വൈദൃശാല വാട്സപ്പ് & ഫെയിസ്ബുക്ക് ഗ്രൂപ്പ്. ?
പാരമ്പര്യ വൈദ്യത്തിനും,ജീവിത ശൈലീ മാറ്റത്തിനും മുൻനിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് വൈദൃശാല വാട്ട്‌സ് അപ്പ് & ഫേസ് ബുക്ക് ഗ്രൂപ്പുകൾ.ആരോഗ്യ രംഗത്തെ ചൂഷണങ്ങളെ കുറിച്ചും,ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടുള്ള രോഗങ്ങളെ കുറിച്ചും ബോധവൽക്കരണത്തിലൂടെ സമൂഹത്തിലെത്തിക്കുക എന്നൊരു ലക്ഷ്യം ഈ ഗ്രൂപ്പിനുണ്ട്. അതിനായി നാട്ടു/ഗൃഹ/സിദ്ധ/പാരമ്പര്യ വൈദ്യങ്ങളിലെ അറിവുകൾ മാത്രം ഗ്രൂപ്പിൽ പങ്ക് വെക്കുന്നു. കാലി ക പ്രസക്തമായതും എന്നാല്‍ അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ ഈ ചികിത്സ വിധികളെ പരിചയപ്പെടുത്താനും അത് വഴി ചെറുതും,വലുതും ആയ രോഗങ്ങൾക്ക് വീട്ടിലും, പരിസരത്തും പ്രകൃതി തന്നെ മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള ബോധ്യമാണ് ഈ ഗ്രൂപ്പ് ഉടലെടുക്കാനുള്ള കാരണം. ആധുനിക വൈദ്യശാസ്ത്രം തള്ളികളഞ്ഞ പല അസുഖങ്ങൾക്കും ചിട്ടയായ ഭക്ഷണ ക്രമം അനുശാസിച്ചും,പ്രകൃതി വിഭവങ്ങളുടെ മാസ്മരിക കഴിവിനെ ഉപയോഗ്യപ്പെടുത്തിയും കേരളത്തിൽ വിവിധ ഇടങ്ങളിൽ രോഗികൾക്ക് ആശ്വാസം നല്കുന്ന ഒരു പിടി വൈദ്യന്മാരിലൂടെ രോഗം കൊണ്ട് വലയുന്ന രോഗികൾക്ക് ചികിത്സ എത്തിക്കുകയും, ഈ വിധ ചികിത്സ നടത്തുന്നവരെ കൂടുതൽ പേരിലേക്...