മുലപ്പാല്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കൂ !!
കൈക്കുഞ്ഞുങ്ങളെ വിട്ട് ജോലിക്കു പോകുന്ന അമ്മമാര്‍ പലരും മുലപ്പാല്‍ ശേഖരിച്ചു വയക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് ഒരു ആവശ്യം തന്നെയാണ്. ശരിയായ വിധത്തില്‍ മുലപ്പാല്‍ പിഴിഞ്ഞു സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളിതാ;കൈകൊണ്ടു തന്നെ ചിലര്‍ പാല്‍ പിഴിഞ്ഞെടുത്തു സൂക്ഷിക്കാറുണ്ട്. ഇതിലും നല്ലത് ഓട്ടോമാറ്റിക് പമ്പുകള്‍ ഉപയോഗിക്കുന്നതാണ്. പാല്‍ പെട്ടെന്നു തന്നെ ശേഖരിക്കാന്‍ ഇത് കൂടുതല്‍ സഹായിക്കും. പ്രസവശേഷം ജോലിക്കു പോയിത്തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പു തന്നെ ഇത്തരത്തില്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിനെ കുടിപ്പിച്ചു ശീലിപ്പിക്കുന്നത് നന്നായിരിക്കും. കുഞ്ഞ് ഈ ശീലവുമായി പൊരുത്തപ്പെട്ടു വരുന്നത് നല്ലതാണ്. പാല്‍ എന്നും ഒരേ സമയത്തു തന്നെ പിഴിഞ്ഞെടുത്തു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ശരീരവും ഈ പ്രക്രിയയോട് ചേര്‍ന്നു വരും. കൂടുതല്‍ പാല്‍ ലഭിക്കാനും ഇത് സഹായിക്കും. ജോലിക്കു പോകാത്ത ദിവസങ്ങളിലും മുലയൂട്ടുന്നതോടൊപ്പം പാല്‍ പിഴിഞ്ഞെടുത്തു കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്. കുഞ്ഞിനെ മുലയൂട്ടുമ്പോഴും പാല്‍ പിഴിഞ്ഞു സൂക്ഷിക്കുമ്പോഴും വൃത്തി വളരെ പ്രധാനമാണ്. പാല്‍ സൂക്ഷിക്കാനുപയോഗിക്കുന്ന കുപ്പി വളരെ വൃത്തിയായി സൂക്ഷിക്കണം. അമ്മയും സ്തനം വൃത്തിയാക്കിയ ശേഷമെ മുലപ്പാല്‍ ശേഖരിക്കാവൂ.
Comments
Post a Comment