123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, September 21, 2012

കാന്‍സര്‍ രോഗികള്‍ക്കു പ്രതീക്ഷ പകര്‍ന്ന്‌ അശ്വഗന്ധ ചികില്‍സ:

കോഴിക്കോട്‌: അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌. ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌.'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌. ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും ശരീരത്തില്‍ കുമിളകളും ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌. വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം ആഹ്‌ളാദ ജീവിതത്തിലാണ്‌. തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റ്‌ അവയവങ്ങളെയും ബാധിക്കും. ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ സംവിധാനം തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല. പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി. പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.
(courtesy: mangalam

4 comments:

  1. ithu satmananegil...othri alkarude vedanakal mari kittum...feroze...kuduthal information ondengil post chaiyuka...with his contact number,email and also where he did the treatment

    ReplyDelete
  2. ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് എങ്ങനെ അറിയാന്‍ കഴിയും ? അദ്ദേഹം ഏതു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് മരുന്ന് കഴിക്കാന്‍ തുടങ്ങിയത്?അദ്ധേഹത്തിന്റെ ഫോണ്‍നമ്പരോ ഇ-മെയില്‍ ഐ ഡി -യോ കിട്ടാനെന്താണ് വഴി?

    ReplyDelete
  3. ഈ മരുന്നിന്റെ ഉപയോഗതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളുടെ അടുത്തുള്ള കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലെ ഡോക്ടറുമായി കണ്സുല്റ്റ് ചെയ്താല്‍ മതിയാകും, (ആശ്വഘന്ധം അഥവാ, അമുക്കുരം പൊടിച്ച പൊടിയാണ് സാധനം.) സൂര്യ ടി വി യിലാണ് വാര്‍ത്ത‍ ഇത് സംബന്ധിച്ച് വന്നത്. അവരുമായി കോണ്ടാക്റ്റ് ചെയ്തപ്പോള്‍ കിട്ടിയ വിവരമാണ് മേല്പറഞ്ഞവ. സൂര്യ ടിവിയുമായി കോണ്ടാക്റ്റ് ചെയ്യാന്‍ ഈ നമ്പറില്‍ ബന്ധപെടവുന്നതാണ്. SURYA TV, Lotus Gardens, TC 9/923, Panikkers Lane Sasthamangalam, Trivandrum - 695010, Kerala, India. Phone: 0471-4467676 , Fax : 0471-2727080

    ReplyDelete
  4. ((Hi I watched the SURYA news story of mr.Hari Nath. when explored i got his email id and sent him a mail.today, he responded.the important part of his mail is as follows...My medications (only Ashwagandha Extract) was purchased from Kottakkal Aryavaidyasala, Kottakkal.
    Phone nos.:Kottakkal AVS Hospital - Main PBX 0483 2806639, ask for Cancer Research Centre appointments Kottakkal Changuvetti Hospital Pharmacy - 0483 2806308 (for medicine availability)
    Dr. Raveendran, Kottakkal AVS, Kallai Rd. Branch, Calicut (who gave me prescription in the first place) - 04952302666
    his email id: xlconsult@gmail.com

    ReplyDelete

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...