ന്യൂഡല്‍ഹി: അമിതഭാരം കുറയ്ക്കാന്‍ മുറിവുകളില്ലാത്ത ശസ്ത്രക്രിയാരീതി (ബാരിയാട്രിക് സര്‍ജറി) അപ്പോളോ ഹോസ്പിറ്റല്‍സ് അവതരിപ്പിക്കുന്നു. ഇതിന് രോഗിയെ ആശുപത്രിയില്‍ ദീര്‍ഘകാലം കിടത്തേണ്ട ആവശ്യവുമില്ല. ഇതിനായുള്ള ധാരണാപത്രത്തില്‍ ടെക്‌സാസിലെ അപ്പോളോ എന്‍ഡോസര്‍ജറിയും ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിന്‍, ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുമായി അപ്പോളോ ആശുപത്രി ഒപ്പുവെച്ചു.
രോഗികള്‍ക്കുണ്ടാകുന്ന ട്രോമ സാഹചര്യത്തിന് സാധ്യത കുറയ്ക്കുന്നതോടൊപ്പം പൂര്‍വ്വസ്ഥിതിയിലേക്ക് രോഗിയ്ക്ക് എളുപ്പം മടങ്ങാനും ഇത് വഴിയൊരുക്കുമെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ പ്രതാപ് സി. റെഡ്ഡി പറഞ്ഞു. അധിക ചെലവില്ലാത്ത ശസ്ത്രിക്രിയയാണിത്. ഒരു എന്‍ഡോസ്‌കോപിന്റെ അറ്റത്തായി ഒരു പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുക. 1800 മുതല്‍ 2000 ഡോളറാണ് ഈ ഉപകരണത്തിന്റെ വില.

No comments:
Post a Comment