ചെരുപ്പ്, ഷൂ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
ഫാഷന്റെ അവശ്യചേരുവ കൂടിയാണ് ഇന്നു പാദരക്ഷകൾ. ആകൃതിയിലും ഉയരത്തിലും ഉൾപ്പെടെ പല പുതുമകൾ നമ്മൾ ഫാഷനും ഭംഗിക്കും വേണ്ടി പരീക്ഷിക്കുന്നു. പാദരക്ഷകളിൽ എക്കാലത്തേയും ഏറ്റവും ഉയരമുള്ള ഫാഷൻ ഉപ്പൂറ്റി ഉയർന്ന ഹൈഹീൽ ചെരുപ്പുകൾ തന്നെ. ഹീലിന്റെ ഉയരം ഒരിഞ്ചു മുതൽ ഉയർന്നുയർന്ന് ആറിഞ്ചുവരെ പോകുന്നു. ഓരോ ഇഞ്ച് ഉയരുമ്പോഴും നടുവേദന, മുട്ടിന്റെ തേയ്മാനം, പാദങ്ങളിലെ വേദന, കാൽവണ്ണകളിലെ പേശികളുടെ വേദന തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രശ്നങ്ങളുള്ളവർ സോളിനും ഹീലിനും കട്ടി കുറഞ്ഞ ചെരിപ്പുകൾ ധരിച്ചു നോക്കൂ. ചിലപ്പോൾ നല്ല ഫലം കിട്ടിയെന്നുവരും. ഹൈ ഹീൽ വേണ്ട ഉയരം കുറഞ്ഞവർ ഉയരം തോന്നിക്കാൻ ഉയർന്ന ഹീൽ ഉപയോഗിക്കുന്ന ശീലവും ഉണ്ട്. ഇത്തരക്കാർക്ക് ഹീലിനൊപ്പം ഉയരമുള്ള സോളുള്ളവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരിഞ്ചിൽ കൂടുതൽ ഉയരം കൂടിയ ഹീൽ ചെരുപ്പുകളോ ഷൂസുകളോ ഉപയോഗിക്കുന്നവർ ദിവസം മൂന്നോ നാലോ മണിക്കൂർ നേരത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം. ചെരുപ്പും ഷൂസും വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് കോട്ടംതട്ടാതെ ചെരുപ്പും ഷൂസുമൊക്കെ തിരഞ്ഞെടുക്കാം. ധരിക്കാൻ ഏറ്റവും പാകമായ, സുഖക...