Posts

Showing posts with the label Kottakkal
Image
വൈദ്യത്തിലൂടെ ദേശത്തിനും കാലത്തിനും അപ്പുറത്തേക്കു പോകുന്ന പി.കെ. വാരിയര്‍ കോട്ടയ്ക്കല്‍ എന്ന സംസ്‌കാരത്തിന്റെ പതാകാ വാഹകനാണ്. കോട്ടയ്ക്കലിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അറിഞ്ഞാലേ പി.കെ. വാരിയര്‍ എന്ന മഹാ ഭിഷഗ്വരനെയും അറിയുക സാദ്ധ്യമാവൂ... കാലപ്രവാഹത്തില്‍ ഒരുപാട് കാറ്റുകള്‍ കോട്ടയ്ക്കലിനു മുകളിലൂടെ കടന്നുപോയി. അവയിലെല്ലാം കവിതയുടെയും കഥകളിയുടെയും കഷായത്തിന്റെയും ഗന്ധമുണ്ടായിരുന്നു. വാക്കിന്റെയും വൈദുഷ്യത്തിന്റെയും 'അനന്തശയനപ്പതക്കം' ധരിച്ച് മനോരമത്തമ്പുരാട്ടി ജീവിച്ച വര്‍ഷങ്ങള്‍. ഒരു പുരുഷപാണ്ഡിത്യവും അവര്‍ക്കു മുന്നില്‍ എതിര്‍നിന്നില്ല. ക്ലേശജീവിതത്തിനിടയിലും കവിതയായി അവര്‍ ജ്വലിച്ചുമറഞ്ഞു. തൂണില്‍ കാവ്യം തുളുമ്പും തുറമുഖത്തുനിന്നും കൊച്ചു നാടന്‍തോണിയില്‍ ഭയജനകമാം ഭാരതത്തിന്‍ സമുദ്രം കടക്കാന്‍ പിന്നീട് വന്നു കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍. തലനിറയെ കുടുമ, മനംനിറയെ കവിത. കോവിലകത്തെ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ത്തൊഴുത് തുടങ്ങിയതാണ് വിവര്‍ത്തനം. 871-ാം ദിവസം കൊടുങ്ങല്ലൂര് വെച്ച് തീര്‍ത്ത് കോട്ടയ്ക്കലെത്തി വേട്ടെക്കൊരു മകന് പന്തീരായിരം നാളികേരമുടച...