പലവിധ രൂപത്തിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പൊട്ടറ്റോ ചിപ്‌സും ഫിംഗര്‍ ഫ്രൈയും മിക്കവാറും പേര്‍ രുചിയോടെ കഴിക്കുന്ന ഭക്ഷണവുമാണ്.
ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിച്ചാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ മുളച്ചു വരുന്ന കാണാം. മിക്കവാറും ഒരു പച്ച നിറവും വരും. ഇവയാണ് ഗ്രീന്‍ പൊട്ടെറ്റോ എന്നറിപ്പെടുന്നത്. ഇവ ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിന് എതിരഭിപ്രായവുമുണ്ട്. ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണം. ഇത് വിഷമല്ലെങ്കിലും സൂര്യപ്രകാശത്തില്‍ ഈ സൊളാനൈന്‍ എന്ന ഗ്ലൈക്കോആല്‍ക്കലൈഡ് ആയി മാറുന്നു. ഇത് കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് കേടാണ്.ഇതുവരെ പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങ് കഴിച്ച് മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സൊളാനൈന്റെ ചെറിയ അംശം പോലും ശരീരത്തില്‍ നിന്നും പുറംതള്ളിപ്പോകുവാന്‍ ഏകദേശം 24 മണിക്കൂറെടുക്കും. അപ്പോള്‍ ഇത് സ്ഥിരമായി കഴിക്കുന്നത് വിഷാംശം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

മുളക്കാത്ത ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.
No comments:
Post a Comment