ഇരുത്തം കുറയ്ക്കൂ, ആയുസ്സ് കൂട്ടൂ.. !!
സമയത്തിന്‍െറ നല്ലൊരു പങ്കും ഇരുന്ന് തീര്‍ക്കുന്നവര്‍ക്ക് മുന്നറയിപ്പ്. ദിനേന ഇരിക്കുന്നതിന്‍െറ സമയം മൂന്ന് മണിക്കൂറെങ്കിലും നിജപ്പെടുത്തിയവര്‍ക്ക് ആയുസ്സില്‍ രണ്ടു വര്‍ഷം കൂടി ലാഭിക്കാമെന്ന് ശാസ്ത്രലോകം. ബി.എം.ജെ ഓപണ്‍ ജേണലില്‍ ആണ് ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ വിവരം. ടി.വി കാണാനുള്ള ഇരുത്തത്തിന്‍െറ അളവ് രണ്ടു മണിക്കൂര്‍ ആക്കി ചുരുക്കിയവര്‍ക്ക് ഒന്നര വര്‍ഷത്തോളം അധികം ആയുസ്സ് നീളുമെന്നും മാഗസിന്‍ പറയുന്നു.