താടി വളരാന്‍ ചില വഴികള്‍...........?
താടി വളരാന്‍ ചില വഴികള്‍ താടി വളര്‍ത്താതെ ഷേവ് ചെയ്ത മുഖം ആകര് ഷകമാണെങ്കിലും പല പുരുഷന്മാരും താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. പല ആകൃതിയില്‍ താടി വെട്ടിയൊതുക്കി നിര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. കട്ടിയും കരുത്തുമുള്ള താടി ശക്തനായ ഒരു പുരുഷന്‍റെ അടയാളമാണ്. ശക്തിയുടെ പ്രതീകമായ താടി ഉപേക്ഷിക്കുക എല്ലാവര്‍ക്കും സാധ്യമല്ല. ചര്‍മത്തിലെ മുറിപ്പാടുകള്‍ അകറ്റാം പലരുടെയും രഹസ്യ സന്തോഷമാവും താടി വളര്‍ത്തുന്നത്. ചിലപ്പോള്‍ ഇത് ഒരു വൈദഗ്ദ്യത്തിന്‍റെ ലക്ഷണവുമാകാം. പലരെയും സംബന്ധിച്ച് താടി നല്ലതുപോലെ വളര്‍ത്തുക എന്നത് സാധ്യമാകില്ല. ജനിതപ്രത്യേകതകളും, പ്രായവും താടി വളരുന്നതിന് പിന്നിലെ ഘടകങ്ങളാണ്. എന്നാല്‍ പ്രായത്തെ ആസ്പദമാക്കി സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ ചില വഴികളുണ്ട്. മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് അത്തരത്തില്‍ ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും. മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പ...