ന്യൂദല്‍ഹി: മരുന്നു വാങ്ങാന്‍ ഇന്ത്യയില്‍ രോഗികള്‍ വന്‍തുക ചെലവിടേണ്ടി വരുന്നതില്‍ ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ) ഉത്കണ്ഠ പ്രകടിപ്പിച്ചു. വരുമാനത്തിന്‍െറ നല്ലപങ്ക് മരുന്നു വാങ്ങാനും മറ്റു ചികിത്സാ ചെലവുകള്‍ക്കുമായി നീക്കിവെക്കേണ്ടി വരുന്നവരാണ് ഇന്ത്യക്കാരില്‍ 70 ശതമാനമെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്‍െറ പകുതി പോലുംവേണ്ടി വരുന്നില്ല. ദാരിദ്ര്യ രേഖക്ക് മുകളില്‍ എത്താന്‍ കഴിയുന്നവരില്‍ മൂന്നു ശതമാനത്തോളം ജനങ്ങള്‍, ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കഴിയാതെ വലയുന്നതും മരുന്നിന്‍െറ കനത്ത വില മൂലമാണ്.
ചികിത്സക്ക് വന്‍തുക മുടക്കേണ്ടി വരുമ്പോഴും പകര്‍ച്ച വ്യാധികള്‍ ഒഴിയാ ബാധയായി തുടരുന്നു. ഗുണമേന്മയുള്ള മരുന്നും പരിചരണ സംവിധാനങ്ങളും കിട്ടുന്നില്ല. ഫലപ്രദമായ മേല്‍നോട്ട സംവിധാനമില്ല. പല വിധ കമ്മിറ്റികള്‍ നിലവിലുണ്ടെങ്കിലും മരുന്നുകളുടെ ഗുണനിലവാരം കര്‍ക്കശമായി നിരീക്ഷിക്കപ്പെടുന്നില്ളെന്നും ഡബ്ള്യു.എച്ച്.ഒ മേഖലാ അഡൈ്വസര്‍ ഡോ. കാത്ലീന്‍ ഹോളോവേ പറഞ്ഞു.
മരുന്നു വാങ്ങാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാറുകള്‍ വെട്ടിച്ചുരുക്കിയത് സാധാരണക്കാരെ വല്ലാതെ ബാധിക്കുന്നു. സൗജന്യ മരുന്നുകള്‍ കിട്ടാനില്ല. ഇത് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തിച്ചു. 10 കൊല്ലം മുമ്പ് മരുന്നു വാങ്ങാന്‍ ആരോഗ്യ പരിരക്ഷാ വിഹിതത്തിന്‍െറ 11 ശതമാനം നീക്കിവെച്ച മഹാരാഷ്ട്ര ഇപ്പോള്‍ ചെലവാക്കുന്നത് നേര്‍പകുതി മാത്രം. കേരളം 12.5 ശതമാനം ചെലവാക്കി. എന്നാല്‍ 10 വര്‍ഷം മുമ്പ് ചെലവിട്ടത് 17 ശതമാനമാണ്. അവശ്യ മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള വിഹിതം വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമീഷന്‍െറ വിദഗ്ധ സമിതി നേരത്തേ നിര്‍ദേശിച്ചിരുന്നതാണ്്.മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി)ത്തിന്‍െറ 0.1 ശതമാനത്തില്‍ നിന്ന് 0.5 ശതമാനമായി മരുന്നു വാങ്ങാനുള്ള വിഹിതം വര്‍ധിപ്പിച്ചാല്‍ അവശ്യ മരുന്നുകള്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
ആശുപത്രികളില്‍ കയറുന്നവരില്‍ നല്ല പങ്കും വായ്പയെടുത്തും മറ്റുമാണ് പുറത്തിറങ്ങുന്നതെന്ന പഠനങ്ങളും വന്നിട്ടുണ്ട്.

No comments:
Post a Comment