ഒരു കൊതുകുതിരി = 100 സിഗരറ്റ് ?

ലണ്ടന്‍: കൊതുകിനെ അകറ്റാന്‍ കൊതുകു തിരി പുകയ്ക്കുന്നതിനേക്കാള്‍ നല്ലതു കടികൊള്ളുന്നതു തന്നെ. കാരണം ഒരു കൊതുകുതിരിയില്‍ നിന്ന് ഉണ്ടാവുന്ന വിഷാംശം 100 സിഗരറ്റില്‍ നിന്ന് ഉണ്ടാവുന്ന വിഷത്തിനു തുല്യമാണെന്നാണു പുതിയ കണ്ടെത്തല്‍. ശ്വാസകോശങ്ങളെയാണ് കൊതുകു തിരി ഉപയോഗം മാരകമായി ബാധിക്കുന്നതെന്നും എന്നാല്‍ പലര്‍ക്കും ഇക്കാര്യത്തെക്കുറിച്ചു ധാരണയില്ലെന്നും ഇതു സംബന്ധിച്ചു നടത്തിയ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ അടച്ചിട്ടമുറിയില്‍ ഉണ്ടാവുന്ന അതിനേക്കാള്‍ ഗുരുതരമായ മലിനീകരണത്തെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പോലും അറിയില്ലെന്നും ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയേഴ്‌സ്‌മെന്റും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും സംഘടിപ്പിച്ച സെമിനാറില്‍ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറായ സന്ദീപ് സാവ്‌ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Comments