ഗര്ഭകാലത്ത് അള്ട്രാസൗണ്ട് സ്കാനിംഗ് ഇന്ന് പതിവാണ്. ഗര്ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില് കണ്ടുപിടിക്കാന് ഈ മാര്ഗം സഹായിക്കുന്നു. കുഞ്ഞിന്റെ ലിംഗനിര്ണയത്തിനും നിയമവിരുദ്ധമെങ്കിലും ഈ രീതി ഉപയോഗിച്ചു വരുന്നുണ്ട്. അള്ട്രാസൗണ്ട് സ്കാനിംഗ് ഗര്ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നുണ്ടോയെന്ന കാര്യത്തെ പറ്റി നല്ലതും ചീത്തയുമായ അഭിപ്രായങ്ങള് ഉയര്ന്നു വരുന്നുണ്ട്. ഉയര്ന്ന ഫ്രീക്വന്സിയിലുള്ള സൗണ്ട് വേവുകള് യൂട്രസിലേക്കു കടത്തി വിട്ട് അതിനെ പിന്നീട് കമ്പ്യൂട്ടര് സഹായത്തോടെ വിശകലനം ചെയ്യുകയാണ് സ്കാനിംഗില് ചെയ്യുന്നത്. ഇത്തരത്തിലുള്ള സ്കാനിംഗ് പൂര്ണമായും സുരക്ഷിതമാണെന്ന് പറയാനാവില്ല. അള്ട്രാസൗണ്ട് വേവുകള് ശരീരകോശങ്ങളിലൂടെ കടന്നുപോകുമ്പോള് ചൂട് ഉല്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടു ഡിഗ്രി സെന്റിഗ്രേഡ് വരെ ഈ ഊഷ്മാവ് ഉയരാം. ഇത് ഗര്ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കാം അള്ട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോള് ശരീരകോശങ്ങളില് ചെറിയ കുമിളകളുണ്ടാകുന്നുണ്ട്. ഇത് കോശങ്ങള് നശിക്കുവാനും കുഞ്ഞിന് കിഡ്നി, കരള് സംബന്ധമായ തകരാറുകളുണ്ടാക്കാനും കാരണമാകുന്നുണ്ട്. എന്നാല് ഇവ സ്കാനിംഗിന്റെ ചെറിയൊരു വശം മാത്രമാണ്. സാധാരണ ഗതിയില് ഗര്ഭസ്ഥ ശിശുവിന്റെ തകരാറുകള് കണ്ടെത്തുക എന്ന പ്രധാന കര്ത്തവ്യം തന്നെയാണ് അള്ട്രാസൗണ്ട് സ്കാനിംഗിലൂടെ നടക്കുന്നത്.
(courtesy;thatsmalayalam.oneindia.com)
No comments:
Post a Comment