ലണ്ടന്‍: പനിക്കും തലവേദനയ്ക്കും ശരീരവേദനയ്ക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോളിന്റെ ഉപയോഗം മരണത്തിനു കാരണമാവുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.
പാരസെറ്റമോള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളെ താറുമാറിലാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാധാരണ പനിയുള്ളവര്‍ക്ക് പാരസെറ്റമോള്‍ ദിവസം മൂന്നു നേരം വീതം കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. എന്നാല്‍ ഇതിനു പകരം നാലോ അഞ്ചോ നേരം കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ കരളിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വിവിധ രോഗികളില്‍ സിംഗിള്‍ ഓവര്‍ ഡോസ് നല്‍കി നടത്തിയ പരീക്ഷണം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയിട്ടുള്ളത്. നമ്മുടെ നാട്ടിലാകട്ടെ ചെറിയ തലവേദനയ്ക്കു പോലും പാരസെറ്റമോള്‍ 650 എംജി വാരി കഴിക്കുന്ന ശീലമുള്ളവരുടെ എണ്ണം കൂടി വരികയാണ്. തീര്‍ച്ചയായും സംസ്ഥാനത്ത് കരള്‍ രോഗികളുടെയും വൃക്കരോഗികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാക്കുന്നതില്‍ പാരസെറ്റമോളിനുള്ള പങ്ക് എഴുതി തള്ളാനാവില്ല.

No comments:
Post a Comment