Posts
Showing posts from May, 2012
നഖം ആരോഗ്യക്കണ്ണാടി !!
- Get link
- X
- Other Apps
നഖം നോക്കി ഒരാളുടെ വ്യക്‌തിപരമായ സ്വഭാവ ശെവചിത്ര്യങ്ങള്‍ മനസിലാക്കാമെന്നു പണ്ടുള്ളവര്‍ പറയും. രോഗം, വ്യക്‌തിശുചിത്വം തുടങ്ങിയവയെല്ലാം നഖത്തില്‍നിന്നു മനസിലാകും.സൗന്ദര്യ ധര്‍മം മാത്രമല്ല, ആധുനിക മനുഷ്യനെ ചില സൂക്ഷ്‌മ ജോലികള്‍ ചെയ്യാനും നഖം സഹായിക്കാറുണ്ട്. ശാരീരികാരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണു നഖങ്ങള്‍. ഗുരുതരമായ പല രോഗങ്ങളും നഖത്തില്‍ മാറ്റമുണ്ടാക്കാറുണ്ട്. ചില ഡോക്‌ടര്‍മാര്‍ രോഗനിര്‍ണയ വേളയില്‍ നഖം സൂക്ഷ്‌മമായി പരിശോധിക്കുകയും ചെയ്യും. നഖ പരിചരണ മാര്‍ഗങ്ങള്‍ നഖം വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക. നഖത്തിനടിയില്‍ ബാക്‌ടീരിയയും മറ്റു വസ്‌തുക്കളും അടിയാതിരിക്കാന്‍ ഇതു സഹായിക്കും കാല്‍ നഖങ്ങള്‍ കട്ടികൂടി, വെട്ടാന്‍ പറ്റുന്നില്ലെങ്കില്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ പത്തു മിനിട്ട് കുതിര്‍ത്തുവച്ച ശേഷം വെട്ടുക. നഖം നേരേ വെട്ടി വശങ്ങള്‍ ഉരുട്ടിയെടുക്കുന്നതാണ് ഉചിതം നഖത്തിനടിയിലെ മാംസഭാഗം മുറിയാതെ നോക്കണം. ഇതു മുറിഞ്ഞാല്‍ അണുബാധയുണ്ടാകാം. നഖം കടിക്കരുത്. ഉള്ളിലേക്കു വളര്‍ന്ന കാല്‍നഖങ്ങള്‍ വെട്ടുമ്പോള്‍ പിഴുതെടുക്കരുത്. കുഴിനഖമുള്ളവര്‍ പ്രത്യേകിച്ചു...
Compare quotes from all insurance companies by one site !!
- Get link
- X
- Other Apps
Compare quotes from all insurance companies in just one click 1. അപകട മരണം അവയവ നഷ്ടം (എ ഡി ആന്‍റ് ഡി) എന്നിവയ്ക്കായുള്ള ഗുണങള്‍ പോളിസിയുടെ അടിസ്ഥാന മരണ ഗുണാനുഭവത്തിനു പുറമേ ഒരു തുക നല്‍കുന്ന ഒരു സപ്ലിമെന്‍ററി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന വ്യക്തി ഒരപകടത്തില്‍ മരണപ്പെടുകയോ അല്ലെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത വ്യക്തിയ്ക്ക് അപകടത്തിന്‍റെ ഫലമായി രണ്ട് അവയവങ്ങള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ രണ്ടു കണ്ണിലേയും കാഴ്ച നഷ്ടപ്പെടുകയാണെങ്കില്‍ ഈ അധിക തുക ലഭ്യമാകും. 2. ...
സഭാകമ്പം പെണ്‍കുട്ടികളില്‍ !!
- Get link
- X
- Other Apps
ഒരു സദസിനെ അഭിമുഖീകരിച്ച് അവര്‍ ശ്രദ്ധിക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുമ്പോഴുണ്ടാവുന്ന പരിഭ്രമമാണു സഭാകമ്പം. തനിച്ചിരിക്കുമ്പോഴോ വീട്ടില്‍ അച്ഛനമ്മമാരുടെ മുമ്പിലോ പാടാനും ആടാനുമൊക്കെ കഴിവുള്ളയാളിന് അപരിചിതമായ സദസിനു മുമ്പില്‍ പരിഭ്രമം അനുഭവപ്പെടുന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആണല്ലോയെന്ന വേവലാതിയാണ് സഭാകമ്പത്തിന്റെ പ്രധാന കാരണം. സദസ്യരുടെ പ്രതികരണത്തെപ്പറ്റിയുള്ള ഉത്കണ്ഠ, പരാജയഭീതി, അര്‍പ്പിതമായ ഉയര്‍ന്ന പ്രതീക്ഷകള്‍ തുടങ്ങി മനഃശാസ്ത്രപരമായ പല ഘടകങ്ങളും സഭാകമ്പത്തിനു പിന്നിലുണ്ട്. ഇവയൊക്കെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുമ്പോഴേക്കും പ്രകടനം നടത്താനുള്ള ഏകാഗ്രത മനസിനു നഷ്ടമാവുന്നു. കഴിവുള്ള പലരേയും ലോകം അറിയാതെ പോകുന്നത് മേല്‍പ്പറഞ്ഞ സഭാകമ്പത്തെ അതിജീവിക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാലാണ് ഒരാള്‍ക്ക് ബുദ്ധിയും ഒട്ടേറെ കഴിവുകളും ഉണ്ടായിട്ട് കാര്യമില്ല. അതുനാലാള്‍ കാണ്‍കെ പ്രയോഗിക്കാനുള്ള തന്റേടമില്ലാത്ത പക്ഷം കുടത്തിലെ വിളക്കുപോലെ എരിഞ്ഞടങ്ങുകയാവും ഫലം. ഉത്കണ്ഠയോടും സഭാകമ്പത്തോടും ആളുകള്‍ പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ചിലര്‍ക്ക് ഭാവിയില്‍ മികവുറ്റ പ്...
പ്രായപരിധി ഒഴിവാക്കി; കേള്‍വി ശസ്ത്രക്രിയ ആവശ്യക്കാര്‍ക്കെല്ലാം -മുഖ്യമന്ത്രി !!
- Get link
- X
- Other Apps
കോഴിക്കോട്: കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സാമൂഹികസുരക്ഷാ മിഷന്‍െറ ശ്രുതിതരംഗം സൗജന്യ കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ സെന്‍റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . മൂന്ന് വയസ്സില്‍ താഴെയുളള 200 കുട്ടികള്‍ക്ക് പ്രതിവര്‍ഷം ശസ്ത്രക്രിയ നടത്താനാണ് മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി ചെലവേറിയതാണെങ്കിലും പണം തടസ്സമാകില്ല. പണമില്ലാത്ത കാരണത്താലോ നിശ്ചിത പ്രായം കഴിഞ്ഞുപോയി എന്നതുകൊണ്ടോ കേരളത്തില്‍ ഇനി ബധിര-മൂകര്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബധിരരായ കുട്ടികളെ ജനിക്കുമ്പോള്‍തന്നെ കണ്ടെത്താനായി 100ല്‍ കൂടുതല്‍ പ്രസവം നടക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇതിനാവശ്യമായ യന്ത്രം സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങി...
അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത് !!
- Get link
- X
- Other Apps
മരണഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ്ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും, ഹൃദയാഘാതത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്നതിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങനെയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്. 1) ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ബോധമുണ്ടെങ്കില്‍ ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം. 2) രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം...
ലൈംഗികതയിലൂടെ ആരോഗ്യം !!
- Get link
- X
- Other Apps
മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന ലൈംഗികത പ്രപഞ്ചനിലനില്‍പ്പിനായുള്ള പ്രകൃതിയുടെ കരുതലാണ്. സംതൃപ്തമായ ലൈംഗികജീവിതത്തിന് മനുഷ്യന്റെ സ്വഭാവം, ആരോഗ്യം, രോഗപ്രതിരോധശേഷി, ആയുസ്, മാനസികോര്‍ജ്ജം, ആത്മവിശ്വാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താനാവും. മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ദാര്‍ശനികമായ കാഴ്ചപ്പാടോടെയാണ് മനുഷ്യരാശി ലൈംഗികതയെ സമീപിക്കുന്നത്. അവിടെ പരിപാവനത, പരസ്പരധാരണ, ആത്മീയത, സ്ത്രീപുരുഷപദവി തുടങ്ങിയവയ്ക്കൊക്കെ പ്രാധാന്യമുണ്ട്. ലൈംഗികഅരാചകത്വം തുടച്ചുനീക്കിക്കൊണ്ട് സ്ത്രീപുരുഷബന്ധം ധാര്‍മ്മികമായി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സമൂഹത്തിന്റെ അംഗീകാരവും അനുഗ്രഹവും തേടിക്കൊണ്ടുള്ള വിവാഹം എന്ന സന്ധിയില്‍ ഒപ്പുവയ്ക്കുന്നത്. ഈ രീതിയില്‍ ഒന്നിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള മാനസിക-ശാരീരിക ബന്ധങ്ങള്‍ വ്യക്തിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം. 1. ദൂഃഖങ്ങള്‍ മറക്കാനും ആനന്ദലഹരിക്കും മനുഷ്യജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഃഖമാണെന്നാണ് ദാര്‍ശനികന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. നഷ്ടബോധത്ത...
ഫേസ് ബുക്ക് നിങ്ങളെ മാനസിക രോഗിയാക്കും!!
- Get link
- X
- Other Apps
അ ത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫേസ് ബുക്കിന്റെ അമിതമായ ഉപയോഗം നിങ്ങളുടെ മാനസിക നിലയെ തകരാറിലാക്കുവാന്‍ കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഏതെങ്കിലും നാലാംകിട വാരികകളോ, വെബ്സൈറ്റുകളോ വായനക്കാരെ കൂട്ടുവാന്‍ വേണ്ടി അടിച്ചുവിട്ട അടിസ്ഥാനരഹിതമായ കണ്ടെത്തലാണ് ഇത് എന്ന് തെറ്റിദ്ധരിച്ച് തള്ളിക്കളയേണ്ട. കാരണം മാനസികരോഗ ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ 119ാം വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ തലമുറയെ ആശങ്കയുടെ മുള്‍മുനകളിലേക്ക് ആനയിക്കുന്ന ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. ഇത് അവതരിപ്പിച്ചതും ചില്ലറക്കാരൊന്നുമല്ല, ആഗോളതലത്തിലെ ഏറ്റവും ശ്രദ്ധേയ യൂണിവാഴ്സിറ്റികളിലൊന്നായ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവാഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ ലാറി ഡി റോസന്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കേവലം തമാശയുടേയും ആകാംക്ഷയുടേയും പേരിലാണ് പലരും ഫേസ്ബുക്കില്‍ സന്ദര്‍ശകരാകുന്നത്. തുടക്കത്തില്‍ ജോലിയുടേയും പഠനത്തിന്റേയുമൊക്കെ ഇടവേളകളില്‍ ഫേസ്ബുക്ക് സന്ദര്‍ശകരായെത്തുന്നവര്‍ ക്രമേണ ഫേസ്ബുക്കിലെ...
പഴത്തൊലിയില്‍ നിന്ന് ഇനി ഔഷധങ്ങള്‍ !!
- Get link
- X
- Other Apps
ഹനോയ്: പശുക്കള്‍ക്ക് തിന്നാനുള്ളതാണെന്നു കരുതി ഇനി പഴത്തൊലി കളയണ്ട. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ക്യൂബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിക്കല്‍ ലാബിലെ ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നില്‍. വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഇതിന്റെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്നത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. ആസ്ത്മ, അനീമിയ, ബ്രോങ്കൈറ്റിസ്, വിറ്റാമിന്‍ തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നുകളാണ് വാഴപ്പഴത്തൊലിയില്‍നിന്ന് വികസിപ്പിച്ചത്. ഇതിനുപുറമെ സമ്പൂര്‍ണ പോഷകമായി ഉപയോഗിക്കാവുന്ന ഫുഡ് സപ്ലിമെന്റും വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഔഷധങ്ങള്‍ വിപണിയിലെത്തിക്കാമെന്നു കരുതുന്നതായി വിയറ്റ്നാം ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴപ്പഴകൃഷി ക്യൂബയിലും വിയറ്റ്നാമിലും പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ വാഴപ്പഴ ഉല്‍പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടത്തുന്നുണ്ട്.
ഒഴിഞ്ഞവയറും നിറഞ്ഞവയറും !!
- Get link
- X
- Other Apps
'വിശന്ന കിളി ധാന്യമണികളെ സ്വപ്നംകാണുന്നു; വിശപ്പുമാറിയ കിളി ഇണയെയും' എന്ന് ഇംഗ്ളീഷിലൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതില്‍നിന്ന് പ്രസരിക്കുന്ന സത്യം ഇന്നും പ്രസക്തമാണ്. മലയാളിയുടെ സദാചാര അപചയത്തിന്റെ വേരുകള്‍ ഒരുപക്ഷേ, ഈ ചൊല്ലില്‍ കണ്ടെത്താനാവും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വിശപ്പുള്ളവനല്ല മറിച്ച്, ഒട്ടും വിശപ്പില്ലാത്ത, എപ്പോഴും വയര്‍നിറഞ്ഞിരിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വയര്‍നിറയുമ്പോള്‍ ഏതൊരു ജീവിക്കും ആലസ്യംബാധിക്കും. മനസ്സിന് ഉണര്‍വ് നഷ്ടപ്പെടും. ഒരുവേള ഉറക്കത്തിലേക്ക് വഴുതിവീഴും. ശരീരശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രതിഭാസത്തിന് ന്യായീകരണവുമുണ്ട്. നിറഞ്ഞുകവിഞ്ഞ ഭക്ഷണം ദഹിപ്പിക്കുന്നതിനായി ഉദരത്തിലേക്ക് കൂടുതല്‍ രക്തം ആവശ്യമായിവരുന്നു. ഇതാകട്ടെ, തലച്ചോറിലേക്കും ഹൃദയത്തിലേക്കുമൊക്കെ പോകുന്ന രക്തത്തില്‍നിന്നാണ് കടമെടുക്കുന്നത്. അപ്പോള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനപരത കുറയുകയും വ്യക്തി അല്ലെങ്കില്‍ മൃഗം അലസനായിമാറുകയും ചെയ്യുന്നു. നേരെമറിച്ച്, വിശക്കു...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: അരക്കോടിയുടെ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ പിടികൂടി !!
- Get link
- X
- Other Apps
കോഴിക്കോട്: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നല്‍കി വന്‍തോതില്‍ വില്‍പന നടത്തുന്ന എട്ട് ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ഡ്രഗ്സ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. സംസ്ഥാന വ്യാപകമായി ഇവയുടെ മൊത്തവിതരണ കേന്ദ്രങ്ങളിലും നിര്‍മാണ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ അരക്കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍െറ നിര്‍ദേശപ്രകാരം നടന്ന റെയ്ഡ് ഡ്രഗ്സ് കണ്‍ട്രോളര്‍ സി.എസ്. സതീഷ് കുമാര്‍, അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ. ജോണ്‍ എന്നിവര്‍ ഏകോപിപ്പിച്ചു. വിവിധ കമ്പനികളുടെ സൗന്ദര്യ വര്‍ധക ലേപനങ്ങള്‍, തലയിലും ശരീരത്തിലും പുരട്ടുന്ന എണ്ണകള്‍ എന്നിവയാണ് പിടികൂടിയവയിലേറെയും. പരസ്യങ്ങള്‍ വഴിയും ഉത്പന്നങ്ങളിലെ കുറിപ്പുകള്‍ വഴിയും ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത്തരം പരസ്യങ്ങള്‍ പാടില്ലെന്ന് നേരത്തേ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അവഗണിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലെ 24 മൊത്ത വിതരണ...