഡയറക്ടര്‍ മുഹമ്മദ് ഹട്ട അഹമ്മദ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു അന്വേഷണത്തെ കുറിച്ച് ഇതുവരെ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ സതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഇത്തരം മരുന്നുകള്‍ നിയമവിരുദ്ധമായും നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗിച്ചും യഥേഷ്ടം വിറ്റഴിക്കുകയാണ്.
ഡിഎക്സ്എന്‍ എന്ന ഭിന്നതല വിപണന ശൃംഖല കേരള വിപണിയില്‍ എത്തിച്ച 30 കോടി രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നേരത്തെ പിടിച്ചെടുത്തിരുന്നു. മലേഷ്യന്‍ കൂണ്‍ പൊടിച്ചുണ്ടാക്കിയതാണ് ഈ ഉല്‍പന്നമെന്നും ലൈംഗിക ശേഷിക്കുറവ് ഇല്ലാതാക്കുമെന്നും പ്രചരിപ്പിച്ചാണ് വിപണിയില്‍ എത്തിച്ചത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാറിന് കീഴിലുള്ള ആയുഷ് വകുപ്പ് ആയുര്‍വേദ ഉല്‍പന്നമെന്ന നിലയില്‍ ഇതിന് ലൈസന്‍സ് നല്‍കിയതിനാല്‍ കേസെടുക്കാനാകാതെ തിരിച്ചു നല്‍കേണ്ടി വന്നു. ഉല്‍പന്നത്തിന് പുറത്തും പരസ്യങ്ങളിലും ലൈംഗിക ഉത്തേജക മരുന്ന് എന്ന് രേഖപ്പെടുത്തിയില്ലെന്ന പഴുതാണ് കമ്പനി ഇത് വിറ്റഴിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് സര്‍വരോഗ സംഹാരിയാണെന്ന് പ്രചരിപ്പിച്ചും വിറ്റഴിക്കുന്നു. for more read ? click the title heading bar.
No comments:
Post a Comment