Posts

Showing posts from June, 2021

തയ്ക്കുമ്പളം [ഷമാം]

  പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള ഈ പഴത്തിന് ഷമാം എന്നാണ് വടക്കൻ കേരളത്തില് ‍ പേര്. മസ്ക് മെലൺ (Musk Melon) എന്നും കാന്റ് ലോപ് എന്നും ഇംഗ്ലീഷിൽ പേരുള്ള ഇതിനെ മലയാളത്തിൽ തയ്ക്കുമ്പളം എന്നു വിളിക്കും. ഇളം ഓറഞ്ചു നിറത്തിലുള്ള ഈ പഴത്തിന് പപ്പായയുടെ രുചിയുമായി സാമ്യമുണ്ട്. അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും ഈ വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്. തയ്ക്കുമ്പളത്തിന്റെ ശാസ്ത്രീയ നാമം cucumis melo എന്നാണ് Cucurbitacea കുടുംബത്തിൽപ്പെട്ട ഫലമാണിത്. മത്തങ്ങ, വെള്ളരിക്ക, പടവലങ്ങ മുതലായ പച്ചക്കറികളും ഈ കുടുംബത്തിൽപ്പെട്ടതുതന്നെ. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ ഇവയാൽ സമ്പന്നം. ഷമാം എന്ന തയ്ക്കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാം. ∙ രോഗപ്രതിരോധ ശക്തിക്ക് ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകുന്നു. ശക...