കാന്‍സര്‍ നേരത്തേ കണ്ടെത്താന്‍ ക്യാമറ !!
തിരുവനന്തപുരം: കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ക്യാമറയുമായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) ശാസ്ത്രജ്ഞര്‍. ഇവിടെ ബയോ ഫോട്ടോണിക്‌സ് ലബോറട്ടറിയിലെ ഡോ.എന്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാന്‍സര്‍ രോഗനിര്‍ണയ രംഗത്ത് വിപ്ലവകരമാവുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞ ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള പ്രാഥമിക ശ്രമങ്ങളിലാണിപ്പോള്‍.