123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Thursday, November 3, 2011

നെയ്യ് കഴിക്കൂ; ഗുണങ്ങളേറെ !!

നെയ്യ് കഴിച്ചാല്‍ പഞ്ചാമൃതത്തിന്റെ ഗുണം കിട്ടുമെന്നാണ് വിശ്വാസം. ആയുര്‍വേദ മരുന്നുകളിലും ഭക്ഷണസാധനങ്ങളിലും നെയ്യിനെ ഒഴിച്ചുനിര്‍ത്താനാവില്ല. പൂജകള്‍ക്കും നെയ്യ് വിശേഷവസ്തു തന്നെ. നെയ്യ് ഉപയോഗിക്കുമ്പോഴും അത് കൊഴുപ്പു കൂട്ടും, ഹൃദയാരോഗ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും തുടങ്ങിയ ധാരണകള്‍ പലര്‍ക്കുമുണ്ട്. നെയ്യിനെ കുറിച്ചുള്ള അബദ്ധധാരണകളാണ് ഇത്.നെയ്യില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നുളളത് സത്യം തന്നെ. എന്നാല്‍ ഈ കൊഴുപ്പ് എളുപ്പം ദഹിക്കുന്നതും അതുകൊണ്ടുതന്നെ ദോഷം ചെയ്യാത്തതുമാണ്. ചൂടുവെളളവും നെയ്യും ഒരുമിച്ചു കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ലാ, ദഹനത്തിനും ഇത് നല്ലതാണ്.

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് വൈറ്റമിന്‍ എ, ഡി, ഇ എന്നിവ നെയ്യില്‍ നിന്നാണ് ലഭിക്കുന്നത്. നെയ്യിലെ കൊഴുപ്പ് വൈറ്റമിനുകള്‍ ആഗിരണം ചെയ്യുകയും അത് എളുപ്പത്തില്‍ ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷവളര്‍ച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നെയ്യ് നല്ലതുതന്നെ. പത്തുവയസുവരെയെങ്കിലും കുട്ടികള്‍ക്ക് നല്ലപോലെ നെയ്യ് നല്‍കണമെന്ന് പറയാറുണ്ട്.

ഗര്‍ഭിണികള്‍ നെയ്യ് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്.
 
Read:  In English 
 
സൗന്ദര്യ സംരക്ഷണത്തിലും നെയ്യിന് പ്രധാന സ്ഥാനമുണ്ട്. ചുണ്ടിന്റെയും ചര്‍മത്തിന്റെയും വരള്‍ച്ച മാറ്റാന്‍ നെയ്യ് നല്ലതാണ്. ചര്‍മം മൃദുവാക്കുവാനും തിളക്കം വര്‍ദ്ധിപ്പിക്കുവാനും മറ്റേത് സൗന്ദര്യവര്‍ദ്ധക വസ്തുവിനേക്കാളും നെയ്യ് നല്ലതാണ്.

ദിവസവും രണ്ടു സ്പൂണ്‍ നെയ്യ് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
English summary
 
Ghee is one of the main ingredients for any festive feast in India. It is considered sacred and is been given the status of 'panchaamrutha' (five ingredients for eternity) for its unmatchable health benefits. Take a look to know the nutritional benefits of ghee.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...