Posts

Showing posts from October, 2012

ആയുസ്സ് കുറക്കണോ ഇനി ടി വി കണ്ടാല്‍ മതി !!

മെല്‍ബണ്‍: ടി.വി കണ്ടാല്‍ കാഴ്ച മാത്രമല്ല ആയുസ്സും കുറയുമെന്ന് പുതിയ പഠനം. ആസ്ട്രേലിയന്‍ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ടി.വി കാണുന്ന 25ന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ ആയുസ്സ് മണിക്കൂറിന് 22 മിനിറ്റ് എന്നതോതില്‍ കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ദിവസം ആറുമണിക്കൂര്‍ ടി.വി കാണുന്നവരും ടി.വി തീരെ കാണാത്തവരും തമ്മില്‍ താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ആസ്ട്രേലിയന്‍ സ്ഥിതിവിവര കണക്ക് ബ്യൂറോ, പ്രമേഹ-പൊണ്ണത്തടി, ജീവിത ശൈലീ രോഗപഠന വിഭാഗം എന്നിവയുടെ കണക്കുകളും ഗവേഷണത്തിനായി അവലംബിക്കപ്പെട്ടു. പുകവലി പോലെ അപകടകാരിയാണ് ഈ ശീലമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്പോര്‍ട്സ് മെഡിസിന എന്ന ബ്രിട്ടീഷ് മാസികയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ( courtesy:madhyamam )

7 Ways to Manage Cancer !!

1. Rest, but not too much. Plan your day so you have time to rest. Take short naps or breaks (30 minutes or less), rather than one long rest period. While sleep and rest are important, don't overdo it. Too much rest can decrease your energy level. If you have trouble sleeping, talk to your health care team. 2. Stay active. Stay as active as you can. Regular moderate exercise -- especially walking -- has been found to be a good way to ease fatigue. Add other activities that are less strenuous, like bird watching, listening to music, or reading. To help you plan your activities, keep a diary of how you feel each day. When talking about your fatigue, doctors or nurses may ask things like how bad it is (rated from 0 to 10), what are the patterns to it, and what makes it better or worse? Keep a record of how you feel to make it easy to answer these questions. Many doctors have their patients see a physical therapist or exercise physiologist to figure out the best exerci...

ആയുരാരോഗ്യത്തിന് സെക്‌സ് !!

ലൈംഗികബന്ധമെന്നത് ദൈവികമാണെന്ന് കരുതുന്നവരും അത് ആസ്വദിക്കാനുള്ളതാണെന്ന് കരുതുന്നവരുംതുടങ്ങി പലതരക്കാരുണ്ട്. അക്കാര്യമെന്തായാലും ഇത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതെത്രത്തോളം ആരോഗ്യപ്രദമാണെന്നകാര്യത്തില്‍ പലര്‍ക്കും അറിവില്ല. ദിവസവും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആരോഗ്യം അതായത് ദിവസവുമുള്ള സെക്‌സ് കൂടുതല്‍ ആരോഗ്യദായകമാണെന്ന് ചുരുക്കം. നല്ല ഉറക്കം, സമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനം,

ഔഷധസമ്പൂര്‍ണം മുരിങ്ങ !!

ഭാരതത്തിലുടനീളം സുലഭമായി കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് മുരിങ്ങ. 5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്. മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.  പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു. അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയുടെ വേരില്‍നിന്നും വേരിന്‍മേല്‍ തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവു...

കണ്ണട ഏതു വേണം?

തമിരമോ വെള്ളെഴുത്തോ ഗ്ളൂക്കോമയോ ഏതുമാവട്ടെ, കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറുണ്ടെങ്കില്‍ പ്രഥമവും എളുപ്പവുമായ പ്രതിവിധി ഒന്നേയുള്ളൂ. അതു മറ്റൊന്നുമല്ല, കണ്ണടതന്നെ.  കാഴ്ചത്തകരാറിന് ഡോക്ടര്‍ കണ്ണട നിര്‍ദ്ദേശിക്കുന്നതോടെ ഏതു കണ്ണട വാങ്ങണമെന്ന ആലോചനയിലായിരിക്കും രോഗി.  കണ്ണട മുഖത്തിന് ഒരു അലങ്കാരം കൂടിയായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. മുഖത്തിനിണങ്ങുന്ന ഒരു കണ്ണട തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ മനസറിഞ്ഞ് കണ്ണടബ്രാന്റുകളും ഒപ്പത്തിനൊപ്പം മല്‍സരിക്കുന്നുണ്ട്. 

See this and think which body u need ?

Image

ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ !!

ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവും ഔഷധവുമാണ് ചുവന്നുള്ളി.പ്രോട്ടീന്‍, വിറ്റമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ ഉത്കൃഷ്ടമാണ് ചുവന്നുള്ളി. ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവുനിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ എന്നീ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ നിരവധി ഗുണങ്ങള്‍ ചുവന്നുള്ളിക്കുണ്ട്. നാട്ടുവൈദ്യസമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് അതിപ്രശംസനീയംതന്നെ. പനി, ചുമ, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവയില്‍ ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. *ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും. *ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളില്‍ നല്ലതാണ്. *ലേശം കറിയുപ്പ് ചേര്‍ത്ത് ചുവന്നുള്ളി വയറുവേദനയ്ക്ക് സേവിക്കാം. *ചുവന്ന...

മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ, !!

Image
രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും. മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്. ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്.ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും.മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും. ( courtesy:hafifakarim,i.sasneham.in )

ചെറുപ്പക്കാരില്‍ മസ്തിഷ്‌കാഘാതം വര്‍ധിക്കുന്നതായി പഠനം !!

Image
ചെറുപ്പക്കാരില്‍ മസ്തിഷ്‌കാഘാതം വര്‍ധിക്കുന്നതായി യു.എസ് ഗവേഷകര്‍. 55 വയസിനുതാഴെയുള്ള അഞ്ചുപേരില്‍ ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നതായാണ് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. 2005ല്‍ 13 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ 19 ശതമാനം പേര്‍ക്ക് സ്‌ട്രോക്ക് ബാധിച്ചതായി കണ്ടെത്തി. 1993 ല്‍ ഇത് 13 ശതമാനം മാത്രമായിരുന്നു. പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന മസ്തിഷ്‌കാഘാതത്തിന്റെ പ്രധാനകാരണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ പ്രായമായവരില്‍ കണ്ടുവരുന്ന അസുഖമായിരുന്നു മസ്തിഷ്‌കാഘാതം. അടുത്തകാലത്ത് ചെറുപ്പക്കാരെയും ഇത് ബാധിച്ചുതുടങ്ങിയതായി ലണ്ടന്‍ യുണിവേഴ്‌സിറ്റി കോളേജിലെ ഡോ. ഡേവിഡ് പറയുന്നു. See video below: CCour (courtesy: mathrubhumi )

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു !!

Image
പാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി. 30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി ...

തലച്ചോര്‍ തിന്നുന്ന അമീബ മരണം വിതക്കുന്നു !!

ഇസ്‌ലാമാബാദ്: മനുഷ്യ മസ്തിഷ്‌കം കാര്‍ന്നു തിന്നുന്ന അമീബ പാകിസ്താനില്‍ മരണം വിതയ്ക്കുന്നു. നെഗ്ലേറിയ ഫൊലേറി എന്ന അമീബാ ബാധ മൂലം കഴിഞ്ഞ അഞ്ചുമാസത്തിനിടെ 10പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡോ.മുസാ ഖാന്‍ അറിയിച്ചു. ഈ രോഗം ബാധിച്ചാല്‍ മരണം ഏതാണ്ട് ഉറപ്പാണെന്നാണ് ഏറ്റവും ഭീതിജനകമായ കാര്യം. രോഗബാധയേറ്റവരിലെ മരണനിരക്ക് 98ശതമാനമാണെന്ന് മുസാ ഖാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിന്യം കലര്‍ന്ന വെള്ളം വഴി മൂക്കിലൂടെയാണ് ഇത് പകരുക.

കെ എഫ് സിയില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു !!

Image
 തിരുവനന്തപുരം ഔ്ലെറ്റില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ പുഴു. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് വിളമ്പിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി ഈ ഔ്ലറ്റ് അടച്ചുപൂട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന കോഴിയിറച്ചി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.    ( courtesy:madhyamam )

ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള കെഗല്‍ വ്യായാമം. !!

മുറുക്കം കിട്ടാന്‍ കെഗല്‍ വ്യായാമം ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള ഏറ്റവും മികച്ച സ്വയം പരിശീലന മാര്‍ഗങ്ങളിലൊന്നാണ് കെഗല്‍ വ്യായാമം. ആര്‍നോള്‍ഡ് കെഗല്‍ എന്ന ഡോക്ടര്‍ 1950ല്‍ നിര്‍ദ്ദേശിച്ചതാണ് ഈ വ്യായാമ ചികിത്സ. അതുകൊണ്ടാണ് കെഗല്‍സ് എക്‌സര്‍സൈസ് എന്ന പേര്. സ്വയമറിയാതെ മൂത്രം പോകുന്ന രോഗികള്‍ക്ക് അതു പിടിച്ചുനിര്‍ത്താനുള്ള ഒരു ഉപായം എന്ന നിലയിലാണ് ഡോ. കെഗല്‍ ഇതു നിര്‍ദ്ദേശിച്ചത്. അനിയന്ത്രിത മൂത്രംപോക്ക് ഉള്ള ഏതാനും സ്ത്രീകളെ ഡോ. കെഗല്‍ ഈ വ്യായാമം പരിശീലിപ്പിച്ചു. ഏതാണ്ട് ആറു മാസത്തോളം ഡോക്ടര്‍ അവരെ നിരീക്ഷിച്ചു. അനിയന്ത്രിത മൂത്രം പോക്കിന് വലിയൊരളവോളം പരിഹാരമായി. അതിനപ്പുറം ഈ സ്ത്രീകള്‍ക്കെല്ലാം ലൈംഗികബന്ധം അതിശയകരമാംവിധം ആഹ്ലാദപ്രദവുമായിത്തീര്‍ന്നു. ലൈംഗികവേഴ്ചയില്‍ ഏറെ നിയന്ത്രണങ്ങള്‍ പിടിച്ചെടുക്കാനും സ്വയം ആഹ്ലാദം കണ്ടെത്താനും പങ്കാളിക്കു കൂടുതല്‍ ആനന്ദം നല്‍കാനും ഇവര്‍ക്കു കഴിഞ്ഞു. ഈ നിരീക്ഷണങ്ങളെത്തുടര്‍ന്ന് 1952ല്‍ ഡോ. കെഗല്‍ ഈ വ്യായാമത്തിന്റെ സവിശേഷതകളെക്കുറിച്ച് ഏതാനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980കളായപ്പോഴേക്കും സ്ത്രീകളുടെ ലൈംഗികാനന്ദം വര്‍ദ്ധിപ്പിക്...

"Dialysis Free" helpful telephone numbers !!

Image

പല്ലിനു നിറം കിട്ടാന്‍ പഴത്തൊലി !!

Image

Talking Health - A darshana tv health programme

ആരോഗ്യമേഖലയിലെ മൂന്ന്ചികിത്സാ രീതികളെ വിമര്‍ശനാത്മകമായിപരിശോധിക്കുന്ന ചര്‍ച്ചാപരിപാടി.രോഗങ്ങളുടെ പിടിയിലായ കേരളം ആവശ്യപ്പെടുന്ന ചികിത്സാരീതി ഏതാണ്?പാരമ്പര്യത്തിന്റെ ആയുര്‍വ്വേദമോ?ശാസ്ത്രീയതയുടെ അലോപ്പതിയോ?ലാളിത്യത്തിന്റെ ഹോമിയോപ്പതിയോ?എന്താവണം ചികിത്സാരീതി?ഈ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരും പൊതുജനങ്ങളും നടത്തുന്ന ക്രിയാത്മക സംവാദമാണ് ദര്‍ശന ടി.വി അവതരിപ്പിക്കുന്ന Talking Health

അവന്റെയൊരു മസിലിന്റെ ചുറ്റളവ്‌ 31 ഇഞ്ചാണ്‌!

Image
അനാവശ്യമായി ബലം പിടിച്ചു നടക്കുന്നവരെ കാണുമ്പോള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ 'മസിലു കണ്ടോ'യെന്ന്‌ അടുത്തു നില്‍ക്കുന്നവരോട്‌ കമന്റ്‌ പറഞ്ഞ്‌ ഒരു 'കൊട്ടു' കൊടുക്കാന്‍ ആര്‍ക്കായാലും താല്‍പര്യമുണ്ടാവും. എന്നാല്‍, ഈ കളിയാക്കലിന്‌ പലപ്പോഴും 'ഇര'യുടെ മസിലുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ഇത്തരം കമന്റ്‌ പാസാക്കി ആത്മനിര്‍വൃതിയടയുന്നവര്‍ ഉറപ്പായും ഈജിപ്‌റ്റുകാരനായ മുസ്‌തഫ ഇസ്‌മയിലിന്റെ മസില്‍ കണ്ടിട്ടുണ്ടാവില്ല. മസില്‍ പിടിച്ച്‌ അടുത്തിടെ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റിയ ആളാണ്‌ ഇരുപത്തിനാലുകാരനായ മുസ്‌തഫ!അതെ, മുസ്‌തഫയുടെ തലക്കനത്തിന്റെ കാര്യമല്ല യഥാര്‍ഥ മസിലിന്റെ കാര്യമാണ്‌ പറയുന്നത്‌. കൈയുടെ മസിലിന്റെ കാര്യത്തില്‍ മുസ്‌തഫയാണ്‌ ലോകത്തില്‍ ഒന്നാമന്‍. മുസ്‌തഫ കൈ ചുരുട്ടിയാല്‍ ഉരുണ്ട്‌ കയറുന്ന മസിലിന്റെ ചുറ്റളവ്‌ 31 ഇഞ്ചാണ്‌! അതായത്‌, മുതിര്‍ന്ന ഒരാളുടെ അരവണ്ണത്തിനൊപ്പം മസില്‍!കഴിഞ്ഞ പത്ത്‌ വര്‍ഷമായി ദിവസം രണ്ടു നേരം ജിമ്മില്‍ കസര്‍ത്ത്‌ നടത്തിയാണ്‌ മുസ്‌തഫ ആരുടേയും കണ്ണു തളളിക്കുന്ന മസില്‍ സ്വന്തമാക്കിയത്‌. അഞ്ച്‌ വര്‍ഷം മുമ്പ്‌ സ്വദേശമായ ഈജിപ്‌തില്‍ ...

ഒരു ക്യാന്‍ ശുദ്ധവായു 42 രൂപയാണ്‌ ചൈനയില്‍?

ശീതളപാനീയം വില്‍ക്കുന്ന കടയിലോ ബേക്കറിയിലോ മറ്റോ ചെന്നു കയറുമ്പോള്‍ 'ഒരു ക്യാന്‍ ശുദ്ധവായു എടുക്കട്ടെ' എന്ന്‌ കടയുടമ ചോദിക്കുന്ന കാലം അതിവിദൂരമല്ല! ശുദ്ധവായു അതും ക്യാനില്‍? ചൈനയിലെ ചെന്‍ ഗുവാന്‍ങ്‌ബിയാവോ എന്ന കോടീശ്വരന്‍ ലോകത്തിലാദ്യമായി..........,

അവയവ ദാനത്തിനായി ഒരു വെബ്സൈറ്റ് !!

ഒരാളുടെ  മരണാനന്തരം  കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം.  കണ്ണിന്‍റെ    കാഴ്ചപടലം സംബന്ധിയായ  അന്ധതയ്ക്ക്  മാത്രമേ  നേത്രദാനം  പരിഹാരമാകൂ. മറ്റ് തരത്തിലുള്ള  അന്ധതയ്ക്ക്  പരിഹാരമല്ല.  നേത്രദാനം  പരോപകാര പ്രവര്‍ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു  മാതൃകാപരമായ  ഏറ്റവും വലിയ  പുണ്യകര്‍മ്മം.  അത്  സ്വമേധയാ  ചെയുന്ന ഒരു  കര്‍മ്മമാണ് .മരണാനന്തരം ജിവിച്ചിരിക്കുമ്പോള്‍ തന്നെ  മരന്നാനന്തരനേത്രദാനത്തെ കുറിച്ച വ്യവസ്ത്ഥ ചെയ്യാവുന്നതാണ്. ഏറ്റവും  വലിയ  സല്‍കര്‍മ്മം  ചെയ്തതിന്  ശേഷം  ഇ ഒരു  ജന്മത്തിന് വിട  നല്‍കാം.  ഈ സല്‍കര്‍മ്മത്തെ  ജിവിച്ചിരിക്കുന്ന  അവരുടെ  ബന്ധുക്കളാണ് പ്രാവര്‍ത്തികമാകേണ്ടത്. ആ പരദേഹിയുടെ ആഗ്രഹം  സഫലമാകേണ്ട  കര്‍മ്മം ശേഷിക്കുന്ന ബന്ധുകളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തമാണ്. അത്  മറക്കാതെ ചെയ്യുക. ആ പുണ്ണ്യാത്മാവിന്  മരണാനന്തരം  എന്തെങ്കിലും  കര്‍മ്മം  ചെയുവാനുദേശിക്കുന്നുണ്ടെങ്കില് ‍ ഈ...