കാന്‍സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്‍സര്‍മൂലം കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു. ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്റെ സൂചനകള്‍. 500മുതല്‍ 800 ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍...