കുഞ്ഞ് ജനിച്ച് ആദ്യ ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് ഉത്തമം. കാരണം മുലപ്പാലില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും ഉത്തമമായ രീതിയില്‍ത്തന്നെ പോഷകങ്ങളടങ്ങിയിട്ടുണ്ട്. കുഞ്ഞിനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് അമ്മമാരില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംശയങ്ങള്‍ വേണ്ടരീതിയില്‍ തീര്‍ക്കാനായില്ലെങ്കില്‍ യാതൊരു കാരണവുമില്ലാതെ അവരുടെ മനസില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെടുകയും ചെയ്യും. പ്രസവശേഷം ആദ്യമായി വരുന്ന പാലിന് കൊളസ്ട്രം എന്നാണ് പറയുന്നത്. ഈ പാലില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ട വളരെ പ്രധാനപ്പെട്ട ചില പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാധാരണ പ്രസവശേഷം ഉടനെ തന്നെ കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. ഒരു ദിവസം 14 മുതല്‍ 20 തവണ മുലയൂട്ടണം.കുഞ്ഞിന് മുലപ്പാല്‍ തികയുന്നില്ല എന്ന വേവലാതി എല്ലാ അമ്മമാര്‍ക്കുമുണ്ടാവും. എന്നാല്‍ പാല് തികയുന്നില്ലെങ്കില്‍ കുഞ്ഞ് തന്നെ ചില പ്രത്യേക രീതിയില്‍ പെരുമാറും. മുലയൂട്ടല്‍ എത്ര കാലം വേണമെങ്കിലും തുടരാവുന്നതാണ്. ശരീരസൗന്ദര്യം നഷ്ടപ്പെടുമെന്നു കരുതി മുലയൂട്ടാതിരിക്കുന്നതും തെറ്റാണ്. ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെ അല്ലെങ്കില്‍ത്തന്നെ അതു സംഭവിക്കാം. പ്രസവശേഷം പഴയ ശരീരവടിവിലെത്താനും അധികം താമസം വരില്ല.
മുലപ്പാല്‍ സൂക്ഷിക്കുന്നവര്‍ക്ക്
ജോലിക്കാരായ അമ്മമാര്‍ക്കും മറ്റും ദീര്‍ഘനേരം കുഞ്ഞിനെ മുലയൂട്ടാന്‍ സാധ്യമാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ മുലപ്പാല്‍ എടുത്ത് സൂക്ഷിച്ചു വച്ച് കുഞ്ഞിനു കൊടുക്കാന്‍ സാധിക്കും. ഇത് മൂലം കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടും. അമ്മയുടെ തിരക്കുകള്‍ കുഞ്ഞിനെ ബാധിക്കില്ല. വിവിധ രീതികളില്‍ മുലപ്പാല്‍ എടുത്തു വയ്ക്കാവുന്നതാണ്. മുലപ്പാല്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍.എടുത്തു വച്ച മുലപ്പാല്‍ ഉടനെതന്നെ ശീതീകരിക്കുക. മുലപ്പാല്‍ ആറ് മണിക്കൂറോളം അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതെയിരിക്കും. ഈ സമയത്ത് സൂര്യപ്രകാശം, റേഡിയേറ്റര്‍, തുടങ്ങി ഊഷ്മാവ് വര്‍ധിപ്പിക്കുന്നവയില്‍ നിന്നെല്ലാം മാറ്റിവയ്ക്കണം.മുലപ്പാല്‍ 48 മണിക്കൂര്‍ വരെ ശീതീകരിച്ചു സൂക്ഷിക്കാനാവുന്നതാണ്. മരവിപ്പിച്ചു സൂക്ഷിച്ചാല്‍, ഒറ്റ വാതിലുള്ള ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചാല്‍ ഒന്നു മുതല്‍ രണ്ടാഴ്ച വരെ യാതൊരു കേടും കൂടാതെ നില്‍ക്കുന്നതാണ്. രണ്ടു വാതിലുള്ള ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചു സൂക്ഷിച്ചാല്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.ചെറിയ അളവില്‍ എടുത്തു വച്ച് ശീതീകരിച്ച്, മരവിപ്പിച്ചു സൂക്ഷിക്കുക. ഓരോ പാത്രത്തിലും 90 - 120 മില്ലി ലിറ്റര്‍ വരെ മാത്രം. ഇതുമൂലം ചീത്തയായിപ്പോകുന്നതു തടയാം. പെട്ടെന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു തിരിച്ചുകൊണ്ടുവരികയുമാവാം.അന്തരീക്ഷ ഊഷ്മാവിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മുലപ്പാല്‍ പാത്രം ഇളം ചൂടുവെള്ളത്തില്‍ പിടിച്ച് പതുക്കെ കുലുക്കുകയാണ് വേണ്ടത്. അതിനു ശേഷം മുപ്പതു മിനിറ്റിനുള്ളില്‍ ഉപയോഗിക്കുക. അതല്ലെങ്കില്‍ ഫ്രിഡ്ജിലെ ശീതീകരണ അറയില്‍ വച്ച് തണുപ്പു കുറയ്ക്കുക. പിന്നീട് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുക. മൈക്രോവേവ് അവ്‌നില്‍ വച്ചോ അടുപ്പില്‍ വച്ചോ ഒരിക്കലും തണുപ്പു കുറയ്ക്കാന്‍ ശ്രമിക്കരുത്. ഒരിക്കല്‍ ഫ്രിഡ്ജില്‍ നിന്നെടുത്തത് വീണ്ടും ഫ്രീസ് ചെയ്യുന്നതും ഒഴിവാക്കണം.
No comments:
Post a Comment