Posts

Showing posts from July, 2011

Naked Jim !!!

മാഡ്രിഡ്: നഗ്നത പലപ്പോഴും പലരെയും ആകര്‍ഷിക്കുന്ന കാര്യമാണ്. നഗ്നതപോലെ വാര്‍ത്താപ്രാധാന്യം കിട്ടുന്ന മറ്റു വിഷയങ്ങള്‍ വളരെക്കൂടുതലൊന്നുമില്ല. സ്‌പെയിനിലെ ഒരു ജിം പയറ്റിയിരിക്കുന്നതും ഇതേ തന്ത്രമാണ്. ചുരുക്കിപ്പറഞ്ഞാല്‍ നഗ്നതയുടെ പേരില്‍ ആളെക്കൂട്ടുകയെന്നതുതന്നെയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. സ്‌പെയിനിലെ ബാസ്‌ക്വെയിലുള്ള ഈസി എന്ന ജിമ്മിലാണ് നഗ്നത താരമായിരിക്കുന്നത്. ഈ ജിമ്മില്‍ പൂര്‍ണനഗ്നരായി ആണിനും പെണ്ണിനും വ്യായാമം ചെയ്യാം. ജിമ്മില്‍ വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് കൂടുതല്‍പ്പേരെ ആകര്‍ഷിക്കനായി ജിം ഉടമ പുതിയ തന്ത്രം പയറ്റിയത്. സ്‌പെയിനില്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ആളുകളെല്ലാം ചെലവുചുരുക്കലിനെക്കുറിച്ച് ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ പണം മുടക്കി ജിമ്മില്‍ വരുന്നവരുടെ എണ്ണവും കുറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് താന്‍ എന്തെങ്കിലും പ്രത്യേകത എടുത്തുകാണിച്ച് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ജിം ഉടമ മെര്‍ഷെ ലാസെകെ പറയുന്നു. അങ്ങനെ വ്യത്യസ്തതയ്ക്കുവേണ്ടി ചിന്തിച്ച അവര്‍ക്ക് ലഭിച്ചതാകട്ടെ നഗ്നതയെന്ന ആശയമാണ്. പണത്തിനുവേണ...