Posts

Showing posts with the label Eye News

കണ്ണുകാണാത്തവര്‍ക്കായി സ്മാര്‍ട്ട് വാച്ച് !!

വാഷിങ്ടണ്‍: കാഴ്ചയില്ലാത്തവര്‍ക്ക് സന്ദേശങ്ങളും ഇ-പുസ്തകങ്ങളും വായിക്കാന്‍ ബ്രെയ്ലി ലിപിയില്‍ തയാറാക്കിയ ഡോട്ട് (Dot) സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍. ദക്ഷിണ കൊറിയയിലെ ഒരു കമ്പനിയാണ് വാച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് വാച്ച് ആദ്യമായാണ് വിപണിയിലത്തെുന്നത്. ബ്ളുടൂത്ത് വഴി ബന്ധിപ്പിച്ച് മറ്റ് ഉപകരണങ്ങളില്‍നിന്നുമുള്ള ലിങ്കുകള്‍ ബ്രെയ്ലി ലിപിയില്‍ വായിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ പ്രധാന സവിശേഷത. ഉപഭോക്താവിന് മൊബൈലില്‍ വാചകത്തിലുള്ള സന്ദേശം ലഭിക്കുമ്പോള്‍ ഫോണിലെ ആപ്ളിക്കേഷന്‍ ഇത് ബ്രെയ്ലി ലിപിയിലേക്ക് മൊഴിമാറ്റി ബ്ളൂടൂത്ത് വഴി സ്മാര്‍ട്ട് വാച്ചിലേക്ക് അയക്കും. അതില്‍നിന്ന് ബ്രെയ്ലി ലിപിയില്‍ വായിക്കാം. ഉപഭോക്താവിന് അനുസൃതമായ രീതിയില്‍ വായനയുടെ വേഗം ക്രമീകരിക്കാനുള്ള സംവിധാവുമുണ്ട്. ഇ-പുസ്തകങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ ബ്രെയ്ലി ലിപിയിലുള്ള പുതിയ സംവിധാനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ( courtesy:madhyamam )

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; യുവതിയുടെ കാഴ്ച പോയി !!

ബെയ്ജിങ്: സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം മൂലം ചൈനീസ് യുവതിയുടെ കാഴ്ച മങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച ലിയു എന്ന ചൈനീസ് യുവതിയുടെ വലതു കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ടു. ദിവസം നാലു മണിക്കൂറോളം യുവതി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രെ. നവംബറില്‍ ഫുജിയാന്‍ പ്രവിശ്യയിലെ യുവാവിന്‍െറ വലതു കണ്ണിന്‍െറ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ഇയാള്‍ ദിവസവും 10 മണിക്കൂറിലധികം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറുണ്ടത്രെ. ഇരുട്ടില്‍ ദീര്‍ഘനേരം സ്ക്രീനിലെ ലേസര്‍ രശ്മികള്‍ നോക്കിയിരിക്കുന്നത് റെറ്റിനക്ക് തകരാറുണ്ടാക്കുമെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നു. (courtesy: madhyamam )

കണ്ണട ഏതു വേണം?

തമിരമോ വെള്ളെഴുത്തോ ഗ്ളൂക്കോമയോ ഏതുമാവട്ടെ, കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറുണ്ടെങ്കില്‍ പ്രഥമവും എളുപ്പവുമായ പ്രതിവിധി ഒന്നേയുള്ളൂ. അതു മറ്റൊന്നുമല്ല, കണ്ണടതന്നെ.  കാഴ്ചത്തകരാറിന് ഡോക്ടര്‍ കണ്ണട നിര്‍ദ്ദേശിക്കുന്നതോടെ ഏതു കണ്ണട വാങ്ങണമെന്ന ആലോചനയിലായിരിക്കും രോഗി.  കണ്ണട മുഖത്തിന് ഒരു അലങ്കാരം കൂടിയായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. മുഖത്തിനിണങ്ങുന്ന ഒരു കണ്ണട തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ മനസറിഞ്ഞ് കണ്ണടബ്രാന്റുകളും ഒപ്പത്തിനൊപ്പം മല്‍സരിക്കുന്നുണ്ട്. 

To Know about Dry-Eye !

Eye theory 20-20-20    twenty minute read/watch in tv/computer screen and then look to your near 20 feet distance any greenary scene. and then twenty second watch and then return-continue your job in computer or watching tv. this is the best formula for healty eye and get it till end of your life

Vasan Eye care hospital; largest network in india and abroad !

VASAN EYE CARE HOSPITALS, Enhancing vision,  [ 100 + hospitsls, 650 + dedicated ophthalmologists, 7500 + trained staff, All over india hospital net work, recently opening in 7 indian states also. international outlets also, UAE, SRILANKA, OMAN. [ IN KERALA ALREADY, COCHIN M.G. ROAD, PALARIVATTOM, CALICUT, TRAIVANRUM, KANNUR, KOTTAYAM. OPENING SOON IN KERALA THALASSERY, TIRUVALLA, KASARGOD, KOLLAM, PERINTHALMANNA, KALPETTA ]for more details click here

കണ്ണിന്റെ ആരോഗ്യത്തിന് യോഗ !!!

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ ആരോഗ്യം നിലനിര്‍ത്താന്‍ കണ്ണിനും വ്യായാമം ആവശ്യമാണ്. ബോളുകള്‍ ഉപയോഗിച്ചുള്ള കളികള്‍, ഓട്ടം എന്നിവയിലേര്‍പ്പെടുമ്പോഴുള്ള ചലനത്തിലൂടെ കണ്ണിന് സാധാരണഗതിയില്‍ വ്യായാമം ലഭിക്കുന്നു. എന്നാല്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും ടി.വിക്കും മുന്നില്‍ ചടഞ്ഞ് കൂടുന്ന പുതുതലമുറയ്ക്ക് കണ്‍ കുഴികളിലുള്ള മസിലുകള്‍ക്ക് വ്യയാമം ലഭിക്കുന്നില്ല. ഇത് കാഴ്ച ശക്തിയെ എളുപ്പം തകരാറിലാക്കുന്നു. ഇത്തരക്കാര്‍ക്ക് വളരെ പ്രയോജപ്രദമാണ് കണ്ണിന് വേണ്ടിയുള്ള യോഗ. ത്രതക (വ്യത്യസ്ഥ വസ്തുക്കളില്‍ ദൃഷ്ടി കേന്ദ്രീകരിച്ചുള്ള വ്യായാമം) വലതുകൈ നിങ്ങളുടെ മുന്നിലായി പിടിക്കുക. എല്ലാ വിരലുകളും മടക്കി തള്ളവിരല്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുക. കൈ കണ്ണിന്റെ അതേ ലെവലിലായിരിക്കണം. നോട്ടം തള്ളവിരല്‍ നഖത്തില്‍ കേന്ദ്രീകരിക്കുക. നോട്ടം അവിടെനിന്ന് പിന്‍വലിച്ച് മൂക്കിന്റെ അറ്റത്ത് കേന്ദ്രീകരിക്കുക. വീണ്ടും തള്ളവിരലിലേക്കും മൂക്കിന്‍ തുമ്പത്തേക്കും നോട്ടം ആവര്‍ത്തിക്കുക. ഇതാണ് ഒരു റൗണ്ട്. ഇതിന് ശേഷം കണ്ണിന് വിശ്രമം നല്‍കുകയും കൈകള്‍ ചൂടാക്കി കണ്‍പോളകള്‍ അടച്ച് അതിന് മുകളില്‍ വയ്ക്കുകയും ചെയ...

തിമിര പരിശോധനയ്ക്കും മൊബൈല്‍ ഫോണ്‍ - (ഷെരീഫ് വെണ്ണക്കോട്‌ )

Image
മൊബൈല്‍ ഫോണുകള്‍ സര്‍വവ്യാപിയാവുക മാത്രമല്ല, അതിന് കഴിയാത്തതായി ഒന്നുമില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തിരിമപരിശോധനയാണ് മൊബൈല്‍ ഫോണിന്റെ സാധ്യതകളിലേക്ക് കടന്നു വരുന്ന പുതിയ ഐറ്റം. വളരെ ലളിതമായി മൊബൈലിന്റെ സഹായത്തോടെ തിമിരം നിര്‍ണയിക്കാവുന്ന സംവിധാനമാണ് കണ്ടുപിടിച്ചിരിക്കുന്നത്. പ്രായമായവര്‍ക്കിടയില്‍ സാധാരണ കാണപ്പെടുന്ന ഒരു നേത്രപ്രശ്‌നമാണ് തിമിരം. ആസ്പത്രികളില്‍ പോയി സമയം കൊല്ലുന്ന പരിശോധനകള്‍ക്ക് കാത്തുകെട്ടി കിടക്കാതെ തന്നെ മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താം. സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ചെലവുകുറഞ്ഞ ഒരു ഉപകരണമാണ് തിമിരപരിശോധനയ്ക്ക് സഹായിക്കുക. ഗ്രാമീണര്‍ക്കും വിദൂര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. അമേരിക്കയില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ശാസ്ത്രജ്ഞരാണ് തിമിരം പരിശോധിക്കാനുള്ള കൊണ്ടുനടക്കാവുന്നതും മൊബൈലില്‍ ഘടിപ്പിക്കാവുന്നതുമായ ഉപകരണം കണ്ടുപിടിച്ചത്. ചെലവ് കുറഞ്ഞ സംവിധാനമാണിത്. മൊബൈലില്‍ കാഴ്ച് പരിശോധിക്കാനുള്ള സംവിധാനം നേരത്തെതന്നെ ഇവര്‍ കണ്ടു...