തിരുവനന്തപുരം: കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന
ക്യാമറയുമായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്)
ശാസ്ത്രജ്ഞര്‍. ഇവിടെ ബയോ ഫോട്ടോണിക്‌സ് ലബോറട്ടറിയിലെ ഡോ.എന്‍.സുഭാഷിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് കാന്‍സര്‍ രോഗനിര്‍ണയ രംഗത്ത് വിപ്ലവകരമാവുന്ന ഈ
കണ്ടുപിടിത്തത്തിന് പിന്നില്‍. വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞ ഈ ഉപകരണം
വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള പ്രാഥമിക
ശ്രമങ്ങളിലാണിപ്പോള്‍. 'ഡിഫ്യൂസ് റിഫ്‌ളക്ടന്‍സ് ഇമേജിങ്' എന്ന
സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. രോഗം
ബാധിച്ച കോശങ്ങളില്‍ ഓക്‌സിജനേറ്റഡ് ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞിരിക്കും.
ടങ്‌സ്റ്റണ്‍ ഫിലമെന്റില്‍ നിന്നുള്ള പ്രകാശം ഉപയോഗിച്ച് ഇത്തരം
കോശങ്ങളുടെ സാന്നിദ്ധ്യം പെട്ടെന്ന് വേര്‍തിരിച്ച് അറിയാനാവുന്ന
സംവിധാനത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. പ്രത്യേകതരം ക്യാമറയിലൂടെ
ഇതിന്റെ ഇമേജ് ലഭിക്കും. ഏറ്റവും തീവ്രവും ദോഷകരവുമായ കാന്‍സര്‍ കോശങ്ങള്‍
എവിടെയാണെന്നും ഇതിലൂടെ കണ്ടെത്താനാവും.
ബയോപ്‌സി പരിശോധനയ്ക്ക് കോശങ്ങള്‍ എടുക്കേണ്ട കൃത്യസ്ഥലം ഏതാണെന്ന് ഡോക്ടര്‍മാര്‍ക്ക് ഇതിലൂടെ മനസ്സിലാക്കാനാവും. രോഗബാധയുടെ നിര്‍ണായക സ്ഥാനം മനസ്സിലാക്കി അവിടെനിന്നുള്ള കോശങ്ങള്‍ ബയോപ്‌സി പരിശോധനയ്ക്ക് അയയ്ക്കാത്തതുകൊണ്ട് രോഗം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ കാലതാമസമുണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ പുതിയ ഉപകരണത്തിന് കഴിയുമെന്ന് ഡോ.എന്‍.സുഭാഷ് പറഞ്ഞു. മെഡിക്കല്‍ ക്യാമ്പുകളിലും മറ്റും ഒട്ടേറെപ്പേരെ പരിശോധിച്ച് രോഗമുണ്ടോയെന്ന് വിലയിരുത്താനും ഇത് സൗകര്യകരമാണ്. ആന്തരികാവയവങ്ങള്‍ പരിശോധിക്കുന്ന എന്‍ഡോസ്‌കോപ്പിയിലും ഇത് ഉപയോഗിക്കാം.
വായിലെ കാന്‍സര്‍ കണ്ടുപിടിക്കാനാണ് ഇത് ആദ്യം പരീക്ഷിച്ചത്. തിരുവനന്തപുരം ഡെന്റല്‍ മെഡിക്കല്‍കോളേജിലായിരുന്നു ആദ്യ പരീക്ഷണം. ഇവിടെ 98 ശതമാനം കൃത്യതയോടെ ഇത് പ്രവര്‍ത്തിച്ചു. വായിലെ കാന്‍സറിനൊപ്പം സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍ണയത്തിനും ആര്‍.സി.സി യില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. ഡോ. സുചേത, ഡോ. സെസ്സാല്‍ തോമസ് എന്നിവരാണ് ഇവിടെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇവിടത്തെ ഫലവും വിജയകരമാണെന്ന് ഡോ.സുഭാഷ് പറഞ്ഞു.
ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ വിലകൂടിയ ക്യാമറയും ഫില്‍റ്ററുമൊക്കെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവയുടെ സ്ഥാനത്ത് വിലകുറഞ്ഞവ ഉപയോഗിക്കാനാവുമോയെന്ന് പരീക്ഷിക്കുന്നുണ്ട്. വൈകാതെ തന്നെ ഇത് രോഗനിര്‍ണയത്തിന് വ്യാപകമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഡോ.സുഭാഷ് പറഞ്ഞു.
നാലുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വിജയകരമായി പരീക്ഷിക്കാനായത്. ഡോ. ജയന്തിജയരാജ്, ഡോ. മഞ്ജുസ്റ്റീഫന്‍, ഡോ. വി.ടി. ബീന, നിഷ ജി.ഉണ്ണി എന്നിവരാണ് ഡോ. സുഭാഷിനൊപ്പം ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

No comments:
Post a Comment