ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള കെഗല്‍ വ്യായാമം. !!
മുറുക്കം കിട്ടാന്‍ കെഗല്‍ വ്യായാമം ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള ഏറ്റവും മികച്ച സ്വയം പരിശീലന മാര്‍ഗങ്ങളിലൊന്നാണ് കെഗല്‍ വ്യായാമം. ആര്‍നോള്‍ഡ് കെഗല്‍ എന്ന ഡോക്ടര്‍ 1950ല്‍ നിര്‍ദ്ദേശിച്ചതാണ് ഈ വ്യായാമ ചികിത്സ. അതുകൊണ്ടാണ് കെഗല്‍സ് എക്‌സര്‍സൈസ് എന്ന പേര്. സ്വയമറിയാതെ മൂത്രം പോകുന്ന രോഗികള്‍ക്ക് അതു പിടിച്ചുനിര്‍ത്താനുള്ള ഒരു ഉപായം എന്ന നിലയിലാണ് ഡോ. കെഗല്‍ ഇതു നിര്‍ദ്ദേശിച്ചത്. അനിയന്ത്രിത മൂത്രംപോക്ക് ഉള്ള ഏതാനും സ്ത്രീകളെ ഡോ. കെഗല്‍ ഈ വ്യായാമം പരിശീലിപ്പിച്ചു. ഏതാണ്ട് ആറു മാസത്തോളം ഡോക്ടര്‍ അവരെ നിരീക്ഷിച്ചു. അനിയന്ത്രിത മൂത്രം പോക്കിന് വലിയൊരളവോളം പരിഹാരമായി. അതിനപ്പുറം ഈ സ്ത്രീകള്‍ക്കെല്ലാം ലൈംഗികബന്ധം അതിശയകരമാംവിധം ആഹ്ലാദപ്രദവുമായിത്തീര്‍ന്നു. ലൈംഗികവേഴ്ചയില്‍ ഏറെ നിയന്ത്രണങ്ങള്‍ പിടിച്ചെടുക്കാനും സ്വയം ആഹ്ലാദം കണ്ടെത്താനും പങ്കാളിക്കു കൂടുതല്‍ ആനന്ദം നല്‍കാനും ഇവര്‍ക്കു കഴിഞ്ഞു. ഈ നിരീക്ഷണങ്ങളെത്തുടര്‍ന്ന് 1952ല്‍ ഡോ. കെഗല്‍ ഈ വ്യായാമത്തിന്റെ സവിശേഷതകളെക്കുറിച്ച് ഏതാനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980കളായപ്പോഴേക്കും സ്ത്രീകളുടെ ലൈംഗികാനന്ദം വര്‍ദ്ധിപ്പിക്...