ഇന്റര്‍നെറ്റിലെ രതികേളികളില്‍ അതിമതാല്‍പര്യമുള്ളയാളാണോ നിങ്ങള്‍. അശ്ലീലചിത്രങ്ങള്‍ കാണുക, വിര്‍ച്വല്‍സെക്‌സില്‍ ഏര്‍പ്പെടുക തുടങ്ങിയ സ്വഭാവങ്ങളുണ്ടെങ്കില്‍ ഉടന്‍തന്നെ അതില്‍ നിന്നും മുക്തി നേടുക. കാരണം ഓണ്‍ലൈന്‍ സെക്‌സ് യഥാര്‍ത്ഥജീവിതത്തില്‍ നിങ്ങളെ ലൈംഗികശേഷിയില്ലാത്തവരാക്കി മാറ്റും. നെറ്റ് സെക്‌സ് ചിലര്‍ക്ക് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത് പതിവാക്കിയാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ലൈംഗികോത്തേജനം തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സൈക്കോളജി ടുഡേ എന്ന മാസികയിലാണ് നെറ്റ് സെക്‌സിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്നത്.
മനുഷ്യരില്‍ ലൈംഗികവികാരം ഉണര്‍ത്തുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസവസ്തുവാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു, ഇങ്ങനെയാണ് ലൈംഗികോത്തേജനമുണ്ടാകുന്നത്. ഡോപോമിന്‍ വളരെ ചെറിയ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍പോലും വ്യക്തികളില്‍ ലൈംഗികോത്തേജനമുണ്ടാകും. പതിവായി നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ കൂടിയ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുമത്രേ.

No comments:
Post a Comment