പ്രകൃതിക്ക് അതിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്തിയേ പറ്റൂ. പ്രളയവും ഭൂകമ്പവും കൊടുങ്കാറ്റുമൊക്കെ അതിനുവേണ്ടി പ്രകൃതി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. എന്നാല്‍ മനുഷ്യബുദ്ധിയുമായി മല്‍സരിക്കേണ്ടി വന്നതോടെ പ്രകൃതിക്ക് പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടി വന്നു. അങ്ങനെ രോഗങ്ങള്‍ മനുഷ്യരാശിക്കുമേല്‍ ഭീതിയുടെ നിഴല്‍ വിരിച്ചുകൊണ്ട് താണ്ഡവമാടിത്തുടങ്ങി. ഒരിക്കല്‍ കോളറയാണെങ്കില്‍ മറ്റൊരിക്കല്‍ വസൂരി. എന്നാല്‍ മനുഷ്യന്റെ തലച്ചോറ് അതിനെയെല്ലാം അമര്‍ച്ചചെയ്യാനുള്ള വഴി കണ്ടെത്താന്‍ തുടങ്ങി. വൈദ്യശാസ്ത്രത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ചയ്ക്കുമുമ്പില്‍ പ്രകൃതി ഇടയ്ക്കൊന്നു ശങ്കിച്ചു നിന്നു. പിന്നെ പൂര്‍വ്വാധികം ശക്തിയോടെ മാരകരോഗത്തിന്റെ വിത്തുമായി വീശിയടിച്ചു. കാന്‍സറിന്റെ രൂപത്തിലാണ് കാലന്‍ മനുഷ്യജീവനെ കവര്‍ന്നെടുക്കാനെത്തുന്നതെന്ന് കരുതുന്നവരാണ് ഇന്ന് ഏറെയും.
കാന്‍സറിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് എല്ലാവരേയും ഇത്രയേറെ ഭയപ്പെടുത്തുന്നത്. കോളറേയും വസൂരിയേയും പേടിച്ച് ഒളിച്ചിരുന്നവരും രക്ഷപ്പെട്ടവരും ധാരാളം. എന്നാല്‍ കാന്‍സര്‍ ഏത് ഒളിത്താവളത്തിലും എത്തും. കൊട്ടാരമെന്നോ കുടിലെന്നോ അതിന് നോട്ടമില്ല. മന്ത്രിയെന്നോ സൂപ്പര്‍സ്റാറെന്നോ നോട്ടമില്ല. കാന്‍സര്‍ പണ്ടേ ഒളിഞ്ഞും പതുങ്ങിയും ഭൂമുഖത്ത് നാശം വിതച്ചുകൊണ്ടിരുന്നെങ്കിലും അതിന്റെ ഉറവിടവും രൂപവും സ്വഭാവവും കാഠിന്യവും കണ്ടെത്തിയത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. പണ്ടൊക്കെ പനി പിടിച്ച് മരിച്ചവരുടെയും ദുഷ്ടവ്രണവും കവിള്‍വാര്‍പ്പുമൊക്കെ വന്നു മരിച്ചവരുടെയുമൊക്കെ കൂട്ടത്തില്‍ കാന്‍സര്‍ എന്ന വില്ലന്‍ തട്ടിയെടുത്തവരും കാണും. ഇന്ന് കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നതുകൊണ്ടാവാം രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായി തോന്നാനുള്ള ഒരു കാരണം. ജീവിതശൈലിയില്‍ വന്ന മാറ്റം കാന്‍സര്‍രോഗികളെ സൃഷ്ടിക്കുന്നു എന്ന വസ്തുതയും ഇതിനോടൊപ്പംതന്നെ നിലനില്‍ക്കുന്നുണ്ട്. for more read ! click here

No comments:
Post a Comment