പ്രസവശേഷം സ്തനങ്ങളില്‍ മുലപ്പാല്‍ നിറഞ്ഞ് വേദനയും കല്ലിപ്പും പല സ്ത്രീകള്‍ക്കും അനുഭവപ്പെടാറുണ്ട്. ഇത് കുഞ്ഞ് നല്ലപോലെ പാല്‍ കുടിച്ചു തുടങ്ങുമ്പോള്‍ കുറയുകയും ചെയ്യും.
പാല്‍ കെട്ടി നിന്ന് മാറിടത്തിന് വേദനയുണ്ടാകുന്നതിന് ക്യാബേജ് നല്ലൊരു ചികിത്സയാണ്. മഗ്നീഷ്യം, സള്‍ഫര്‍, ഓക്‌സലേറ്റ് എന്നിവയ്ക്ക് പുറമെ ആന്റി ഓക്‌സിഡന്റുകളുടെ ഗുണവും ക്യാബേജില്‍ അടങ്ങിയിട്ടുണ്ട്.
പാല്‍ കെട്ടി നിന്ന് മാറിടത്തിന് വേദനയുണ്ടാകുന്നതിന് ക്യാബേജ് നല്ലൊരു ചികിത്സയാണ്. മഗ്നീഷ്യം, സള്‍ഫര്‍, ഓക്‌സലേറ്റ് എന്നിവയ്ക്ക് പുറമെ ആന്റി ഓക്‌സിഡന്റുകളുടെ ഗുണവും ക്യാബേജില്‍ അടങ്ങിയിട്ടുണ്ട്.
ക്യാബേജ് ഇല തണുപ്പിച്ച് മാറിടത്തില്‍ വയ്ക്കുന്നത് മാറിടത്തിലെ വേദന കുറയ്ക്കും. ക്യാബേജില അരച്ചും മാറിടത്തില്‍ പുരട്ടാം.
Read: In English
ബ്രായ്ക്കുള്ളില്‍ ക്യാബേജ് ഇല വയ്ക്കുന്നതും വേദന കുറയ്ക്കും. കഴുകി വൃത്തിയാക്കിയ ഇല വേണം മാറിടത്തില്‍ ഉപയോഗിക്കാന്‍. കുഞ്ഞ് പാല്‍ കുടിയ്ക്കുന്നത് കൊണ്ട് വൃത്തിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
കാബേജ് സൂപ്പാക്കി കുടിയ്ക്കുന്നതും വേദന കുറയ്ക്കുവാനും പോഷകം ലഭിക്കുവാനും നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതിലെ പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സാധിക്കും. പ്രസവം കഴിഞ്ഞവര്‍ക്ക് ദിവസവും മൂന്നുനാലു തവണ ക്യാബേജ് സൂപ്പ് കുടിയ്ക്കാം. കൊഴുപ്പടങ്ങാത്ത ആഹാരപദാര്‍ത്ഥം കൂടിയാണിത്. പച്ച ഇലക്കറികളുടെ ഗുണവും ക്യാബേജിനുണ്ട്. സൂപ്പിനൊപ്പം ഫലവര്‍ഗങ്ങളും ചോറും കഴിയ്ക്കാം.
No comments:
Post a Comment