123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, November 11, 2011

കൊളസ്ട്രോള്‍ വരുതിയിലാക്കാം !!!

കൊളസ്ട്രോളിന്റെ അമിത സാന്നിദ്ധ്യത്തെ മറിക്കണക്കണമെന്ന് നിങ്ങളുടെ ഡോക്ടര്‍ ആവശ്യപ്പെട്ടീട്ടുണ്ടെങ്കില്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.  
1.    നിങ്ങളുടെ ശരീരഭാരം ആനുപാതികമാക്കുക. ഉയരത്തിനും പ്രായത്തിനും അനുസൃതമായിട്ടുള്ള തൂക്കത്തിലേക്ക് കൊണ്ടുവരണം. നിങ്ങളുടെ ഉയരം സെന്റീമീറ്ററിലാക്കിയശേഷം 100 സെന്റീമീറ്റര്‍ കുറച്ചാല്‍ ബാക്കി ലഭിക്കുന്നതായിരിക്കണം ആരോഗ്യകരമായ തൂക്കമെന്നാണ് കണക്കാക്കുന്നത്.  ഉദാഹരണം : നിങ്ങളുടെ ഉയരം ഒരു മീറ്ററും എഴുപതു സെന്റീമീറ്ററുമാണെങ്കില്‍, അതായത് 170 സെന്റീമീറ്റര്‍, തൂക്കം 70 കിലോഗ്രാമില്‍ കൂടുന്നത് കൊളസ്ട്രോള്‍ അമിതമായുണ്ടാകാന്‍ ഇടയാക്കുന്നു.  നിങ്ങളുടെ ഡോക്ടറോട് ചോദിച്ചാലും അദ്ദേഹം പറഞ്ഞു തരുന്നതാണ് നിങ്ങളുടെ ഉയരത്തിനനുസരിച്ച തൂക്കം എന്തായിരിക്കുമെന്ന്.
2.    വ്യായാമത്തിന് സ്ഥിരമായി പദ്ധതിയിടുക. ദിനചര്യയിലെ പ്രധാന ഘടകമാക്കണം. ഡോക്ടറുടെ അനുവാദത്തോടെ ചെറിയ വ്യായാമങ്ങളോടെ ആരംഭിക്കണം; സാവകാശത്തില്‍ ശരീരത്തിന് താങ്ങാനാവുന്ന വിധത്തില്‍ വ്യായാമം വിപുലമാക്കാവുന്നതാണ്.  10 മിനിറ്റു മുതല്‍ 15 മിനിറ്റു വരെ ആദ്യ ആഴ്ചയില്‍ നടക്കുക.  ഓരോ ആഴ്ചയിലും അഞ്ചു മിനിറ്റു വീതം കൂട്ടി നടത്തം ദീര്‍ഘിപ്പിക്കണം. 45  മുതല്‍ 60 മിനിറ്റുവരെയാക്കാം സാവധാനത്തില്‍ ഈ നടത്തത്തിന്റെ ദൈര്‍ഘ്യം.  അല്ലെങ്കില്‍ അഞ്ചു കിലോമീറ്റര്‍ നടത്തമെന്നതുമാകാം.  നടക്കുമ്പോള്‍ അസ്വസ്ഥതയോ സന്ധികള്‍ വേദനിക്കുകയോ, ശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുകയോ ഉണ്ടെങ്കില്‍ ഇത് ഡോക്ടറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.  അര മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നു ദിവസം വ്യായാമം ചെയ്യുന്നത് നല്ലതാണ്.  ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ അംശത്തിന്റെ അളവ് കുറയ്ക്കുകയും കൂടുതല്‍ ഉന്മേഷഭരിതമാക്കുകയും ചെയ്യുന്നു.  
3.    പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. കൊഴുപ്പും കലോറികളും കുറവുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.  അമ്പതു വയസ്സിനുമേല്‍ പ്രായമുള്ളവരാണെങ്കില്‍ ആഹാര ക്രമത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു.  മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണശൈലിയായിരിക്കണം സ്വീകരിക്കേണ്ടത്.  വയറു നിറയെ കഴിക്കുകയെന്ന ധാരണ തിരുത്തണം.  മലയാളികള്‍ക്ക് പൊതുവെയുള്ള ഈ തെറ്റിദ്ധാരണ കൂടുതല്‍ അപകടകരമായ ആരോഗ്യസ്ഥിതിയിലെത്തിക്കും.
4.    നാരുകള്‍ (fibre) ധാരാളമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും വസ്തുക്കളും തിരഞ്ഞെടുക്കുക. ഭക്ഷണത്തില്‍ നാരുകള്‍ ആവശ്യാനുസരണം ഉണ്ടെങ്കില്‍ ഇത് ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന രക്തക്കുഴലുകളെ വൃത്തിയാക്കുന്നു.  കുഴല്‍ ഭിത്തികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുതരികളെ, ബ്രഷുകൊണ്ടു വൃത്തിയാക്കുന്ന പോലെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ പ്രവര്‍ത്തിച്ച് രക്തധമനികളില്‍ ഒഴുക്ക് സാധാരണ നിലയിലാക്കുന്നു.  ആപ്പിള്‍, നെല്ലിക്ക, ബീന്‍സ്, ഓട്ട്സ് എന്നിവ രക്തധമനികളെ ഒരു ചൂലുകൊണ്ടെന്നപോലെ വൃത്തിയാക്കുന്നു. 
5.    നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കണിശമായി പിന്‍തുടരുക. കൊളസ്ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ ഡോക്ടറുടെ ഉപദേശങ്ങള്‍ അനുസരിക്കുന്നതോടൊപ്പം കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ക്കു വിധേയമായി കൊളസ്ട്രോളിന്റെ അളവ് തിരിച്ചറിയുക.  ഡോക്ടര്‍ കുറിച്ചു തരുന്ന മരുന്നുകള്‍ മുടങ്ങാതെ കൃത്യമായി കഴിക്കുകയും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന തരത്തിലേക്ക് എത്തുന്നതിനായി ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും.  മരുന്നുകള്‍ കഴിക്കുന്നത് ഫലം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ വേണ്ട പരിശോധനകള്‍ നടത്തേണ്ടതും ആവശ്യമാണ്. കൊളസ്ട്രോള്‍ അളവ് ശരീരത്തില്‍ എത്ര കണ്ട് കുറഞ്ഞുവരുന്നുണ്ടെന്ന് കൃത്യമായി അറിയേണ്ടത് ഇത് നിയന്ത്രിക്കാന്‍ സഹായകരമാണ്. നമ്മുടെ നിത്യജീവിതത്തിലെ പ്രവര്‍ത്തനളോടൊപ്പമുണ്ടാകുന്ന ഉപ ഉല്പന്നമാണ് കൊളസ്ട്രോള്‍. ഇത് ശരീരത്തെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാനും ഹൃദയാരോഗ്യത്തെ നിലനിര്‍ത്താനും അത്യന്താപേക്ഷിതവുമാണ്.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...