Posts

Showing posts from May, 2016

ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നവർ നിർബന്തമയും ഇതൊന്നു കാണുക...!!!

പുളി മഹാത്മ്യം !!

വാളൻപുളി :: തേൻപുളി, കോൽപ്പുളി, മരപ്പുളി, എന്നൊക്കെ പ്രാദേശീകമായും, ദന്തസാര, അമ്ളീക, ചിഞ്ച, തിന്ത്രിണീ, എന്ന് സംസ്കൃതത്തിലും, പുളീയമരം എന്ന് തമിഴിലും അറിയപ്പെടു ന്ന പുളിമരത്തെ ദക്ഷിണേന്ത്യയിൽ പലയിനങ്ങളായി. ധാരാളം കാണപ്പെടുന്നതും, മലയാളിക്ക് അന്യമല്ലാത്തതുമാണ്. ദർശന മാത്രയിൽത്തന്നെ മാന്ത്രിക വിദ്യയെന്നപോലെ ജിഹ്വാ രസനേന്ദ്രിയങ്ങളെ മോഹക്കപ്പലായി മാറ്റി, ആസക്തിയും, വിരക്തിയും ഒരു പോലെയേകുന്ന തിന്ത്രിണി. പൊഴിച്ചിടുന്ന ഇലകളുടെ അമ്ളതകൊണ്ട് മറ്റൊരു സസ്യത്തേയും തന്റെ ചുവട്ടിൽ വളരാൻ അനുവദിക്കാത്ത സ്വാർത്ഥയെന്ന ദുഷ്പേരുണ്ടെങ്കിലും മനുഷ്യന് ഗുണ സാധ്യമായതൊക്കെയും നൽകുവാൻ തയ്യാറാവുന്ന തേൻ പുളി. പല  ആയുർവ്വേദ ഔഷധങ്ങളിലും പ്രധാന ചേരുവയായ വാളൻപുളിയുടെ ഇലയും 'പൂവും, കായും, കുരുവും, വേരും ഔഷധ യോഗ്യ ഭാഗങ്ങളാണ്. ചെറുപ്രായത്തിൽ മുത്തശ്ശി വാത്സല്യത്തോടെ തയ്യാറാക്കി ഗുണങ്ങൾ വർണ്ണിച്ച് കുടിപ്പിച്ച പുളിങ്കുരു പായസ സ്വാദിന്റെ മധുരിമയ്ക്കൊപ്പം, നഷ്ടമായ പഴമയുടെ നൊമ്പരവും കടക്കണ്ണിലൂറുന്നു, പുളിയില ഇടിച്ചു പിഴിഞ്ഞ നീരിൽ ,പച്ചമഞ്ഞളും, ഇല്ലത്തിൻ കരിയും മീറയും, കുന്തിരിക്കവും, മഞ്ചട്ടിക്കോലും, കറുത്ത...