കൃത്രിമ രക്തം യാഥാര്‍ഥ്യമായി; ഉപയോഗം രണ്ടു വര്‍ഷത്തിനകം !!!

ലണ്ടന്‍: വിത്തുകോശത്തില്‍നിന്ന് ശോണരക്ത സെല്ലുകള്‍ ശേഖരിച്ച് ഇതാദ്യമായി പരീക്ഷണശാലയില്‍ കൃത്രിമ രക്തം വികസിപ്പിച്ചു. രണ്ടു വര്‍ഷത്തിനകം ഇത്തരം രക്തം ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്താനാകുമെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
എഡിന്‍ബറോ-ബ്രിസ്റ്റല്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ രക്തം യാഥാര്‍ഥ്യമാക്കിയത്. ഹൃദയം മാറ്റിവെക്കല്‍, ബൈപാസ് ശസ്ത്രക്രിയ, അര്‍ബുദ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് രക്തം മാറ്റിവെക്കേണ്ട ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ പുതുരക്തം ആശ്വാസം പകരുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. എന്നാല്‍, ഈ രീതിയില്‍ രോഗികള്‍ക്ക് രക്തം ലഭ്യമാകാന്‍ രണ്ടു വര്‍ഷംകൂടി കാത്തിരിക്കണം.

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!