പുതുവര്‍ഷത്തില്‍ ചില ആരോഗ്യചിന്തകള്‍ !!
ഒട്ടേറെ പ്രതീക്ഷകളോടെ വീണ്ടുമൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടും നാട്ടാരും . എല്ലാ പുതുവത്സരത്തെയും നാം വരവേല്‍ക്കുന്നത് പുതിയ കുറേ തീരുമാനങ്ങളോട് കൂടിയാണ്. എന്നാല്‍ മിക്കപ്പോഴും ഇത്തരം തീരുമാനങ്ങള്‍ക്ക് ഒന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നതാണ് സത്യം.എങ്കിലും ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കാനായി ചില തീരുമാനങ്ങള്‍ എടുത്തുകൊണ്ട് 2012 നെ വരവേല്‍ക്കാം. ഭക്ഷണം , വ്യായാമം , ഉറക്കം എന്നിവ പരസ്പര പൂരകങ്ങളാണ് എന്ന് ഓര്‍ക്കുക. ഇവ മൂന്നും സന്തുലിതമാവുമ്പോള്‍ മാത്രമെ , ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാവൂ. ദിവസവും അല്‍പ സമയം വ്യായാമത്തിനായി മാറ്റി വെയ്ക്കുക. വ്യായാമം ചെയ്യുന്നത് വഴി ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും സ്വന്തമാക്കാം. പ്രാതല്‍ നിര്‍ബന്ധമായും കഴിക്കണം. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുന്ന...