Posts

Showing posts from December, 2014

കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. !!

Image
ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമ ാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ. കോഴിക്കോട്‌: അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌. ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌. ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌. വേദന സംഹാരികള...