ഭക്ഷണക്രമങ്ങള്‍ പലവിധമുണ്ട്. എന്നാല്‍ മോണിംഗ് ബനാന ഡയറ്റ് എന്നു കേട്ടിട്ടുണ്ടോ. സംശയിക്കേണ്ട. പഴം തന്നെ നായകന്‍. ജപ്പാനിലാണ് മോണിംഗ് ബനാന ഡയറ്റിന്റെ പിറവി. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെററ് വഴി ഇതിനെപ്പററി അറിഞ്ഞുവരികയാണ്.
മോണിംഗ് ബനാന ഡയറ്റില്‍ പഴം കഴിച്ചാണ് ദിവസം തുടങ്ങുക. ഒന്നോ രണ്ടോ പഴങ്ങളും ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും. പിന്നെ ദിവസം മുഴുവന്‍ താല്‍പര്യമനുസരിച്ച് ഭക്ഷണം കഴിയ്ക്കാം. എന്നാല്‍ കൂടുതല്‍ പ്രയോജനം ചെയ്യുന്ന ചില ഭക്ഷണക്രമങ്ങളുണ്ട്, ഈ ബനാന ഡയറ്റില്‍.
ചൂടുവെള്ളം മാത്രം കുടിയ്ക്കുക, രാത്രി എട്ടു മണിക്കു ശേഷം ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ബനാന ഡയറ്റിന്റെ പ്രത്യേകതയാണ്. വേവിയ്ക്കാത്ത പഴം മാത്രം കഴിയ്ക്കുക. അല്ലെങ്കില്‍ ഗുണം കുറയും. മൂന്നോ നാലോ പഴങ്ങള്‍ പ്രഭാതഭക്ഷണത്തിന് കഴിക്കാം. എന്നിട്ടും വിശപ്പു തോന്നുകയാണെങ്കില്‍ ഓട്‌സ് കഴിയ്ക്കാം.
അരിഭക്ഷണം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കുക. അത്താഴത്തിന് ശേഷം മധുരമോ ഐസ്‌ക്രീമോ കഴിയ്ക്കരുത്. വൈകീട്ട് മൂന്നു മണിക്ക് ശേഷം വേണമെങ്കില്‍ ചോക്കലേറ്റുകളോ കുക്കീസോ കഴിയ്ക്കാം. ചിപ്‌സ് ഒഴിവാക്കുക. വറുക്കാത്ത ചോളവും ഉപയോഗിക്കാം.ഭക്ഷണം നല്ലപോലെ ചവച്ചു കഴിയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുന്‍പ് നാലു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. കാപ്പി, ചായ, മദ്യം എന്നിവ ഒഴിവാക്കുക.

No comments:
Post a Comment