Posts

Showing posts with the label Food Nostaligia

ഹോട്ടല്‍ വില നിയന്ത്രിക്കുന്ന ബില്ലിന് അംഗീകാരം !!

തിരുവനന്തപുരം: ഹോട്ടലിലെ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.ഭക്ഷ്യ വകുപ്പ് കൊണ്ടു വന്ന ബില്ലാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ച് അനുമതി നല്‍കിയത്.നവംബര്‍ 30തിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും.  സംസ്ഥാനത്തെ ഹോട്ടലുകളുടെ നിലവാരത്തിന് അനുസരിച്ച് ഭക്ഷണ വില ഏകീകരിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹോട്ടലുകളെ സൗകര്യങ്ങളുടേയും സേവനത്തിന്റേയും അടിസ്ഥാനത്തില്‍ പല ഗ്രേഡുകളായി തിരിച്ചാവും ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുക. ഭക്ഷണസാധനങ്ങളുടെ വില കൂട്ടാനുള്ള അധികാരം സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കായിരിക്കും. വിപണിയിലെ സാധനവില ക്രമാതീതമായി കൂടുമ്പോള്‍ മാത്രമാവും വില കൂട്ടുക. ആവശ്യമെങ്കിൽ വില കുറയ്ക്കാനും കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ജില്ലാതല സമിതികളും ഉണ്ടാകും. ഹോട്ടല്‍ ഭക്ഷണത്തിന് അനിയന്ത്രിതമായവില വര്‍ധനവ്  ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നത് . ( courtesy:mathrubumi )

ഇനി കദളി പഴവും കദളി പഴ വിഭവങ്ങളും, മറ്റും ഓണ്‍ലൈനിൽ കിട്ടും,.

Image
ഇനി കദളി പഴവും കദളി പഴ വിഭവങ്ങളും, മറ്റും ഓണ്‍ലൈനിൽ കിട്ടും,. ,  VISIT THIS SITE. The project made for kudumbasree kadali farmers under  Kadali Vanam Project of Mattathur Labour Co-operative  Society.

അന്നം, ബ്രഹ്മം, ആരോഗ്യം (K.A. Beena, mathrubhumi)

Image
സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അമ്മൂമ്മ തവിടുണ്ടകള്‍ ഉണ്ടാക്കി വയ്ക്കും. കടും ചുവപ്പോ കറുപ്പോ എന്ന് തിട്ടം പറയാനാവാത്ത കൊച്ച് കൊച്ച് ഉണ്ടകള്‍. പശുക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് നെല്ല് കുത്തുമ്പോള്‍ തവിടെടുക്കുന്നത്. ആ തവിട് വീണ്ടും അരിച്ചെടുത്ത് കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്ത് കുഴച്ച് ഉണ്ടകളാക്കിയാണ് അമ്മൂമ്മ കാത്തിരിയ്ക്കാറ്. വായിലിട്ട് അലിയിച്ച് ഇറക്കണം തവിടുണ്ട, ഇല്ലെങ്കില്‍ തൊണ്ടയില്‍ ഒട്ടിപ്പിടിച്ച് ചുമച്ച് വശമാകും. തവിടുണ്ടകള്‍ വൈകുന്നേരത്തെ പലഹാരമാകുന്ന ദിവസങ്ങള്‍ രാജകീയ ദിവസങ്ങള്‍ ആയിരുന്നു. മുക്കിന് മുക്കിന് ബേക്കറികളും ഫാസ്റ്റ് ഫുഡ് ജോയിന്റുകളും മൊബൈല്‍ വാന്‍ റസ്റ്റോറന്റുകളുമൊന്നും സ്വപ്നത്തില്‍ കൂടി ഇല്ലാതിരുന്ന ഒരു കാലത്ത് കൊഴുക്കട്ട (ഉള്ളില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് പീരവച്ചതും ചമ്പാവരി കുതിര്‍ത്ത് തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് ആട്ടുകല്ലിലരച്ചുണ്ടാക്കുന്നതുമാണ് കൊഴുക്കട്ടകളില്‍ പ്രധാനം)കളും ഇലയടകളും ഓട്ടടകളും കാച്ചിലും ചേമ്പും നനക്കിഴങ്ങും ചെറുകിഴങ്ങും കൂവക്കിഴങ്ങുമൊക്കെ പുഴുങ്ങിയതും കപ്പ ചുട്ടെടുത്തതുമൊക്കെയായിരുന്നു വൈകുന്നേരങ്ങളുടെ സ്വാദുകള...