സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ കിടന്നുറങ്ങാതെ പ്രഭാതത്തില്‍ നേരത്തേ എഴുന്നേറ്റു കൊള്ളുക. മാത്രമല്ല നേരത്തേ ഉണരുന്നവര്‍ വൈകി ഉണരുന്നവരേക്കാള്‍ സന്തോഷവാനും ആരോഗ്യവാനുമായിരിക്കുമെന്നും പുതിയ പഠനം പറയുന്നു.
റോഹാംപ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അലാറം ക്ലോക്കിനെ അവഗണിച്ച് വൈകി ഉണരുന്നവര്‍ പ്രഭാത കര്‍മങ്ങള്‍ ധൃതി പിടിച്ച് പൂര്‍ത്തിയാക്കി ഓഫിസിലെത്താന്‍ തത്രപ്പെടേണ്ടിവരുന്നു. കുട്ടികളെ മര്യാദക്ക് ഒരുക്കി സ്‌കൂളിലേക്കയക്കാന്‍ പാടുപെടുന്നു. മാത്രമല്ല ഇത്തരക്കാരില്‍ വിഷാദവും സമ്മര്‍ദ്ദവും വര്‍ധിക്കുകയും ശരീര ഭാരം കൂടുകയും ചെയ്യുന്നു.
1068 പേരെയാണ് പഠനവുമായി ബന്ധപ്പെട്ട് സംഘം സമീപിച്ചത്. ഇതില്‍ നേരത്തേ എഴുന്നേല്‍ക്കുന്നവര്‍ ഉണരുന്ന ശരാശരി സമയം രാവിലെ 6.58 ആയിരുന്നു. വൈകി ഉണരുന്നവരുടെ ശരാശരി സമയം 8.54. അവധി ദിവസങ്ങളില്‍ രണ്ട് കൂട്ടരും ഒരു മണിക്കൂര്‍ കുടുതല്‍ ഉറങ്ങുന്നു. ഇതില്‍ നേരത്തേ ഉണരുന്നവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമായിരുന്നുവെന്ന് ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തില്‍ ഡോ. ജോര്‍ജ് ഹ്യൂബര്‍ പറഞ്ഞു.

No comments:
Post a Comment