പല്ല് തേയ്ക്കുന്നതിന് സഹായകരമായ ചില വിവരങ്ങള്‍ ഇതാ:!!
'തുമ്പപ്പൂ പല്ലുകള്‍, തൂമതന്‍ ചില്ലകള്‍ പുഞ്ചിരിപ്പാല്‍ മുത്തു- മാല കോര്‍ക്കെ...' [മനോഹരമായ പുഞ്ചിരി പോലെ ആകര്‍ഷകമായ കാഴ്ച മറ്റെന്തുണ്ട് ലോകത്ത്. അതിന്റെ ഗുണഫലങ്ങള്‍ സന്തോഷവും സൗഹൃദവും മുതല്‍ അവസരങ്ങളുടെ വാതായനം തുറക്കുന്നതുവരെ പലതുണ്ട്. ദാനം ചോദിച്ചു വരുന്നവന് നല്‍കാന്‍ കൈയിലൊന്നുമില്ലെങ്കില്‍ പുഞ്ചിരി നല്‍കൂ എന്ന് പറയുന്നതിനു പിന്നിലും പുഞ്ചിരിയുടെ ഈ മഹത്ത്വം തന്നെയാണുള്ളത്. പുഞ്ചിരിയുടെ ഈ സൗന്ദര്യത്തിന്റെയും ഹൃദ്യതയുടെയുമൊക്കെ അടിസ്ഥാനം ആരോഗ്യമുള്ള പല്ലുകള്‍ തന്നെ. അതിനു വേണ്ടത് ശരിയായ ദന്ത ശുചിത്വ ശീലങ്ങളാണ്.