മരുന്നുകളെ അറിഞ്ഞുപയോഗിക്കുക
Rx- താങ്കള്‍ കഴിക്കുക എന്നര്‍ഥം വരുന്ന റിസിപ്പി എന്നതിന്‍െറ R എന്ന അക്ഷരവും റോമന്‍ വൈദ്യ ദേവനായ ജൂപ്പിറ്ററിന്‍െറ jയും ചേര്‍ന്ന Rx എന്ന അടയാളം ലേബലിന്‍െറ ആദ്യഭാഗത്ത് കാണാം.മരുന്ന് താങ്കള്‍ക്ക് കഴിക്കാനുള്ളതാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മരുന്നിന്‍െറ പേര് തുടര്‍ന്ന് മരുന്നിന്‍െറ പേരാണ് ലേബലിലുണ്ടാവുക.രണ്ടു തരത്തില്‍ ഇത് രേഖപ്പെടുത്തിയിരിക്കും. Rx നു ശേഷം രേഖപ്പെടുത്തുന്നതാണ് ജനറിക് പേര് (ജനറിക് നെയിം).അതിനുതാഴെ എഴുതുന്നതാണ് ബ്രാന്‍ഡ് നെയിം. ഇവ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാവണം.ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികള്‍ മരുന്ന് കടയില്‍ കൊടുക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയാറുണ്ട്: ഇതിലെഴുതിയ മരുന്ന് തന്നെ മറ്റൊരു മരുന്ന് കമ്പനിയുടെ ഉണ്ട്, അത് തന്നാല്‍പോരേ എന്ന്. ഡോക്ടര്‍ എഴുതിയ മരുന്ന് ഏതാണെന്ന് നോക്കി ബ്രാന്‍ഡ് മാറ്റിത്തരുകയാണ് അവര്‍ ചെയ്യുന്നത് .അതായത് പാരസിറ്റമോള്‍ എന്നത് ജനറിക് പേരാണ്.ഇവ ഇറക്കുന്ന മരുന്ന് കമ്പനികളുടെ ബ്രാന്‍ഡ് നെയിമാണ് കാല്‍പോള്‍,ഫെപ്പാനല്‍,ഡോളോ,ക്രോസിന്‍ എന്നിവ. മരുന്നിന്‍െറ മാത്ര എത്ര മില്ലി ഗ്രാം അടങ്ങിയിരിക്കും എന്നത് ലേബലില്...